ഡക്ഡക്ഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡക്ഡക്ഗോ
DuckDuckGo Logo.svg
വിഭാഗം
വെബ് സെർച്ച് എഞ്ചിൻ
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ആസ്ഥാനം20 Paoli Pike, Paoli, Pennsylvania, USA
ഉടമസ്ഥൻ(ർ)DuckDuckGo, Inc.
സൃഷ്ടാവ്(ക്കൾ)ഗബ്രിയേൽ വെയിൻബെർഗ്
യുആർഎൽduckduckgo.com
അലക്സ് റാങ്ക്Decrease 627 (ജനു 2016)[1]
വാണിജ്യപരംഅതെ
അംഗത്വംഇല്ല
ആരംഭിച്ചത്സെപ്റ്റംബർ 25, 2008; 14 വർഷങ്ങൾക്ക് മുമ്പ് (2008-09-25)
നിജസ്ഥിതിസജീവം
പ്രോഗ്രാമിംഗ് ഭാഷPerl, JavaScript[2]

വെബ്സൈറ്റുകളിൽ തിരച്ചിൽ നടത്തുന്നവരുടെ സ്വകാര്യത സംരക്ഷിക്കുകയും വ്യക്തിഗത തെരച്ചിൽ ഫലങ്ങളിലെ ഫിൽറ്റർ ബബ്ൾ ഒഴിവാക്കുകയും ചെയ്യുന്ന സുരക്ഷിതമായ ഒരു ഇന്റർനെറ്റ് സെർച്ച് എൻജിനാണ് ഡക്ഡക്ഗോ (DuckDuckGo). [3] തങ്ങൾ ഉപയോക്താവിനെ പിൻതുടരുകയോ (ട്രാക്കിംഗ്) തെരച്ചിൽ ചരിത്രം മറ്റുള്ളവരുമായി പങ്കുവെയ്കുകയോ ചെയ്യുന്നില്ലെന്ന് ഈ സെർച്ച് എഞ്ചിന്റെ പരിപാലകർ അവകാശപ്പെടുന്നു. തിരച്ചിലിന്റെ ഫലത്തിൽ 'കൂടുതൽ ആശ്രയിക്കുന്ന ഉത്ഭവങ്ങളിൽ' നിന്നുമുളളതിനേക്കാൾ 'മികച്ച സ്രോതസ്സിൽ നിന്നുമുള്ള വിവരങ്ങൾ' നൽകുവാൻ ഡക് ഡക് ഗോ പരിശ്രമിക്കുന്നു. യാൻഡെക്സ്, യാഹൂ, ബിൻഗ്, യംലി തുടങ്ങിയ സെർച്ച് എൻജിനുകളുമായുള്ള പങ്കാളിത്ത വിവരശേഖരണത്തിലൂടെയും വിക്കിപീ‍ഡിയ പോലുള്ള സാമൂഹ്യസ്രോതസ്സുകൾ മുഖ്യമായുള്ള വെബ്സൈറ്റുകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളിലൂടെയുമാണ് ഇവർ ഇത് സാദ്ധ്യമാക്കുന്നത്.[4][5]

ഗ്രേറ്റർ ഫിലാഡൽഫിയയിലെ പെൻസിൽവാനിയയിലെ പവോലി ആസ്ഥാനമായുള്ള കമ്പനിക്ക് 2022 നവംബർ വരെ 200 ജീവനക്കാരുണ്ടായിരുന്നു.[6]കമ്പനിയുടെ പേര് കുട്ടികളുടെ ഗെയിമായ ഡക്ക്, ഡക്ക്, ഗോസ്-നെ പരാമർശിക്കുന്നു.[7][8]

ചരിത്രം[തിരുത്തുക]

