ഡ്രാക്കുള 2000

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്രാക്കുള 2000
ഡ്രാക്കുള 2000 എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംപാട്രിക് ലൂസിയർ
നിർമ്മാണംവെസ് ക്രാവൻ
രചനജോയൽ സോയ്സൺ
അഭിനേതാക്കൾജെറാർഡ് ബട്ട്ലർ
ക്രിസ്റ്റഫർ പ്ലമ്മർ
ജോണി ലീ മില്ലർ
ജെന്നിഫർ എസ്പൊസിറ്റോ
ജസ്റ്റിൻ വാഡെൽ
സംഗീതംമാർക്കോ ബെൽട്രാമി
ഛായാഗ്രഹണംപീറ്റർ പാവു
ചിത്രസംയോജനംപീറ്റർ ഡെവാനീ ഫ്ലാനഗൻ
വിതരണംഡയമെൻഷൻ ഫിലിംസ്
റിലീസിങ് തീയതിഡിസംബർ 22, 2000
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$28,000,000 (ഉദ്ദേശം)
സമയദൈർഘ്യം99 മിനിട്ട്

2000-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചലച്ചിത്രമാണ് ഡ്രാക്കുള 2000. അന്താരാഷ്ട്രതലത്തിൽ ഡ്രാക്കുള 2001,[1] എന്നും ഈ ചലച്ചിത്രം അറിയപ്പെടുന്നു. പാട്രിക് ലൂസിയർ സം‌വിധാനവും ജോയൽ സോയ്സൺ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു. വെസ് ക്രാവൻ ആണ് നിർമാതാവ്. ആധുനിക ലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

കഥസംഗ്രഹം[തിരുത്തുക]

ലണ്ടനിലേക്കുള്ള കൌണ്ട് ഡ്രാക്കുളയുടെ പലായനമാണ് ചലച്ചിത്രത്തിന്റെ ആരംഭം. കാർഫാക്സ് ആബിയിലേക്ക് മോഷ്ടാക്കൾ പ്രവേശിക്കുന്നു. നിധി പ്രതീക്ഷിച്ച് കാർഫാക്സ് ആബിയിലെ ഏറ്റവും അടിയിലെ നിലവറയിൽ അവർ കടന്നു. എന്നാൽ അവിടെ സീലു ചെയ്ത ഒരു ശവപ്പെട്ടി മാത്രമാണ് അവർ കണ്ടുപിടിക്കാനായത്. എന്നാൽ അതിൽ ഡ്രാക്കുളയുടെ ജീർണ്ണിച്ച ശരീരമാണെന്ന് അവരറിയുന്നില്ല. ശവപ്പെട്ടി മോഷ്ടിക്കുന്നതിനിടെ നിലവറയിലെ സുരക്ഷ സംവിധാനങ്ങൾ മൂലം ഒരാൾ മരിക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഇതു തന്നെയാണ് തങ്ങൾ പ്രതീക്ഷിച്ച നിധി എന്ന് വിശ്വസിച്ച് ശവപ്പെട്ടിയും കൊണ്ട് അവർ ന്യൂയോർക്കിലേക്ക് രക്ഷപെടുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.imdb.com/title/tt0219653/


"https://ml.wikipedia.org/w/index.php?title=ഡ്രാക്കുള_2000&oldid=1714338" എന്ന താളിൽനിന്ന് ശേഖരിച്ചത്