ബിംഗ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bing
Bing logo
യു.ആർ.എൽ.http://www.bing.com
മുദ്രാവാക്യംBing & decide
വാണിജ്യപരം?Yes
സൈറ്റുതരംസെർച്ച് എഞ്ചിൻ
രജിസ്ട്രേഷൻOptional
ലഭ്യമായ ഭാഷകൾMultilingual
ഉടമസ്ഥതമൈക്രോസോഫ്ട്
നിർമ്മിച്ചത്Microsoft
തുടങ്ങിയ തീയതിJune 1, 2009
നിജസ്ഥിതിActive

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു വെബ്ബു് സെർച്ച്‌ എഞ്ചിൻ ആണു് ബിംഗ്‌ (Bing). വെബ്ബ് വിലാസം (http://www.bing.com/) കുമോ എന്നപേരിലായിരുന്നു മുൻപ്‌ ഇതിന്റെ പരീക്ഷണങ്ങൾ നടത്തിയിരുന്നത്‌. 3 ജൂൺ 2009 നാണു് ഈ സേർച്ചു് എഞ്ചിൻ ഔദ്യോഗികമായി പ്രവർത്തിക്കാൻ തുടങ്ങിയതു്[1]. പ്രവർത്തനം തുടങ്ങി ഒരാഴ്ചക്കകം തന്നെ ആകെ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനുകളിൽ രണ്ടാം സ്ഥാനം ബിംഗ് കരസ്ഥമാക്കി[2] . മുന്നിലുള്ള ഗൂഗിളിന്റേത് 87.62%-ഉം ബിംഗിന്റേത് 5.62%-ഉം ആണ്‌.

മൈക്രോസോഫ്റ്റിന്റെ തന്നെ ലൈവ്‌ സെർച്ചിന്റെയും (Live Search) എം‌എസ്‌എൻ സെർച്ചിന്റെയും പുതിയ അവതാരമാണ് ബിംഗ്. മൈക്രോസോഫ്റ്റ് ഇതിനെ ഒരു "ഡിസിഷൻ എഞ്ചിൻ" എന്നാണ്‌ വിളിക്കുന്നത്‌.

മൈക്രോസോഫ്റ്റ് സി.ഇ ഒ ആയ സ്റ്റീവ് ബാൾമെർ 2008 മേയ് 28 നു സാൻ ഡീഗോ യിൽ വച്ചു നടന്ന "ആൾ തിങ്സ് ഡിജിറ്റൽ" കോൺഫറൻസിൽ വച്ചാണു ബിംഗിന്റെ പ്രവർത്തനം തുടങ്ങാൻ പോകുന്നതിനെപ്പറ്റി ലോകത്തെ അറിയിച്ചത്. ബിങിന്റെ പ്രിവ്യു പതിപ്പ് 2009 ജൂൺ 1- നും യഥാർത്ഥ പതിപ്പ് 2009 ജൂൺ 3 നും ഓൺലൈനിലെത്തി. സൂചികയായി ഏതെങ്കിലും പദം നൽകി തിരയുമ്പോൾ ആ പദവും അതിന്റെ നാനാർത്ഥങ്ങളും സമാന പദങ്ങളും അടിസ്ഥാനമാക്കി വളരെ വിപുലമായ ഫലമാണു സാധാരണ തിരച്ചിൽ യന്ത്രങ്ങളിൽ നിന്നും ലഭിക്കുക. ഇതിൽ നിന്നും വ്യത്യസ്തമായി ഉപയോക്താവ് എന്താണു ഉദ്ദേശിക്കുന്നതു എന്നു മനസ്സിലാക്കി അതിനനുസരിചുള്ള ഫലം നൽകുന്ന രീതിയാണു ബിംഗ് സ്വീകരിച്ചിരിക്കുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

'ബിംഗ്' എന്ന പേര് ഓർമ്മിക്കാൻ എളുപ്പമുള്ളതും ചെറുതും ലോകം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്നതുമാണെന്നു മൈക്രോസൊഫ്ട് കണ്ടെത്തി. ഈ പേര് തീരുമാനം എടുക്കുന്ന സമയത്തും എന്തെങ്കിലും കണ്ടുപിടിക്കുന്ന സമയത്തും ഓർക്കുന്ന ഒരു പദവും ആണെന്നും മൈക്രോസൊഫ്ട് കണ്ടെത്തി. 'ബിംഗോ' എന്ന പേരും പരിഗണനയിൽ ഉണ്ടായിരുന്നു. Because it is not Google, Bing is not Google എന്നിവയുടെ സംക്ഷിപ്തരൂപമാണ് ബിംഗ് എന്നും പറയുന്നുണ്ടെങ്കിലും മൈക്രോസൊഫ്ട് ഇതുവരെ ഈ വാർത്ത അംഗീകരിച്ചിട്ടില്ല.

ബിംഗിന്റെ പ്രത്യേകതകൾ[തിരുത്തുക]

ബിംഗിന്റെ ചില പ്രത്യേകതകൾ താഴെ പറയുന്നവ ആണു്.

  • ഏതെങ്കിലും സെർച്ച്‌ റിസൽട്ട്‌ ലിങ്കിന്റെ മുകളിൽമൗസ്‌ കൊണ്ടുവെക്കുമ്പോഴേ, വലതുവശത്തായി നെടുകെ ഒരു ലൈനും അതിന്റെ നടുക്ക്‌ ഒരു ചെറിയബട്ടനും കാണാം. മൗസ്‌ ആ ഭാഗത്തേക്ക്‌ നീക്കുമ്പോഴേക്കും ആ റിസൽട്ടിന്റെ ഒരു രത്നചുരുക്കം ഒരുപോപ്പ്‌-അപ്പ്‌ ആയി വലതുവശത്ത്‌ കാണാവുന്നതാണ്‌.
  • ചിത്രങ്ങൾ സെർച്ച്‌ ചെയ്താൽ കിട്ടുന്ന ഇമേജ്‌ തമ്പ്‌നെയിലിൽ മുകളിൽ മൗസ്‌ കൊണ്ടുവരുമ്പോൾ അത്‌ ഹൈലൈറ്റ്‌ ചെയ്യുകയും അതിന്റെലിങ്കുകളും മറ്റു വിവർങ്ങളും ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു.
  • വീഡിയോ സെർച്ച്‌ ആണ്‌ ചെയ്യുന്നതെങ്കിൽ റിസൽട്ട്‌ തമ്പ്‌നെയിലിൽ മൗസ്‌കൊണ്ടുവരുമ്പോഴേക്കും ആ വീഡിയോ അതേ സൈസിൽ ശബ്ദത്തോടെ പ്ലേ ചെയ്തു തുടങ്ങും. അതിൽ ക്ലിക്ക്‌ ചെയ്താൽ അത്‌ തുറന്ന് വീഡിയോ പ്ലേ ചെയ്യും.
  • ബിംഗിന്റെ പുറന്താളിലെ പശ്ചാത്തല ചിത്രങ്ങൾ ദിനം പ്രതി മാറി വരുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. Bing Overtakes Yahoo!. June 5, 2009.

പുറംകണ്ണികൾ[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=ബിംഗ്‌&oldid=3540656" എന്ന താളിൽനിന്ന് ശേഖരിച്ചത്