ഡാഫ്‌നെ സുനിഗ
ഡാഫ്‌നെ സുനിഗ | |
---|---|
ജനനം | ഡാഫ്‌നെ യൂറിഡിസ് സുനിഗ ഒക്ടോബർ 28, 1962 സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ, യു.എസ്. |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ് |
തൊഴിൽ | നടി |
സജീവ കാലം | 1980–ഇതുവരെ |
ഉയരം | 5 ft 8 in (1.73 m)[1] |
ജീവിതപങ്കാളി(കൾ) | David Mleczko (m. 2019) |
ഡാഫ്‌നെ യൂറിഡിസ് സുനിഗ (/ˈdæfni zuːˈniːɡə/; ജനനം: ഒക്ടോബർ 28, 1962) ഒരു അമേരിക്കൻ നടിയാണ്. 1982-ൽ തന്റെ 19-ആം വയസ്സിൽ ദി ഡോം ദാറ്റ് ഡ്രിപ്പ്ഡ് ബ്ലഡ് (1982) എന്ന സ്ലാഷർ ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം നടത്തുകയും രണ്ട് വർഷത്തിന് ശേഷം മറ്റൊരു സ്ലാഷർ ചിത്രമായ ദി ഇനിഷ്യേഷനിൽ (1984) ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
ജോൺ കുസാക്കിനൊപ്പം വേഷമിട്ട റോബ് റെയ്‌നറുടെ ദി ഷെയർ തിംഗ് (1985) കൂടാതെ കൾട്ട് കോമഡികളായ മോഡേൺ ഗേൾസ് (1986), സ്‌പേസ്ബോൾ (1987) എന്നിവയുൾപ്പെടെ നിരവധി ഹാസ്യചിത്രങ്ങളിൽ അവർ അഭിനയിച്ചു. ടെലിവിഷൻ നാടകീയ ചിത്രമായ സ്റ്റോൺ പില്ലോയിൽ1986) ലൂസിലെ ബോളിനൊപ്പം അഭിനയിച്ചതുകൂടാതെ സയൻസ് ഫിക്ഷൻ ഹൊറർ സിനിമയായ ദി ഫ്ലൈ II (1989) ന്റെ തുടർഭാഗത്തിലും അഭിനയിച്ചു. 1992 മുതൽ 1996 വരെ പ്രക്ഷേപണം ചെയ്ത ഫോക്സ് പ്രൈംടൈം സോപ്പ് ഓപ്പറ മെൽറോസ് പ്ലേസിൽ ജോ റെയ്നോൾഡ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സുനിഗ പിന്നീട് ഒരു ടെലിവിഷൻ നടിയെന്ന നിലയിൽ വ്യാപക അംഗീകാരം നേടി. പ്രശംസനീയമായ മറ്റ് ടെലിവിഷൻ വേഷങ്ങളിൽ വൺ ട്രീ ഹിൽ (2008–2012)എന്ന പരമ്പരയിലെ വിക്ടോറിയ ഡേവിസ്, ബ്യൂട്ടിഫുൾ പീപ്പിൾ എന്ന നാടക പരമ്പരയിലെ ലിൻ കെർ എന്നിവയും ഉൾപ്പെടുന്നു.
2000 കളുടെ മധ്യം മുതൽ പാരിസ്ഥിതിക പ്രശ്നങ്ങളിൽ സജീവമായ സുനിഗ, എർത്ത് കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ സ്ഥാപക അംഗവുമായിരുന്നു. നാച്ചുറൽ റിസോഴ്‌സസ് ഡിഫൻസ് കൗൺസിൽ, വാട്ടർകീപ്പർ അലയൻസ്, എൻവയോൺമെന്റ് കാലിഫോർണിയ എന്നിവയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.[2]
ആദ്യകാലം
[തിരുത്തുക]കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ[3] ആഗ്നസ് എ. (മുമ്പ്, ജനാവിക്സ്), ജോവാക്വിൻ ആൽബർട്ടോ സുനിഗ മസാരീഗോസ് എന്നിവരുടെ പുത്രിയായി സുനിഗ ജനിച്ചു. മാതാവ് പോളിഷ്, ഫിന്നിഷ് വംശജയായ[4] ഒരു യൂണിറ്റേറിയൻ മന്ത്രിയും പിതാവ് യഥാർത്ഥത്തിൽ ഗ്വാട്ടിമാല[5] സ്വദേശിയും ഈസ്റ്റ് ബേയിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ തത്ത്വശാസ്ത്രത്തിന്റെ എമെറിറ്റസ് പ്രൊഫസറുമായിരുന്നു.[6][7] സുനിഗയ്ക്ക് ജെന്നിഫർ സുനിഗ എന്ന ഒരു സഹോദരി ഉണ്ട്. കൗമാരപ്രായത്തിൽ തന്നെ അഭിനയത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന സുനിഗ സാൻ ഫ്രാൻസിസ്കോയിലെ അമേരിക്കൻ കൺസർവേറ്ററി തിയേറ്ററിന്റെ യംഗ് കൺസർവേറ്ററി പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം, സുനിഗ മാതാവിനോടും സഹോദരിയോടും ഒപ്പം കാലിഫോർണിയയിലെ ബെർക്ക്‌ലിയിൽ നിന്ന് വെർമോണ്ടിലെ റീഡിംഗിലേക്ക് താമസം മാറ്റുകയും കൗമാരകാലം അവിടെ ചെലവഴിക്കുകയും ചെയ്തു.[8] 1980 ൽ വെർമോണ്ടിലെ വുഡ്‌സ്റ്റോക്കിലെ വുഡ്‌സ്റ്റോക്ക് യൂണിയൻ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയശേഷം കാലിഫോർണിയയിലേക്ക് മടങ്ങിയ സുനിഗ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നാടക കല പഠിക്കാൻ ചേർന്നു. കോളേജ് വിട്ടശേഷം സുനിഗ സഹനടി മെഗ് റയാനുമായി അടുത്ത സൌഹൃദമുണ്ടായിരുന്ന സുനിഗ അവരുടെ സഹവാസിയുമായിരുന്നു.[9]
അവലംബം
[തിരുത്തുക]- ↑ Kornblut, Anne E. (October 29, 1995). "MAN TROUBLE? NOT ME, SAYS DAPHNE 'MELROSE PLACE' STAR'S LIFE IS VERY DIFFERENT FROM TROUBLED ROLES". Daily News. New York. Retrieved August 21, 2016.
- ↑ "Daphne Zuniga". The Huffington Post. Retrieved August 22, 2016.
- ↑ "Daphne E Zuniga, Born 10/28/1962 in California | CaliforniaBirthIndex.org". www.californiabirthindex.org. Retrieved August 8, 2019.
- ↑ "Daphne Zuniga Biography (1962?-)". Filmreference.com. Retrieved July 13, 2012.
- ↑ "Daphne Zuniga displays snob appeal in `Spaceballs'". Chicago Sun-Times. June 28, 1987. Retrieved October 15, 2012.
- ↑ "Emeritus Professors" Archived 2012-07-26 at the Wayback Machine., Department of Philosophy, California State University, East Bay, website
- ↑ "Who's who Among Hispanic Americans - Google Books". Retrieved March 3, 2014 – via Google Books.
- ↑ "Vermont History: Daphne Zuniga". Virtual Vermont. Retrieved September 4, 2016.
- ↑ "Daphne Zuniga Biography". TV Guide. Retrieved August 22, 2016.