ഡിസ്ചാർജ് വിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിയോൺ ഡിസ്ചാർജ് വിളക്ക്

രണ്ടറ്റത്തും ലോഹ ഇലക്ട്രോഡുകൾ ഘടിപ്പിച്ചതും, കുറഞ്ഞ മർദ്ദത്തിൽ ചില വാതകങ്ങൾ നിറച്ചതും വൈദ്യുതി പ്രവാഹം ഉണ്ടാകുമ്പോൾ പ്രകാശം ഉത്സർജ്ജിക്കാൻ കഴിവുള്ളതുമായ ചില്ലു ട്യൂബ് ആണ്‌ ഡിസ്ചാർജ് വിളക്ക്. ഇലക്ട്രോഡുകൾക്കിടയിൽ ഉയർന്ന വോൾട്ടേജ് പ്രയോഗിക്കുമ്പോൾ വൈദ്യുത ക്ഷേത്രം ട്യൂബിനുള്ളിലെ വാതകത്തെ അയണീകരിക്കുകയും അതിലൂടെ വൈദ്യുത ഡിസ്ചാർജ് നടക്കുകയും ചെയ്യുന്നു. തുടർന്ന് വാതകം ജ്വലിക്കുകയും പ്രകാശം ഉണ്ടാവുകയും ചെയ്യുന്നു. ട്യൂബിനുള്ളിൽ അനുയോജ്യമായ വാതകം നിറച്ച് പ്രകാശത്തിന്റെ നിറം മാറ്റാവുന്നതാണ്‌.

സോഡിയം വേപ്പർ വിളക്ക്, നിയോൺ വിളക്ക്, മെർക്കുറി വേപ്പർ വിളക്ക് തുടങ്ങിയവയാണ്‌ സാധാരണങ്ങളായ ഡിസ്ചാർജ് വിളക്കുകൾ. കുറഞ്ഞ അളവിൽ വിസരണം ചെയ്യപ്പെടുന്ന മഞ്ഞ പ്രകാശം ഉത്സർജ്ജിക്കുന്നതിനാൽ സോഡിയം വേപ്പർ വിളക്കുകൾ പാതയോരങ്ങളിലും മറ്റും പരക്കെ ഉപയോഗിക്കുന്നു. മെർക്കുറി വേപ്പർ വിളക്കുകൾ തൂവെള്ള പ്രകാശം നൽകുന്നു. നിയോൺ നിറച്ച വിളക്കുകൾ ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് പ്രകാശവും, ട്യൂബിനുള്ളിൽ ഹൈഡ്രജൻ നിറച്ച വിളക്കുകൾ നീലപ്രകാശവും, ക്ലോറിൻ പച്ചവെളിച്ചവും, നൈട്രജൻ ചുവന്ന പ്രകാശവും നൽകുന്നു, ഇത്തരത്തിലുള്ളവ അധികവും പരസ്യങ്ങൾക്കായും അലങ്കാരങ്ങൾക്കായും ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഡിസ്ചാർജ്_വിളക്ക്&oldid=1696502" എന്ന താളിൽനിന്ന് ശേഖരിച്ചത്