Jump to content

ഡാർട്മൗത്, കാനഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാർട്മൗത്, കാനഡ
Metropolitan Area
Dartmouth waterfront, showing pier, ferry and boats
Dartmouth waterfront, showing pier, ferry and boats
Nickname(s): 
City of Lakes
Location of Dartmouth, Nova Scotia
Location of Dartmouth, Nova Scotia
Country കാനഡ
Province നോവ സ്കോട്ടിയ
MunicipalityHalifax Regional Municipality
Founded1750
Incorporated CityJanuary 1, 1961
DissolvedApril 1, 1996
ഭരണസമ്പ്രദായം
 • Governing BodyHalifax Regional Council
 • Community CouncilHarbour East Community Council
വിസ്തീർണ്ണം
 • ആകെ58.57 ച.കി.മീ.(22.61 ച മൈ)
ഉയരം
0 - 113 മീ(−371 അടി)
ജനസംഖ്യ
 (2001)
 • ആകെ65,741
 • ജനസാന്ദ്രത1,122.4/ച.കി.മീ.(2,907/ച മൈ)
സമയമേഖലUTC-4 (AST)
 • Summer (DST)UTC-3 (ADT)
Postal code span
B2V to B2Z, B3A-B
ഏരിയ കോഡ്902
Telephone Exchanges433-5 ,460-6, 468-9, 481
GNBC CodeCAIYJ
NTS Map011D12
Part of a series about
Places in Nova Scotia

കാനഡയിലെ ദക്ഷിണ നോവസ്കോഷയിലുള്ള ഒരു നഗരമാണ് ഡാർട്മൗത്. ഹാലിഫാക്സ് തുറമുഖത്തിന്റെ കിഴക്കു ഭാഗത്തുള്ള ഈ നഗരം ഹാലിഫാക്സ് നഗരത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്നു. ജനസംഖ്യ : 65629 (1996) 1.6. കിലോമീറ്റർ നീളമുള്ള ഒരു തൂക്കുപാലം ഡാർട്മൗതിനെ ഹാലിഫാക്സ് നഗരവുമായി ബന്ധിപ്പിക്കുന്നു. മുമ്പ് ഒരു പ്രധാന ജനവാസ കേന്ദ്രമായിരുന്ന ഡാർട്മൗത്, രണ്ടാം ലോകയുദ്ധത്തോടെയാണ് കാര്യമായ വ്യാവസായിക പുരോഗതി നേടാനാരംഭിച്ചത്. എണ്ണ ശുദ്ധീകരണം, വീഞ്ഞുല്പാദനം, കപ്പൽ നിർമ്മാണം, കപ്പലുകളുടെ കേടുപാടുകൾ തീർക്കൽ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ വ്യവസായങ്ങൾ. സമുദ്രശാസ്ത്ര പഠന കേന്ദ്രവും ഡാർട്മതിലുണ്ട്. 1968 മുതൽ ഇവിടെ വിപുലമായ നവീകരണവും വികസനവും ആരംഭിച്ചു. നഗരത്തിനടുത്ത് ഒരു നാവിക വിമാനത്താവളവും ഒരു വാണിജ്യ വിമാനത്താവളവും പ്രവർത്തിക്കുന്നുണ്ട്.

  • 1750 - ൽ ആണ് ഡാർട്മത് സ്ഥാപിച്ചത്.
  • 1873-ൽ ഇതൊരു പട്ടണമായി പുനഃസംഘടിപ്പിച്ചു.
  • 1961-ൽ നഗര പദവി ലഭിച്ചു.
  • 1996 ഏപ്രിലിൽ പുതിയ റീജണൽ ഹാലിഫാക്സ് മുനിസിപ്പാലിറ്റിയിൽ ഹാലിഫാക്സ്, ഡാർട്മൗത് നഗരങ്ങളെ ഉൾപ്പെടുത്തി. *ജനസംഖ്യ : 67, 798 (1991)

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാർട്മത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡാർട്മൗത്,_കാനഡ&oldid=3633219" എന്ന താളിൽനിന്ന് ശേഖരിച്ചത്