Jump to content

ഡൈ ഹാർഡ് 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൈ ഹാർഡ് 2
റിലീസ് പോസ്റ്റർ
സംവിധാനംറെന്നി ഹാർലിൻ
നിർമ്മാണംചാൾസ് ഗോർഡൻ
ലോറൻസ് ഗോർഡൻ
ജോയെൽ സിൽവർ
തിരക്കഥസ്റ്റീവൻ ഇ. ഡിസൂസ
ഡഗ് റിച്ചാർഡ്സൺ
ആസ്പദമാക്കിയത്58 മിനുറ്റ്സ്
by വാൾട്ടർ വെയ്ജർ
അഭിനേതാക്കൾബ്രൂസ് വില്ലിസ്
ബോണി ബെഡലിയ
വില്ല്യം സാഡ്‌ലർ
ആർട്ട് ഇവാൻസ്
സംഗീതംമൈക്കൽ കാമെൻ
ഛായാഗ്രഹണംഒലിവർ വുഡ്
ചിത്രസംയോജനംStuart Baird
Robert A. Ferretti
സ്റ്റുഡിയോSilver Pictures
Gordon Company
വിതരണം20ത്ത് സെഞ്ച്വറി ഫോക്സ്
റിലീസിങ് തീയതി
  • ജൂലൈ 4, 1990 (1990-07-04)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$7 കോടി
സമയദൈർഘ്യം124 മിനുറ്റ്സ്
ആകെ$240,031,094 [1]

1990ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ഡൈ ഹാർഡ് 2.ഡൈ ഹാർഡ് 2: ഡൈ ഹാർഡെർ എന്നും ഈ ചിത്രം അറിയപ്പെടുന്നുണ്ട്.[2]ഡൈ ഹാർഡ് പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്. വാൾട്ടർ വെയ്ജരിന്റെ 58 മിനുറ്റ്സ് എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചാതാണ് ഈ ചലച്ചിത്രം.ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് റെന്നി ഹാർലിൻറെന്നി ഹാർലിനാണ്.ആദ്യ ചിത്രമായ ഡൈ ഹാർഡിലെ സംഭവങ്ങൾ നടന്ന് രണ്ടു വർഷത്തിനു ശേഷമാണ് ഈ ചിത്രത്തിലെ കഥ നടക്കുന്നത്.

ബ്രൂസ് വില്ലിസ് തന്നെയാണ് നായക കഥാപാത്രമായ ജോൺ മക്ലൈനെ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്റെ തുടർച്ചയായി ഡൈ ഹാർഡ് വിത്ത് എ വെഞ്ച്യൻസ് (1995), ലിവ് ഫ്രീ ഓർ ഡൈ ഹാർഡ് (2007) എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

ഇതിവൃത്തം

[തിരുത്തുക]

ആദ്യ ചിത്രമായ ഡൈ ഹാർഡ്സിലെ സംഭവങ്ങൾ നടന്ന് രണ്ടു വർഷത്തിനു ശേഷമുള്ള ക്രിസ്മസ് രാത്രിയിൽ ലോസ് ആഞ്ചെലെസിലെ പോലിസ് ഉദ്യോഗസ്ഥനായ ജോൺ മക്ലൈൻ (ബ്രൂസ് വില്ലിസ്) തന്റെ ഭാര്യ ഹോളി മക്ലൈനെ (ബോണി ബെഡലിയ) വരവേൽക്കാൻ വാഷിംഗ്ടൺ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നു.ഇതിനിടയിൽ മുൻ യു.എസ് കരസേന ഉദ്യോഗസ്ഥൻ കേണൽ സ്റ്റുവർട്ടിന്റെ (വില്ല്യം സാഡ്‌ലർ) നേതൃത്വത്തിൽ ഒരു സംഘം വിമാനത്താവളത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്നു.അമേരിക്കയിൽ വച്ചു വിചാരണ നേരിടാൻ ഡള്ളസിലേക്ക് വിമാനത്തിൽ വന്നു കൊണ്ടിരിക്കുന്ന റാമോൺ എസ്പരാൻസയെന്ന് മയക്കുമരുന്നു രാജാവിനെ രക്ഷിക്കുകയാണവരുടെ ഉദ്ദേശ്യം.അതുവരെ വിമാനത്താവളത്തിലേക്ക് എത്തുന്ന മറ്റു വിമാനങ്ങളെ ലാന്റ് ചെയ്യാൻ സമ്മതിക്കില്ല എന്നവർ അധികൃതരെ അറിയിക്കുന്നു.തന്റെ ഭാര്യ സഞ്ചരിക്കുന്നതടക്കം കുറേ വിമാനങ്ങൾ വിമാനത്താവളത്തിനു ചുറ്റും ലാന്റ് ചെയ്യാനാകാതെ പറന്നു കൊണ്ടിരിക്കുകയാണെന്നറിഞ്ഞ മക്ലൈൻ വീണ്ടും രക്ഷനായെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.


അവലംബം

[തിരുത്തുക]
  1. "Die Hard 2 - Box Office Mojo". Retrieved 2011-07-23.
  2. The film's on-screen title is Die Hard 2, and the film's official website refers to it as such. The film's original advertising used "Die Harder" as a tagline, and many releases of the film (e.g.the 2006 DVD release and 2007 Blu-Ray release) came out under the title Die Hard 2: Die Harder. Several other official sources, such as the director's website and the Die Hard Trilogy video game, also refer to it as Die Hard 2: Die Harder.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഡൈ ഹാർഡ് 2 എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഡൈ_ഹാർഡ്_2&oldid=3633399" എന്ന താളിൽനിന്ന് ശേഖരിച്ചത്