Jump to content

ഡിറിലിസ് എർത്തുഗ്രുൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Diriliş: Ertuğrul
തരംHistorical fiction
Adventure
സൃഷ്ടിച്ചത്Mehmet Bozdağ
സംവിധാനംMetin Günay
അഭിനേതാക്കൾEngin Altan Düzyatan
ഈണം നൽകിയത്Zeynep Alasya
രാജ്യംTurkey
ഒറിജിനൽ ഭാഷ(കൾ)Turkish
സീസണുകളുടെ എണ്ണം5
എപ്പിസോഡുകളുടെ എണ്ണം150 (448 on Netflix) (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)Kemal Tekden
നിർമ്മാണസ്ഥലം(ങ്ങൾ)Riva, Turkey
സമയദൈർഘ്യം115–125 minutes (Netflix 42-44 minutes)
പ്രൊഡക്ഷൻ കമ്പനി(കൾ)Tekden Film
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്TRT 1
Picture format1080i (16:9 HDTV) 4K UHD
Audio format5.1 Surround Sound
ഒറിജിനൽ റിലീസ്ഡിസംബർ 10, 2014 (2014-12-10) – May 29, 2019
കാലചരിത്രം
പിൻഗാമിKuruluş: Osman
External links
Website
Production website

"ഉയിർത്തെഴുന്നേൽപ്പ്: എർത്രുൾ" മെഹ്മെത് ബോസ്ഡാ നിർമ്മിച്ച സാഹസിക ടെലിവിഷൻ പരമ്പരയും ഒരു തുർക്കിഷ് ചരിത്ര കഥയുമാണ്[1][2] , ടൈറ്റിൽ റോളിൽ എഞ്ചിൻ അൽതാൻ ദസ്യാതൻ അഭിനയിച്ചു. തുർക്കിയിലെ ഇസ്താംബൂളിലെ ബെയ്‌കോസ് ജില്ലയിലെ റിവ എന്ന ഗ്രാമത്തിലാണ് ഇത് ചിത്രീകരിച്ചത്, 2014 ഡിസംബർ 10 ന് തുർക്കിയിൽ ടിആർടി 1 ൽ പ്രദർശിപ്പിച്ചു. പതിമൂന്നാം നൂറ്റാണ്ടിൽ ആരംഭിച്ച ഓട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഉസ്മാൻ ഒന്നാമന്റെ പിതാവായ എർതുരുളിന്റെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ഈ ഷോ .

പരമ്പരക്ക് തുർക്കിയിലും വിദേശത്തും പ്രത്യേകിച്ചും പാകിസ്ഥാനിലും അസർബൈജാനിലും മികച്ച സ്വീകാര്യത ലഭിച്ചു.[3] എന്നിരുന്നാലും, അറബ് ലോകത്തെ പല രാജ്യങ്ങളും ഷോ നിരോധിക്കുകയും അതിനെതിരെ ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. [4][5][6]

