ഡക്കോട്ട ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡക്കോട്ട ജോൺസൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡക്കോട്ട ജോൺസൻ
Dakota Johnson 2014 (cropped).jpg
Johnson on the set of
Fifty Shades of Grey in January 2014
ജനനംഡകോട്ട മായി ജോൺസൻ
(1989-10-04) ഒക്ടോബർ 4, 1989 (പ്രായം 29 വയസ്സ്)
ഓസ്റ്റിൻ (ടെക്സസ്), U.S.
തൊഴിൽസിനിമാനടി
സജീവം1999; 2010–ഇപ്പോൾ വരെ
മാതാപിതാക്കൾഡോൺ ജോൺസൻ
മേലനിയ ഗ്രിഫിത്

ഒരു അമേരിക്കൻ സിനിമാ നടിയും മോഡലുമാണ് ഡക്കോട്ട മായി ജോൺസൻ (ജ: ഒക്ടോബർ 4, 1989). മെലാനി ഗ്രിഫിത്, ഡോൺ ജോൺസൺ എന്നീ അഭിനേതാക്കളുടെ മകളാണ് ജോൺസൺ. അവരുടെ അമ്മ വഴിയുള്ള മുത്തശ്ശിയാണ് നടി ടിപ്പി ഹെർഡൻ.

മുൻകാലജീവിതം[തിരുത്തുക]

അഭിനേതാക്കളായ മെലാനി ഗ്രിഫിത്തിൻറെയും ഡോൺ ജോൺസൻറെയും മകളായി ഡക്കോട്ട മായി ജോൺസൻ 1989 ഒക്ടോബർ 4-ന് ടെക്സസിലെ [1]ഓസ്റ്റിൻ ബ്രാക്കൻറിഡ്ജ് ഹോസ്പിറ്റലിൽ ജനിച്ചു. അവരുടെ ജനന സമയത്ത്, പിതാവ് ടെക്സസിലെ 'ദ ഹോട്ട് സ്പോട്ട്' എന്ന ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു. [2] അവരുടെ അമ്മ വഴിയുള്ള മുത്തച്ഛനും മുത്തശ്ശിയും പരസ്യനിർവ്വാഹകരായ മുൻ ബാലനടൻ പീറ്റർ ഗ്രിഫിത്ത്, നടി ടിപ്പി ഹെഡ്രൻ എന്നിവരായിരുന്നു. അഭിനേത്രി ട്രേസി ഗ്രിഫിത്ത്, പ്രൊഡക്ഷൻ ഡിസൈനർ ക്ലേ എ. ഗ്രിഫിൻ എന്നിവരുടെ അനന്തരവളും ആയിരുന്നു.

അവലംബം[തിരുത്തുക]

  1. "Dakota Johnson: Biography". TVGuide.com. മൂലതാളിൽ നിന്നും 2013-07-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 2, 2013.
  2. "Melanie Griffith gives birth to girl". United Press International. October 4, 1989. ശേഖരിച്ചത് August 28, 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡക്കോട്ട_ജോൺസൺ&oldid=3065572" എന്ന താളിൽനിന്ന് ശേഖരിച്ചത്