മെലാനി ഗ്രിഫിത്ത്
മെലാനി ഗ്രിഫിത്ത് | |
---|---|
ജനനം | Melanie Richards Griffith[അവലംബം ആവശ്യമാണ്] ഓഗസ്റ്റ് 9, 1957 |
തൊഴിൽ | Actress |
സജീവ കാലം | 1969–present |
ഉയരം | 5 ft 9 in (1.75 m)[1] |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 3, including Dakota Johnson |
മാതാപിതാക്ക(ൾ) | Peter Griffith Tippi Hedren |
ബന്ധുക്കൾ | Tracy Griffith (paternal half-sister) |
മെലാനി റിച്ചാർഡ്സ് ഗ്രിഫിത്ത് (ജനനം ഓഗസ്റ്റ് 9, 1957) ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഗ്രിഫിത്ത് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് കൌമാരകാലത്ത് സംഭാഷണ പ്രാമുഖ്യമില്ലാത്ത ചെറു വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ്. 1975 ൽ പുറത്തിറങ്ങിയ ആർതർ പെന്നിയുടെ നൈറ്റ് മൂവ്സ് എന്ന ചിത്രത്തിൽ ജീൻ ഹാക്ക്മാനോടൊപ്പം അഭിനയിച്ചുകൊണ്ടാണ് ഗ്രിഫിത്ത് തന്റെ അറിയപ്പെടുന്ന അരങ്ങേറ്റം നടത്തിയത്. ബ്രയാൻ ഡി പാമയുടെ ബോഡി ഡബിൾ (1984) എന്ന ചിത്രത്തിലെ അഭിനയത്തോടെ അവർ പ്രാധാന നിരയിലേയ്ക്കുയർന്നു. ഇതിലെ അഭിനയത്തിന് അവർക്ക് മികച്ച സഹനടിക്കുള്ള നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. സംതിംഗ് വൈൽഡ് (1986) എന്ന ചിത്രത്തിലെ അഭിനയം നിരൂപക പ്രശംസ നേടുകയും തുടർന്ന് 1988 ൽ വർക്കിംഗ് ഗേൾ എന്ന ചിത്രത്തിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിലെ വേഷം മികച്ച നടിയ്ക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശത്തിനും ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്നതിനും സഹായകമായി.
അവലംബം
[തിരുത്തുക]- ↑ In Griffith's 2005 appearance on an informercial for Winsor Pilates, she stated she was "five-foot-nine."