ടർണർ ജോൺ നേപ്പിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടർണർ ജോൺ
ടർണർ ജോൺ നേപ്പിയർ 80 വയസിൽ (സെപ്റ്റബർ 2009)
17th Prime Minister of Canada
ഓഫീസിൽ
June 30, 1984 – September 17, 1984
MonarchElizabeth II
മുൻഗാമിPierre Trudeau
പിൻഗാമിBrian Mulroney
Leader of the Opposition
ഓഫീസിൽ
September 17, 1984 – February 7, 1990
MonarchElizabeth II
പ്രധാനമന്ത്രിBrian Mulroney
മുൻഗാമിBrian Mulroney
പിൻഗാമിHerb Gray
25th Minister of Finance
ഓഫീസിൽ
January 28, 1972 – September 10, 1975
പ്രധാനമന്ത്രിPierre Trudeau
മുൻഗാമിEdgar Benson
പിൻഗാമിDonald Stovel Macdonald
31st Minister of Justice
ഓഫീസിൽ
July 6, 1968 – January 27, 1972
പ്രധാനമന്ത്രിPierre Trudeau
മുൻഗാമിPierre Trudeau
പിൻഗാമിOtto Lang
23rd Solicitor General of Canada
ഓഫീസിൽ
April 20, 1968 – July 5, 1968
പ്രധാനമന്ത്രിPierre Trudeau
മുൻഗാമിLawrence Pennell
പിൻഗാമിGeorge McIlraith
1st Minister of Consumer and Corporate Affairs
ഓഫീസിൽ
December 21, 1967 – July 5, 1968
പ്രധാനമന്ത്രിLester Pearson
Pierre Trudeau
പിൻഗാമിRon Basford
Registrar General of Canada
ഓഫീസിൽ
1967
പ്രധാനമന്ത്രിLester Pearson
മുൻഗാമിGuy Favreau
പിൻഗാമിHimself
Minister of Consumer and Corporate Affairs
Minister without Portfolio
ഓഫീസിൽ
1965–1967
പ്രധാനമന്ത്രിLester Pearson
Parliamentary Secretary to the Minister of Northern Affairs and National Resources
ഓഫീസിൽ
1963–1965
പ്രധാനമന്ത്രിLester Pearson
മുൻഗാമിNone
പിൻഗാമിStanley Haidasz
Member of Parliament
for St. Lawrence—St. George
ഓഫീസിൽ
19621968
മുൻഗാമിEgan Chambers
പിൻഗാമിDistrict abolished
Member of Parliament
for Ottawa—Carleton
ഓഫീസിൽ
1968 – February 12, 1976
മുൻഗാമിPaul Tardif
പിൻഗാമിJean Pigott
Member of Parliament
for Vancouver Quadra
ഓഫീസിൽ
19841993
മുൻഗാമിBill Clarke
പിൻഗാമിTed McWhinney
വ്യക്തിഗത വിവരങ്ങൾ
ജനനം (1929-06-07) ജൂൺ 7, 1929  (94 വയസ്സ്)
Richmond, Surrey, England
രാഷ്ട്രീയ കക്ഷിLiberal
പങ്കാളിGeills Turner
കുട്ടികൾ4 (three sons and one daughter)
വസതിsVancouver, British Columbia
അൽമ മേറ്റർUniversity of British Columbia
University of Oxford
University of Paris
ജോലിLawyer
ഒപ്പ്

കാനഡയിലെ മുൻ പ്രധാനമന്ത്രിയായിരുന്നു ടർണർ ജോൺ നേപ്പിയർ. 1929 ജൂൺ 7-ന് ഇംഗ്ലണ്ടിലെ റിച്ച്മണ്ടിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ കുടുംബം 1932-ൽ കാനഡയിലേക്കു കുടിയേറിപ്പാർത്തതോടുകൂടിയാണ് ടർണർക്ക് കാനഡയിലെ രാഷ്ട്രീയ നേതാവാകുവാൻ അവസരം ലഭിച്ചത്. ഒട്ടാവായിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്ന് 1949-ൽ ബിരുദമെടുത്തു. പിന്നീട് ഓക്സ്ഫോഡ്, പാരിസ് സർവകലാശാലകളിലും പഠനം നടത്തി. അതിനുശേഷം മോൺട്രിയലിൽ നിന്നു നിയമബിരുദം സമ്പാദിക്കുകയും 1954-ൽ ക്യൂബക്കിൽ അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുകയും ചെയ്തു. ക്രമേണ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു.

ലിബറൽ പാർട്ടിയുടെ പ്രവർത്തകനായി മാറി. നിസ്തന്ദ്രമായ പ്രവർത്തനം, 1962-ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് കാനഡയിലെ കോമൺസ് സഭയിലംഗമാകുവാൻ വഴിതെളിച്ചു. 1968 ജൂലൈയിൽ വകുപ്പില്ലാ മന്ത്രിയായും പിന്നീട് നിയമകാര്യമന്ത്രിയായും നിയമിതനായി. 1972-ൽ ധനകാര്യമന്ത്രിയാകുവാൻ സാധിച്ചുവെങ്കിലും ടർണർ 75-ൽ സ്ഥാനമൊഴിഞ്ഞ് അഭിഭാഷ വൃത്തിയിലേക്കു മടങ്ങുകയാണുണ്ടായത്. പിന്നീട്, ഒരിടവേളയ്ക്കുശേഷം, 1984-ൽ വീണ്ടും രാഷ്ട്രീയരംഗത്തു സജീവമായി പ്രവർത്തിച്ചു തുടങ്ങി. കാനഡയിലെ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോ തൽസ്ഥാനത്തുനിന്നും വിരമിക്കുവാൻ താത്പര്യം പ്രകടിപ്പിച്ചതോടെ പാർട്ടിനേതാവായി തെരഞ്ഞെടുക്കപ്പെട്ട ടർണർ 1984 ജൂൺ 30-ന് പ്രധാനമന്ത്രിയായി അധികാരമേറ്റു. അടുത്ത സെപ്റ്റബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതുമൂലം ടർണർക്ക് പ്രധാനമന്ത്രിപദം നഷ്ടമായി. 1988 നവമ്പറിലെ തെരഞ്ഞെടുപ്പിലും ലിബറൽ പാർട്ടിക്ക് പരാജയം സംഭവിച്ചു. പ്രതികൂല രാഷ്ട്രീയ സാഹചര്യം ശക്തമായപ്പോൾ, 1990 ഫെബ്രുവരിയിൽ ഇദ്ദേഹം ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും പാർലമെന്റിലെ പ്രതിപക്ഷനേതാവെന്ന പദവിയും ഉപേക്ഷിച്ചു. ജൂണിൽ പാർലമെന്റിൽനിന്നും രാഷ്ട്രീയ മത്സരങ്ങളിൽനിന്നും പൂർണമായും വിരമിച്ചതിനുശേഷം തന്റെ സ്വന്തം തട്ടകമായ അഭിഭാഷകവൃത്തിയിലേക്കു മടങ്ങി.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടർണർ ജോൺ നേപ്പിയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടർണർ_ജോൺ_നേപ്പിയർ&oldid=3973244" എന്ന താളിൽനിന്ന് ശേഖരിച്ചത്