മെഗ് റയാൻ
മെഗ് റയാൻ | |
---|---|
ജനനം | Margaret Mary Emily Anne Hyra നവംബർ 19, 1961 Fairfield, Connecticut, U.S. |
തൊഴിൽ | Actress, director, producer |
സജീവ കാലം | 1981–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2, including Jack Quaid |
മെഗ് റയാൻ (ജനനം : മാർഗരറ്റ് മേരി എമിലി ആനി ഹൈറ എന്ന പേരിൽ; 1961, നവംബർ 19)[1] ഒരു അമേരിക്കൻ നടിയും സംവിധായികയും നിർമ്മാതാവുമാണ്. 1982 ൽ ‘ആസ് ദ വേൾഡ് ടേൺസ്’ എന്ന CBS സോപ്പ് ഓപ്പറയിൽ അഭിനയിക്കുന്നതിനു മുൻപ് 1981 ൽ ചെറുവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് 1980-കളുടെ മധ്യത്തോടെ ഏതാനും സിനിമകളിൽ സഹനടിയുടെ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും റോബ് റെയ്നർ സംവിധാനം ചെയ്ത വെൻ ഹാരി മെറ്റ് സാലി (1989) എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെ വ്യാപകമായ ശ്രദ്ധയും ആദ്യ ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശവും നേടിയെടുക്കുന്നതിനുമുമ്പ് ‘പ്രോമിസ്ഡ് ലാന്റ്’ (1988) പോലെയുള്ള സ്വതന്ത്ര സിനിമകളിലൂടെ പ്രേക്ഷകരുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിരുന്നു.
1990 കളിലും 2000 ത്തിന്റെ തുടക്കത്തിലും ഏറ്റവും പ്രശസ്തരായ നടിമാരിലൊരാളായി ദേശീയവും അന്തർദേശീയവുമായി ശ്രദ്ധ നേടുന്നതിനും അഭിനയരംഗത്ത് തന്റേതായ ഒരു സ്ഥാനം നിലനിറുത്തുന്നതിനും റയാന് കഴിഞ്ഞു. സ്ലീപ്പലെസ് ഇൻ സീറ്റിൽ (1993), ഫ്രഞ്ച് കിസ് (1995), യു ഹാവ് ഗോട്ട് മെയിൽ (1998), കെയിറ്റ് & ലെപ്പേർഡ് (2001) പോലെയുള്ള റൊമാന്റിക് കോമഡി ചിത്രങ്ങളിലെ അഭിനയം പ്രത്യേകം എടുത്തു പറയാവുന്നവയാണ്. അവരുടെ മറ്റു ചിത്രങ്ങളിൽ ദ ഡോർസ് (1991), വെൻ എ മാൻ ലവ്സ് എ വുമൺ (1994), കറേജ് അണ്ടർ ഫയർ (1996), അഡിക്റ്റഡ് ടു ലവ് (1997), സിറ്റി ഓഫ് ഏഞ്ചൽസ് (1998), പ്രൂഫ് ഓഫ് ലവ് (2000), ദ വിമൻ (2008) എന്നിവ ഉൾപ്പെടുന്നു. 2015 ൽ ആദ്യമായി ഇത്താക്ക എന്ന ചിത്രം സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]ഒരു മുൻ നടിയും ഇംഗ്ലീഷ് അദ്ധ്യാപികയുമായിരുന്ന സൂസൻ ജോർഡാൻ (മുമ്പ്, ദീഗാൻ), ഗണിതശാസ്ത്ര അധ്യാപകനായിരുന്ന ഹാരി ഹൈറ എന്നിവരുടെ പുത്രിയായി കണക്റ്റിക്കട്ടിലെ ഫെയർഫീൽഡിലാണ് മെഗ് റയാൻ ജനിച്ചതും വളർന്നതും.[2][3][4] അവർ ജർമൻ, ഐറിഷ്, ഉക്രേനിയൻ വംശീയ പാരമ്പര്യമുള്ളയാളാണ്.[5]
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | വേഷം | കുറിപ്പുകൾ |
---|---|---|---|
1981 | Rich and Famous | ഡെബ്ബി ബ്ലാക്ക് | |
1983 | Amityville 3-D | ലിസ | |
1986 | Top Gun | കരോൾ ബ്രാഡ്ഷാ | |
1986 | Armed and Dangerous | മാഗ്ഗി കവനൌഗ് | |
1987 | Promised Land | ബെവെർലി "ബെവ്" സൈക്സ് | |
1987 | Innerspace | ലിഡിയ മാക്സ്വെൽ | |
1988 | Stormy Monday | കെയിറ്റ് | |
1988 | D.O.A. | Sydney Fuller | |
1988 | The Presidio | Donna Caldwell | |
1989 | When Harry Met Sally... | Sally Albright | |
