ഡീസൽ മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡീസൽ മരം
Copaicaaclimacao.JPG
Copaifera langsdorfii സാവോപോളോ ബ്രസീൽ.
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. langsdorffii
Binomial name
Copaifera langsdorffii
Copaifera langsdorffii കായ

ഉഷ്ണമേഖലാ മഴക്കാടുകളിൽ വളരുന്ന 'Copaifera langsdorffii' ആണ് ഡീസൽ മരം എന്നറിയപ്പെടുന്നത്. പ്രാദേശികമായി kupa'y, cabismo, and copaúva എന്നീ പേരുകളിലും ഈ മരം അറിയപ്പെടുന്നു.[1]:5.

വിവരണം[തിരുത്തുക]

Copaifera langsdorffii ഒരു ഇടത്തരം വലിപ്പമെത്തുന്ന വൃക്ഷമാണ്. ഏകദേശം 12 മീറ്റർ വരെ ഉയരത്തിൽ ഇതു വളരുന്നു. വെളുത്ത പൂക്കൾ. സസ്യ എണ്ണകൾ ഉൾക്കൊള്ളുന്നതാണ് ചെറിയ കായ്കൾ. സരന്ധ്രതയോടു കൂടിയ കാണ്ഡമായതിനാൽ ഭാരം കുറവാണ്. കാണ്ഡത്തിലെ സൂക്ഷ്മവാഹിനികളിൽ(Capillaries) എണ്ണ നിറഞ്ഞിരിക്കും[1]:8.

  • വൃക്ഷം ഉൽപാദിപ്പിക്കുന്ന ടർപ്പീൻ ഹൈഡ്രോകാർബണുകൾ ഇതിൻറെ കാണ്ഡത്തിലും ഇലകളിലും സംഭരിക്കപ്പെടുന്നു[1]:10. പുനരുപയോഗ ഊർജ്ജ സ്രോതസ്സ് എന്ന നിലയിൽ ഈ വൃക്ഷം താൽപര്യമുണ്ടാക്കിയിരുന്നു. എന്നാൽ ഇതിന്റെ കൃഷി വാണിജ്യപരമായി ലാഭകരമല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്[1]:4,[2], [3], [4].

ഉപയോഗം[തിരുത്തുക]

  • ഇതിന്റെ എണ്ണ ബയോഡീസൽ ആയും പാചക ഇന്ധനമായും ഇതിന്റെ ഉപയോഗിക്കുന്നു[1]:9.
  • മരം നാശനത്തെ അതിജീവിക്കുന്നതിനാൽ ഫർണീച്ചർ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു.
  • European honey bees ഈ വൃക്ഷത്തിന്റെ പൂമ്പൊടികളോട് പ്രത്യേക താൽപര്യം കാണിക്കാറുണ്ട്. തേനീച്ചവളർത്തലിൽ ഇതിന് പ്രാധാന്യം നൽകുന്നു[1]:11.
  • ഇതിന്റെ എണ്ണ പാരമ്പര്യ വൈദ്യത്തിൽ പ്രയോജനപ്പെടുത്തുന്നു. ത്വക് രോഗങ്ങളിൽ ഇത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു[1]:9–10.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 Csurhes, Steve; Navie, Sheldon (2016). Invasive weed risk assessment: Diesel tree Copaifera langsdorfii (PDF). Queensland, Australia: Department of Agriculture and Fisheries, Biosecurity Queensland, Queensland Government. ശേഖരിച്ചത് 24 December 2017. Cite has empty unknown parameter: |license= (help)
  2. "Seeds to fuel Mike's diesel tree dream". Daily Mercury (ഭാഷ: ഇംഗ്ലീഷ്). 3 January 2007. ശേഖരിച്ചത് 2017-12-24. Cite has empty unknown parameter: |dead-url= (help)
  3. Plowden, Campbell (2003-12-01). "Production ecology of CopaÍba (Copaifera spp.) oleoresin in the eastern brazilian Amazon". Economic Botany (ഭാഷ: ഇംഗ്ലീഷ്). 57 (4): 491–501. doi:10.1663/0013-0001(2003)057[0491:PEOCCS]2.0.CO;2. ISSN 0013-0001.
  4. Poteet, Michael D. (2006). Biodiesel Crop Implementation in Hawaii (PDF). Hawaii Agriculture Research Center, prepared by contract for the State of Hawaii Department of Agriculture. പുറങ്ങൾ. 55–56. മൂലതാളിൽ (PDF) നിന്നും 2017-08-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-29.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡീസൽ_മരം&oldid=3633311" എന്ന താളിൽനിന്ന് ശേഖരിച്ചത്