ടർക്കാന തടാകം
ടർക്കാന തടാകം | |
---|---|
ജേഡ് കടൽ | |
സ്ഥാനം | Northwest Kenya and stick with Southwest Ethiopia |
നിർദ്ദേശാങ്കങ്ങൾ | 3°35′N 36°7′E / 3.583°N 36.117°E |
Lake type | Saline, monomictic, alkaline, endorheic |
പ്രാഥമിക അന്തർപ്രവാഹം | ഒമോ നദി, തുർക്വെൽ നദി, കെരിയോ നദി |
Primary outflows | ബാഷ്പീകരണം |
Catchment area | 130,860 km2 (50,530 sq mi) |
Basin countries | എത്യോപ്യ, കെനിയ |
പരമാവധി നീളം | 290 km (180 mi) |
പരമാവധി വീതി | 32 km (20 mi) |
Surface area | 6,405 km2 (2,473 sq mi) |
ശരാശരി ആഴം | 30.2 m (99 ft) |
പരമാവധി ആഴം | 109 m (358 ft) |
Water volume | 203.6 km3 (165,100,000 acre⋅ft) |
ലവണത | 0.244%[1] |
ഉപരിതല ഉയരം | 360.4 m (1,182 ft) |
Islands | നോർത്ത് ഐലൻഡ്, സെൻട്രൽ ഐലൻഡ്, സൗത്ത് ഐലൻഡ് (അഗ്നിപർവ്വതജന്യം) |
അധിവാസ സ്ഥലങ്ങൾ | എൽ മോളോ, ലോയംഗലാനി, കലോക്കോൽ, എലിയെ സ്പ്രിംഗ്സ്, ഐലറെറ്റ്, ഫോർട്ട് ബനിയ. |
അവലംബം | |
Official name | Lake Turkana National Parks |
Criteria | Natural: viii, x |
Reference | 801 |
Inscription | 1997 (21-ആം Session) |
Extensions | 2001 |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) |
ടർക്കാന തടാകം(/tɜːrˈkɑːnə, -ˈkæn-/), മുമ്പ് തടാകം റുഡോൾഫ് എന്നറിയപ്പെട്ടിരുന്ന, വടക്കൻ കെനിയയിലെ കെനിയൻ റിഫ്റ്റ് വാലിയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. അതിന്റെ വിദൂര വടക്കേയറ്റം എത്യോപ്യയിലേക്ക് കയറിക്കിടക്കുന്നു.[2] ലോകത്തിലെ ഏറ്റവും വലിയ സ്ഥിരമായ മരുഭൂ തടാകവും ലോകത്തിലെ ഏറ്റവും വലിയ ക്ഷാര തടാകവുമാണ് ഇത്. കാസ്പിയൻ കടൽ, ഇസിക്-കുൾ, വാൻ തടാകം എന്നിവയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഉപ്പ് തടാകമായ ഇത് തടാകങ്ങളുടെയിടയിൽ വലിപ്പത്തിൽ 24-ാം സ്ഥാനത്താണ്.
തടാകത്തിലെ ജലത്തിന്റെ ഭൂരിഭാഗവും വിതരണം ചെയ്യുന്ന ഒമോ നദിയിൽ നിർമ്മിക്കപ്പെട്ട എത്യോപ്യയിലെ ഗിൽഗൽ ഗിബ് III അണക്കെട്ട് തടാകത്തിൻറെ നിലനിൽപ്പിന് ഭീഷണിയുയർത്തുന്നു.[3] തടാകം സാധാരണയായി കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്നെങ്കിലും, ഒരു പരിധിവരെ ഇപ്പോഴും – ജലത്തിൻറെ ലവണാംശവും (അല്പം ഉപ്പുരസമുള്ളത്) വളരെ ഉയർന്ന തോതിലുള്ള ഫ്ലൂറൈഡും ഇത് പൊതുവെ കുടിവെള്ളമായി ഉപയോഗിക്കുന്നതിനെ അനുയോജ്യമല്ലാതാക്കുന്നതോടൊപ്പം മലീമസമാക്കപ്പെട്ട ജലം വഴി പകരുന്ന രോഗങ്ങളുടെ ഉറവിടവുമാക്കുന്നു. തടാകത്തിന്റെ തീരത്തുള്ള സമൂഹങ്ങൾ കുടിവെള്ളത്തിനായി കൂടുതലും ഭൂഗർഭ നീരുറവകളെയാണ് ആശ്രയിക്കുന്നത്. കുടിക്കാൻ അനുയോജ്യമല്ലാത്ത അതേ സ്വഭാവസവിശേഷതകൾ കാരണം ജലസേചനത്തിലും അതിന്റെ ഉപയോഗം പരിമിതമാണ്. പ്രദേശത്തെ കാലാവസ്ഥ ചൂടുള്ളതും വളരെ വരണ്ടതുമാണ്.
അവലംബം
[തിരുത്തുക]- ↑ Hydrological Impacts of Ethiopia’s Omo Basin On Kenya’s Lake Turkana Water Levels & Fisheries (2010), page 2-65
- ↑ The boundary between Ethiopia and Kenya has been a contentious rational distinction. A brief consideration of the topic can be found in the State Department document, Ethiopia – Kenya Boundary Archived 18 March 2009 at the Wayback Machine.
- ↑ Moran, B. (23 May 2017). "A way of life under threat in Kenya as Lake Turkana shrinks". The New Humanitarian. Retrieved 8 November 2019.