1990 | Joe Versus the Volcano | DeDe / Angelica Graynamore/ Patricia Graynamore | |
1991 | The Doors | Pamela Courson | |
1992 | Prelude to a Kiss | Rita Boyle | |
1993 | Sleepless in Seattle | Annie Reed | |
1993 | Flesh and Bone | Kay Davies | |
1994 | When a Man Loves a Woman | Alice Green | |
1994 | I.Q. | Catherine Boyd | |
1995 | French Kiss | Kate | also Producer |
1995 | Restoration | Katharine | |
1996 | Courage Under Fire | CPT Karen Emma Walden | |
1997 | Addicted to Love | Maggie | |
1997 | Anastasia | Anastasia Romanov | voice role |
1998 | City of Angels | Dr. Maggie Rice | |
1998 | Hurlyburly | Bonnie | |
1998 | You've Got Mail | Kathleen Kelly | |
2000 | Hanging Up | Eve Mozell Marks | |
2000 | Proof of Life | Alice Bowman | |
2001 | Kate & Leopold | Kate McKay | |
2003 | In the Cut | Frannie Avery | |
2004 | Against the Ropes | Jackie Kallen | |
2007 | In the Land of Women | Sarah Hardwicke | |
2008 | The Deal | Deidre Heam | |
2008 | My Mom's New Boyfriend | Martha Durand | |
2008 | The Women | Mary Haines | |
2009 | Serious Moonlight | Louise "Lou" | |
2015 | Fan Girl | Mary Farrow | |
2016 | Ithaca | Mrs. Kate Macauley | also Director/Producer |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
1982 | As the World Turns | Betsy Stewart Montgomery Andropoulos | |
1982 | ABC Afterschool Special | Denise | Episode "Amy and the Angel" |
1982 | One of the Boys | Jane | 13 episodes |
1984–85 | Charles in Charge | Megan Harper | 2 episodes |
1985 | Wildside | Cally Oaks | 6 episodes |
1990–91 | Captain Planet and the Planeteers | Dr. Blight | Cast member
voice role |
1997 | Northern Lights | N/A | Television Movie
Executive Producer |
2003 | Tinseltown TV | Herself | Episode: "December 6, 2003" |
2007 | The Simpsons | Dr. Swanson | voice role
Episode: "Yokel Chords" |
2008 | Pangea Day | Herself | Television Movie |
2009 | Curb Your Enthusiasm | Herself | Season 7 |
2011 | Web Therapy | Karen Sharpe | 2 episodes |
2013 | Web Therapy | Karen Sharpe | 3 episodes |
അവലംബം
[തിരുത്തുക]- ↑ Meg Ryan profile, Superiorpics.com; accessed October 5, 2014.
- ↑ "Educating Meg". People. August 2, 1993. Archived from the original on 2016-09-04. Retrieved November 26, 2010.
- ↑ Graham, Caroline. "Meg and Dennis: It's All Over". You. Archived from the original on August 20, 2001.
- ↑ Parish, J.R. (2010). The Hollywood Book of Breakups. Wiley. ISBN 978-111804067-6. Retrieved May 20, 2015.
- ↑ "Meg Ryan Ethnicity".