2014 ഡിസംബർ പത്തിനാണ് ടി.ആർ.ടി 1 എന്ന തുർക്കിഷ് ചാനലിലൂടെ ഡിറിലിസ് എർത്തുഗ്രുൽ ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയത്. തുടർന്ന് 2015, 16,17,18 കാലയളവുകളിൽ അഞ്ച് സീസണുകളിലായി 150 എപ്പിസോഡുകൾ പുറത്തിറങ്ങി (പിന്നീട് നെറ്റ്ഫ്ലിക്സ് ഇതിനെ 45 മിനുട്ട് വീതമുള്ള 448 എപ്പിസോഡുകൾ ആക്കി). 2019 മെയ് 29 ന് അവസാന എപ്പിസോഡ് എയർ ചെയ്തു. പ്രധാന കഥാപാത്രമായ എർത്തുഗ്രുലിനെ എഞ്ചിൻ അൽതാൻ ദുസിയത്തൻ അവതരിപ്പിച്ചപ്പോൾ പ്രധാന മറ്റ് കഥാപാത്രങ്ങളായ സുലൈമാൻ ഷാ , ഇബ്നു അറബി ,ഹൈമേ ഹാത്തൂൻ, ഗുന്ദോഗ്ത് ബേ, ഹലീമ സുൽത്താൻ എന്നീ വേഷങ്ങളിൽ യഥാക്രമം സെർദർ ഖോഖൻ , ഒസ്മാൻ സോയ്‌ക്കുത്ത്, ഹുല്യാ ദെർഗാൻ, കാൻ തസ്നർ, എസ്രാ ബിൽജിക് എന്നിവർ അഭിനയിച്ചിരിക്കുന്നു. നിർമ്മാണം: മെഹ്‌മത് ബോസ്റ്റാഗ്, സംവിധാനം: മെതിൻ ഗുനായ്, സംഗീതം : അൽപയ് ഗോക്ടെകിൻ. ഡിറിലിസ് എർത്തുഗ്രുലിന് പിറകെ എർത്തുഗ്രുലിൻറെ മകൻ ഉസ്മാൻ ഖാസിയുടെ ചരിത്രാഖ്യാനം കുറുലുസ് ഉസ്മാനുമായി ഇതിൻറെ അണിയറ ശിൽപ്പികൾ രംഗത്തുണ്ട്.

വ്യാപനം

[തിരുത്തുക]

ആദ്യ ഭാഗം പുറത്ത് വന്നയുടൻ പരമ്പര തുർക്കിയിൽ തരംഗമായി മാറി. പരമ്പരക്കും കഥാപാത്രങ്ങൾക്കും വൻപിച്ച ആരാധക വൃദ്ധം രൂപപ്പെട്ടു. തുർക്കിക്ക് പുറമെ അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഈ ജീവ ചരിത്ര പരമ്പരക്ക് [7] പെട്ടെന്ന് തന്നെ ലോക വ്യാപകമായി ശ്രദ്ധ പിടിച്ചു പറ്റാനായി.[8] പരമ്പരയിലൂടെ പ്രസരിപ്പിക്കപ്പെടുന്ന ഇസ്‌ലാമിക മൂല്യങ്ങളും, സൂഫി ആത്മീയ വഴികളും, പോരാട്ട ചരിതവും ഇസ്‌ലാമിക ലോകത്ത് കടുത്ത പ്രേക്ഷക വൃന്ദത്തെ രൂപപ്പെടുത്തിയെടുത്തിയത് മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഈ സീരിസിനെ പ്രചാര്യമുള്ളതാക്കി മാറ്റി. മുസ്ലിം ലോകത്തിനു പുറമെ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ആസ്‌ത്രേലിയ തുടങ്ങിയ വൻകരകളിലെല്ലാം ഡിറിലിസ് എർത്തുഗ്രുൽ തരംഗം സൃഷ്ട്ടിച്ചു.[9] തുർക്കിയുടെ ഗെയിം ഓഫ് ത്രോൺസ് എന്നാണ് ഈ പരമ്പര വിശേഷിപ്പിക്കപ്പെടുന്നത്.[10] നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലെ മുപ്പതിലേറെ ചാനലുകളിൽ ഈ സീരിസ് പ്രദർപ്പിച്ചിട്ടുണ്ട്. വെനസ്വേലയിൽ ഏറ്റവും പ്രചാരമുള്ള പരമ്പരയാണിത്. പാക്കിസ്ഥാനിൽ എർത്തുഗ്രുലിൻറെ ഉറുദു മൊഴിമാറ്റം സർവ്വ റിക്കോർഡുകളും ബേധിച്ചു. [11] ഇതിലെ ഡോഗൻ ആൽപ്പിനെ അവതരിപ്പിച്ച ജാവിത് ജെതിൻ ഗുണറിനെ വിരാട് കൊഹ്‌ലിയുടെ അപരനാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ആമിർ ചെയ്ത ട്വീറ്റ് സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയിരുന്നു.[12] [13]

നിരോധനം

[തിരുത്തുക]

