ഉർത്വുഗ്റുൽ
ഉർത്വുഗ്റുൽ ഖാസി | |
---|---|
ഭരണകാലം | പതിമൂന്നാം നൂറ്റാണ്ട് |
പൂർണ്ണനാമം | ഉർത്വുഗ്റുൽ ബിൻ സുലൈമാൻ ഷാ |
ജനനം | c.1188 |
മരണം | c. 1280 |
മരണസ്ഥലം | Söğüt, Bilecik Province, തുർക്കി |
മുൻഗാമി | സുലൈമാൻ ഷാ |
പിൻഗാമി | ഉസ്മാൻ ഖാസി |
ജീവിതപങ്കാളി | ഹലീമാ |
പിതാവ് | സുലൈമാൻ ഷാ |
മാതാവ് | ഹയ്മേ |
മതവിശ്വാസം | ഇസ്ലാം |
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച സർജ്‌ജുക്ക് തുർക്കി ഗോത്ര തലവനാണ് (ബേ) ഉർത്വുഗ്റുൽ ഖാസി.ഖാസി എന്ന തുർക്കിഷ് വാക്കിന്റെ അർത്ഥം യോദ്ധാവ് എന്നാണ്.ഖുവാരിസ്മ് പ്രദേശവാസിയായ ഖായീ ഗോത്രത്തിലെ അംഗമായിരുന്നു അദ്ദേഹം. ഗോത്ര തലവൻ സുലൈമാൻ ഷാ (കുന്ദോസ് അൽബ്) ഉർത്വുഗ്റുലിന്റെ പിതാവ് ആയിരുന്നു [1]. ബാഗ്ദാദ് തകർത്ത മംഗോളുകളുടെ ആക്രമണ ഭീഷണി കാരണം സുലൈമാൻ ഷാ തന്റെ ഗോത്രവുമായി നാടോടികളായി അലയുന്ന സമയം മുസ്ലിം ആത്മീയാചാര്യൻ ഇബ്ൻ അറബി യുമായുള്ള അവിചാരിതമായി പരിചയപ്പെടാനിടയായി
ബാഗ്ദാദ് , സ്പൈൻ പട്ടണങ്ങളിലെ ഇസ്‌ലാമിക ഭരണം അവസാനിച്ചതിൽ വ്യസനിച്ചും യൂറോപ്പിൽ നിന്നുമുള്ള സേനയെ തടയിടാൻ കരുത്തുറ്റ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുവാനായും ഇബ്ൻ അറബി സുലൈമാൻ ഷായെയും, ഉർത്വുഗ്റുലിനെ പ്രേരിപ്പിക്കുകയും രംഗത്തിറക്കുകയും ചെയ്തു[2]. സുലൈമാൻ ഷാ മരണപ്പെട്ടതിനെ തുടർന്ന് അധികാരമേറ്റെടുത്ത ഉർത്വുഗ്റുൽ സുൽത്താൻ അലാവുദ്ധീനെ സഹായിച്ചതിന് പ്രത്യുപകാരമായി ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ഇടയിലുള്ള പ്രദേശം പതിച്ചു കിട്ടി. യക്കീശഹ്ർ, ബിലാജിക്, കോതാഹിയ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഇന്നത്തെ അങ്കാറക്കു സമീപമുള്ള 2000 ച.കി.മീ. വിസ്തീർണം മാത്രമുള്ള ഈ പ്രദേശം കേന്ദ്രമാക്കിയാണ് . ഉർത്വുഗ്റുലിന്റെ മരണ ശേഷം മകൻ ഉസ്മാൻ ഒന്നാമൻ ഓട്ടോമൻ സാമ്രാജ്യ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്[3].AD 1280 ലായിരുന്നു ഉർത്വുഗ്റുലിന്റെ മരണം.
ഇബ്നു അറബിയുടെ അക്ബരിയ്യ താരീഖ പിന്തുടർന്ന ഉർത്വുഗ്റുൽ സൂഫി പോരാളികളിൽ പ്രമുഖ വ്യക്തിത്വമായും എണ്ണപ്പെടുന്നു . അകബരിയ്യ സൂഫികളിൽ പ്രമുഖനും, ഓട്ടോമൻ രാജവംശ സ്ഥാപക ആസൂത്രകനുമായ ശൈഖ് ഇദ്‌ബലി ഇദ്ദേഹത്തിന്റെ സതീർഥ്യനാണ്[4]. 2014 മുതൽ ഡ്രിൽസ് ഉർത്വുഗ്റുൽ എന്ന പേരിൽ തുർക്കിഷ് ചാനൽ ടി.ആർ.ടി ഉർത്വുഗ്റുലിന്റെ ജീവചരിത്രം സീരിയലായി പ്രദർശിപ്പിച്ചു വരുന്നു . തുർക്കിയിലും സമീപ രാജ്യങ്ങളിലും ഏറ്റവും പ്രചാരമുള്ള സീരിയലാണിത്[5].
അവലംബം[തിരുത്തുക]
- ↑ Kermeli, Eugenia (2009). "Osman I". In Ágoston, Gábor; Bruce Masters. Encyclopedia of the Ottoman Empire. p. 444
- ↑ Friend and foe: The early Ottoman reception of Ibn 'Arabi by Zildzic, Ahmed(http://escholarship.org/uc/item/6jn6f796)
- ↑ Kafadar, Cemal (1995). Between Two Worlds: The Construction of the Ottoman State. p. 60, 122
- ↑ The Last Great Muslim Empires, by H. J. Kissling, Bertold Spuler, N. Barbour, F. R. C. Bagley, J. S. Trimingham, H. Braun, H. Hartel, p. 2.
- ↑ http://www.dailysabah.com/turkey/2014/12/11/turkeys-new-tv-series-about-the-founding-of-the-ottoman-empire-tops-the-ratings