ഗബ്രിയേൽ വെയ്ൻബെർഗ് സ്ഥാപിച്ച ഡക്ക്ഡക്ക്ഗോ 2008 ഫെബ്രുവരി 29-ന് പെൻസിൽവാനിയയിലെ വാലി ഫോർജിൽ ആരംഭിച്ചു. [9][10] ഇപ്പോൾ പ്രവർത്തനരഹിതമായ സോഷ്യൽ നെറ്റ്‌വർക്കായ നെയിംസ് ഡാറ്റാബേസ് മുമ്പ് ആരംഭിച്ച ഒരു സംരംഭകനാണ് വെയ്ൻബർഗ്. തുടക്കത്തിൽ 2011 ഒക്‌ടോബർ വരെ വെയ്ൻബെർഗ് സ്വയം ധനസഹായം നൽകി, തുടർന്ന് "യൂണിയൻ സ്ക്വയർ വെഞ്ച്വേഴ്‌സും ഒരു കൂട്ടം ഏഞ്ചൽ നിക്ഷേപകരും പിന്തുണച്ചു."[10][11][12]"ഞങ്ങൾ ഡക്ഡക്ഗോയിൽ നിക്ഷേപിച്ചു, കാരണം സെർച്ച് എഞ്ചിന്റെ രീതി മാറ്റാൻ മാത്രമല്ല, അത് ചെയ്യാനുള്ള സമയമാണിതെന്നും ഞങ്ങൾക്ക് ബോധ്യപ്പെട്ടു."[10][12] കൂടാതെ, ട്രിസ്ക്വെൽ, ലിനക്സ് മിന്റ്, മിഡോരി വെബ് ബ്രൗസർ എന്നിവ ഡക്ഡക്ഗോ അവരുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി ഉപയോഗിക്കാനായി മാറി.[13][14]പരസ്യങ്ങളിലൂടെയും അനുബന്ധ പ്രോഗ്രാമുകളിലൂടെയും ഡക്ഡക്ഗോ വരുമാനം നേടുന്നു.

അവലംബം[തിരുത്തുക]

  1. "Duckduckgo.com Site Info". Alexa Internet. മൂലതാളിൽ നിന്നും 2014-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 26, 2016.
  2. "Architecture". DuckDuckGo Community Platform. മൂലതാളിൽ നിന്നും 2018-04-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 26, 2016.
  3. "dontbubble.us". ശേഖരിച്ചത് ജനുവരി 26, 2016.
  4. "Sources". DuckDuckGo Help pages. DuckDuckGo. മൂലതാളിൽ നിന്നും 24 January 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 26, 2016.
  5. "DuckDuckGo & Yummly team up so you can search food porn in private". VentureBeat. ജൂൺ 11, 2014. ശേഖരിച്ചത് ജനുവരി 26, 2016.
  6. "About DuckDuckGo". DuckDuckGo (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 25 November 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 November 2022.
  7. Rosenwald, Michael (November 9, 2012). "Ducking Google in search engines". The Washington Post. ശേഖരിച്ചത് March 19, 2013.
  8. Arthur, Charles (July 10, 2013). "NSA scandal delivers record numbers of internet users to DuckDuckGo". The Guardian. ശേഖരിച്ചത് July 10, 2013.
  9. "About DuckDuckGo". DuckDuckGo. ശേഖരിച്ചത് January 30, 2020.
  10. 10.0 10.1 10.2 "History". October 6, 2013. മൂലതാളിൽ നിന്നും October 6, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 12, 2018.
  11. DuckDuckGo. "History". DuckDuckGo Help Pages. ശേഖരിച്ചത് 2021-07-13.
  12. 12.0 12.1 Burnham, Brad (October 13, 2011). "Duck Duck Go". Union Square Ventures blog. ശേഖരിച്ചത് October 14, 2011.
  13. Mithrandir (November 25, 2010). "DuckDuckGo in Web Browser". Trisquel.info. ശേഖരിച്ചത് March 19, 2013.
  14. DuckDuckGo. "Advertising and Affiliates". DuckDuckGo Help Pages. ശേഖരിച്ചത് 2021-07-13.
"https://ml.wikipedia.org/w/index.php?title=ഡക്ഡക്ഗോ&oldid=3851081" എന്ന താളിൽനിന്ന് ശേഖരിച്ചത്