Jump to content

ഡയലേഷനും ക്യൂറെറ്റാഷും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡയലേഷനും ക്യൂറെറ്റാഷും ഇംഗ്ലീഷ്: D&C Dilatation and curettage OR dilation and curettage)-
ഗർഭാശയമുഖത്തിലൂടെ (uterine cervix) ഉപകരണങ്ങൾ കടത്തി നാളമുഖത്തെ താൽക്കാലികമായി വികസിപ്പിച്ച്(dilatation) ഗർഭാശയഭിത്തികളിലെ കോശങ്ങൾ ചുരണ്ടി (curettage) മാറ്റുന്ന ശസ്ത്രക്രിയയാണ് ഡി ആൻഡ് സി.രോഗനിർണയത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ഒരു ഗൈനക്കോളജിക്കൽ നടപടിക്രമമാണിത്, ആദ്യ ത്രിമാസത്തിലെ ഗർഭം അലസൽ അല്ലെങ്കിൽ ഗർഭച്ഛിദ്രത്തിന് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രീതിയാണിത്. [1] [2] [3] [4]

D&C സാധാരണയായി ഒരു ക്യൂററ്റ് എന്ന ഉപകരണം ഉൾപ്പെടുന്ന ഒരു നടപടിക്രമത്തെ സൂചിപ്പിക്കുന്നു, ഇതിനെ ഷാർപ്പ് ക്യൂറേറ്റാഷ് എന്നും വിളിക്കുന്നു. [5] എന്നിരുന്നാലും, ചില സ്രോതസ്സുകൾ ഡി&സി എന്ന പദം ഉപയോഗിക്കുന്നത്, ഗര്ഭപാത്രത്തിലെ ഉള്ളടക്കങ്ങളുടെ വികാസവും നീക്കം ചെയ്യുന്ന പ്രക്രിയകളും ഉൾപ്പെടുന്ന ഏതെങ്കിലും പ്രക്രിയയെ സൂചിപ്പിക്കാൻ, മാനുവൽ, ഇലക്ട്രിക് വാക്വം ആസ്പിറേഷൻ എന്നിവയിൽ കൂടുതൽ സാധാരണമായ സക്ഷൻ ക്യൂറേറ്റാഷ് നടപടിക്രമങ്ങൾ ഉൾപ്പെടുന്നു. [6]

ഡി ആൻഡ് സി വേണ്ടി വന്നേക്കാവുന്ന സന്ദർഭങ്ങൾ

[തിരുത്തുക]

വ്യത്യസ്ത ക്ലിനിക്കൽ സൂചനകൾക്കായി, ഗർഭിണികളും അല്ലാത്തവരുമായ രോഗികളിൽ ഡി & സികൾ നടത്താം.

വളരെ വ്യാപകമായി ചെയ്യപ്പെടുന്നതും ഏറെ സുരക്ഷിതവുമായ ഒരു മൈനർ ശസ്ത്രക്രിയയാണ് ഡി ആൻഡ് സി. ഈ പ്രക്രിയ വേണ്ടി വന്നേക്കാവുന്ന സന്ദർഭങ്ങളിൽ ചിലത്:

  1. ആർത്തവ സംബന്ധമായോ അല്ലാതെയോ യോനിനാളത്തിൽ നിന്നുമുള്ള അമിത രക്തസവ്രം, ക്രമം തെറ്റിയുള്ള രക്തസ്രവം, ആർത്തവ വിരാമത്തിനു ശേഷവും രക്തസ്രവം, ഇവയൊക്കെ കൂടുതൽ പരിശോധന അർഹിക്കുന്ന അവസ്ഥകളാണ്. വിശദ പരിശോധയുടെ ഭാഗമായി കോശ പരിശോധന നടത്താൻ ഡി ആൻഡ് സി ചെയ്യാറുണ്ട്. പലപ്പോഴും രോഗഹേതുവായ കോശങ്ങൾ തന്നെ ഡി ആൻഡ് സിയിലൂടെ പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടേക്കാം.
  2. ഫൈബ്രോയിഡുകൾ / പോളിപ്പുകൾ - ഗർഭാശയമുഴകൾ വിവിധ പ്രായങ്ങളിൽ പ്രത്യക്ഷപ്പെടാം. ഇവ വിട്ടുമാറാത്ത വേദന ജനിപ്പിക്കുന്ന വലിയ മുഴകളോ, താരതമ്യേന ചെറിയതോ ആവാം. നിരുപദ്രവകാരികളായ മുഴകൾ പക്ഷെ അർബുദരോഗത്തെ സംശിയിക്കാവുന്ന രീതിയിൽ ആയിരുക്കും കാണുക, ഇത് തിരിച്ചറിയാനാണ് ഡി ആൻഡ് സി ഉപകരിക്കുക.
  3. ക്യാൻസർ (endometrial cancer)- ക്യാൻസർ സംശയിക്കുകയോ, തിരിച്ചറിയുകയോ ചെയ്താൽ അദ്യ പടിയായി പരിശോധനയ്ക്കോ , സ്ഥിരീകരണത്തിനോ ഡി ആൻഡ് സി അനിവാര്യം തന്നെയായി ഗണിക്കപ്പെടുന്നു.

റഫറൻസുകൾ

[തിരുത്തുക]
  1. Pazol, Karen; Creanga, Andreea A.; Burley, Kim D.; et al. (November 29, 2013). "Abortion Surveillance – United States, 2010". Surveillance Summaries. 62. Division of Reproductive Health, National Center for Chronic Disease Prevention and Health Promotion, Centers for Disease Control: 1–44. PMID 24280963. Retrieved 14 January 2014.
  2. "Dilation and sharp curettage (D&C) for abortion". WebMD. 2004-10-07. Archived from the original on 2010-08-09. Retrieved 2007-04-29.
  3. Hayden, Merrill (2006-02-22). "Dilation and curettage (D&C) for dysfunctional uterine bleeding". WebMD.com. Archived from the original on 2007-10-21. Retrieved 2007-04-29.
  4. Nissl, Jan (2005-01-18). "Dilation and curettage (D&C) for bleeding during menopause". WebMD.com. Retrieved 2007-04-29.
  5. "Dilation and sharp curettage (D&C) for abortion". WebMD. 2004-10-07. Archived from the original on 2010-08-09. Retrieved 2007-04-29.
  6. "What Every Pregnant Woman Needs to Know About Pregnancy Loss and Neonatal Death". The Unofficial Guide to Having a Baby. WebMD. 2004-10-07. Archived from the original on 28 May 2008. Retrieved 2007-04-29.