Jump to content

ഡീപ്പ് ബ്ലൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡീപ്പ് ബ്ലൂ

ചെസ്സ് കളിക്കായി ഐ.ബി.എം. വികസിപ്പിച്ചെടുത്ത ഒരു സൂപ്പർകമ്പ്യൂട്ടറാണ് ഡീപ്പ് ബ്ലൂ. 1997ൽ വികസിപ്പിച്ച ഈ കമ്പ്യൂട്ടർ അക്കാലത്തെ ഏറ്റവും മികവേറിയ സൂപ്പർകമ്പൂട്ടറുകളിൽ ഒന്നായിരുന്നു. 1.4 ടൺ ഹാർഡ്‌വെയറാണ് ഈ കമ്പ്യൂട്ടറിന് ഉണ്ടായിരുന്നത്. ഐ.ബി.എം ശാസ്ത്രജ്ഞരായ ഫെങ് സിങ് സൂ, മറേ കാംപ്ബെൽ എന്നിവരുൾപ്പെട്ട സംഘമാണ് ഈ "ചെസ്സ് കംപ്യൂട്ടർ" വികസിപ്പിച്ചെടുത്തത്.എതിരാളിയുടെ 40 നീക്കങ്ങൾ വരെ മുൻകൂട്ടി കണക്കാക്കാനുള്ള കൃത്രിമബുദ്ധി ഡീപ്പ് ബ്ലൂവിന് ഉണ്ടായിരുന്നു. ഓരോ സെക്കന്റിലും 200 മില്യൻ പൊട്ടൻഷ്യൽ പൊസിഷനുകൾ കണക്കുകൂട്ടാനും ഈ യന്ത്രത്തിന് ശേഷിയുണ്ടായിരുന്നു.[1] 1997 ഫെബ്രുവരിയിൽ അന്നത്തെ ഏറ്റവും മികച്ച ചെസ് കളിക്കാരനായിരുന്ന ഗാരി കാസ്പറോവിനെ തോല്പിച്ച് ഡീപ്പ് ബ്ലൂ വളരെയധികം ശ്രദ്ധനേടി.ദിവസങ്ങൾ നീണ്ടുനിന്ന മത്സരം മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്നു.ഇടയ്ക്ക് അസാമാന്യമായ ചില ബുദ്ധിനീക്കങ്ങൾ കമ്പ്യൂട്ടറിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് തോൽവിക്ക് ശേഷം കാസ്പറോവ് തന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി. മത്സരത്തിനിടെയിൽ നിയമം ലംഘിച്ച് മനുഷ്യകളിക്കാരന്റെ ഇടപെടൽ ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

അവലംബം

[തിരുത്തുക]
  1. "ഡീപ്പ് ബ്ലൂ". മനോരമ ടെൽ മീ വൈ- കമ്പ്യൂട്ടർ (in ഇംഗ്ലീഷ്). 2 (23). മലയാള മനോരമ. 2008. {{cite journal}}: |first= missing |last= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ഡീപ്പ്_ബ്ലൂ&oldid=1847880" എന്ന താളിൽനിന്ന് ശേഖരിച്ചത്