ഓട്ടോമൻ പാരമ്പര്യത്തെയും, സൂഫിസത്തെയും വാഴ്ത്തുന്ന ഡിറിലിസ് എർത്തുഗ്രുൽ[14] തുർക്കിയുടെയും പാരമ്പര്യ ആചാരങ്ങളുടെയും അധീശത്വം അറബ് ജനതയുടെ മേൽ പുനഃ സ്ഥാപിക്കുവാനിടയുണ്ട് എന്ന ആശങ്ക ചില അറബ് രാജ്യങ്ങൾ ഈ പരമ്പരയ്ക്ക് നിരോധനമേർപ്പെടുത്താൻ കാരണമായി. ഓട്ടോമൻ സാമ്രാജ്യത്തിൻറെ ഉയർത്തെഴുനേൽപ്പിനുവേണ്ടിയുള്ള തുർക്കിയുടെ പരസ്യ പ്രചാരണങ്ങളാണ് ഇത്തരം പരമ്പരകൾ എന്നാരോപിച്ചാണ് സൗദി അറേബ്യ , യു എ ഇ , ഈജിപ്ത് എന്നീ രാജ്യങ്ങൾ ഡിറിലിസ് എർത്തുഗ്രുൽ സംപ്രേക്ഷണം നിരോധിച്ചത്.[15] [16]

അവലംബം

[തിരുത്തുക]
  1. Menon, Pradeep (9 July 2020). "Resurrection: Ertuğrul, currently on Netflix, far exceeds its reputation as a 'Turkish Game of Thrones'". Firstpost. Retrieved 5 July 2021.
  2. Ahmad, Zeeshan (18 May 2020). "'Diriliş: Ertuğrul': Are we fans of aspirational history or quality television?". The Express Tribune (in ഇംഗ്ലീഷ്). Retrieved 18 May 2020.
  3. "Azerbaijanis in love with historical Turkish TV series". Anadolu Agency. No. 28 November 2019. Retrieved 11 May 2020.
  4. Hoda, Ayesha (24 February 2020). "Diriliş: Ertuğrul Banned in Egypt but the Turkish Soap Remains Popular, Here's Proof". Masala. Archived from the original on 2020-03-23. Retrieved 21 April 2019.
  5. Şafak, Yeni (30 October 2020). "Following in UAE, Saudi footsteps, Egypt issues fatwa banning Turkish TV series". Yeni Şafak. Retrieved 30 October 2020.
  6. Daur, Naya (22 April 2020). "Jamia Binoria Issues Fatwa Against 'Ertugrul' Following PM's Orders To Telecast It On PTV". Retrieved 30 October 2020.
  7. Azerbaijanis in love with historical Turkish TV series
  8. Turkish history-themed series Diriliş Ertuğrul enjoyed in 60 countries
  9. Turkish TV series attract audience from 146 countries
  10. Turkey’s new tv series about founding of Ottoman Empire tops ratings
  11. “Resurrection: Ertugrul” series set to break YouTube record after airing in Pakistan[പ്രവർത്തിക്കാത്ത കണ്ണി]
  12. തുർക്കിയിലെ ഒരു വെബ് സീരീസിൽ കഥാപാത്രമായി ‘കോലി’; വിസ്മയിച്ച് ആമിർ, മനോരമ സ്പോർട്സ് മെയ് 15, 2020
  13. തുർക്കി ടിവി സീരീസിൽ വിരാട് കോലിക്കെന്ത് കാര്യം? ആമിറിന്റെ സംശയം വൈറൽ,സ്പോർട്സ്,മാതൃഭൂമി ഡൈലി, മെയ് 15, 2020
  14. : Turkish Game of Thrones
  15. network ban on Turkey TV shows is 'political': minister[പ്രവർത്തിക്കാത്ത കണ്ണി]
  16. in UAE, Saudi footsteps, Egypt issues fatwa banning Turkish TV series[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഡിറിലിസ്_എർത്തുഗ്രുൽ&oldid=3804900" എന്ന താളിൽനിന്ന് ശേഖരിച്ചത്