ടെബർഡ നേച്ചർ റിസർവ്
ടെബർഡ നേച്ചർ റിസർവ് | |
---|---|
Russian: Тебердинский заповедник (Also: Teberdinsky) | |
ഐ.യു.സി.എൻ. Category Ia (Strict Nature Reserve) | |
Location | Karachay-Cherkess Republic |
Nearest city | Teberda |
Coordinates | 43°21′0″N 41°42′0″E / 43.35000°N 41.70000°E |
Area | 84,996 ഹെക്ടർ (210,030 ഏക്കർ; 328 ച മൈ) |
Established | 1936 |
Governing body | Ministry of Natural Resources and Environment (Russia) |
Website | http://teberda.org.ru/ |
കോക്കസസ് പർവതനിരകളുടെ പടിഞ്ഞാറൻ ഭാഗത്തിന്റെ വടക്കൻ ചരിവുകളിൽ സ്ഥിതിചെയ്യുന്ന ഒരു റഷ്യൻ പ്രകൃതി സംരക്ഷിത - 'സപ്പോവേഡ്‌നിക്' (കർശനമായ പാരിസ്ഥിതിക കരുതൽ) മേഖലയാണ് ടെബർഡ നേച്ചർ റിസർവ് - Teberda Nature Reserve (Russian: Тебердинский) (also Teberdinsky) റഷ്യൻ ഫെഡറേഷനിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പ്രകൃതി സംരക്ഷണ കേന്ദ്രമാണിത്, 2010ൽ 200,000 പേർ ഈ പ്രദേശം സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ജനപ്രിയ ടൂറിസ്റ്റ് കോംപ്ലക്സും ("ഡോംബെ") ചുറ്റുമുള്ള പ്രദേശങ്ങളിലെ റിസോർട്ടുകളും റിസർവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..[1] ഈ ഭൂപ്രദേശത്തിന്റെ 31.7 ശതമാനം വനങ്ങളും 20 ശതമാനം പുൽമേടുകളും 8.5 ശതമാനം ഹിമാനികളും 38.4 ശതമാനം പാറകൂട്ടങ്ങലും 0.7 ശതമാനം വെള്ളവും നിറഞ്ഞതാണ് (157 തടാകങ്ങളും 109 ഹിമാനികളും ). കിഴക്ക് ടെബാർഡിൻസ്‌കി (65,792 ഹെക്ടർ (162,580 ഏക്കർ)), പടിഞ്ഞാറ് ആർക്കിസ് (19,272 ഹെക്ടർ (47,620 ഏക്കർ)) എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി ഈ പ്രദേശത്തെ വേർതിരിച്ചിട്ടുണ്ട്. കോക്കസസ് സ്റ്റേറ്റ് നേച്ചർ റിസർവ് എന്ന "ബയോസ്ഫിയർ പോളിഗോൺ" 2010 ൽ ഈ രണ്ട് വിഭാഗങ്ങളെയും ബന്ധിപ്പിച്ചു. കറാച്ചെ-ചെർക്കസ് റിപ്പബ്ലിക്കിലെ കാരചായേവ്സ്കി ജില്ലയിലാണ് രണ്ട് മേഖലകളും സ്ഥിതി ചെയ്യുന്നത്. യുനെസ്കോ വേൾഡ് ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണിത്. 84,996 ഹെക്ടർ വിസ്തൃതിയുള്ള ഈ റിസർവ് 1936 ൽ സൃഷ്ടിക്കപ്പെട്ടു.[1][2]
ഭൂപ്രകൃതി
[തിരുത്തുക]ടെബർഡ റിസർവിന്റെ തെക്കേ അതിർത്തി പ്രധാന കോക്കസസ് മലനിരകളിലൂടെ "ക്ലുഖോരി" കൊടുമുടിയിൽ നിന്ന് "ഹെർസോഗ്" വരെ പോകുന്നു. കിഴക്കൻ ഭാഗമായ ടെബാർഡിൻസ്കി, ടെബാർഡ നദിയുടെ ജലാശയത്തെ ഉൾക്കൊള്ളുന്നു. പടിഞ്ഞാറൻ ഭാഗമായ അർഖിസ് കിസ്ഗിച് നദിയുടെ താഴ്വരയാണ്. സമുദ്രനിരപ്പിൽ നിന്ന് 1,260 മുതൽ 4,047 മീറ്റർ വരെ ഉയരത്തിൽ വ്യത്യാസമുണ്ട്. ഈ പ്രദേശത്തെ ഏറ്റവും ഉയർന്ന കൊടുമുടികൾ ഡോംബെ-ഉൽജെൻ (4042 മീറ്റർ), ബൂ-ഉൽഗെൻ (3915 മീറ്റർ), ധലോവ്ചാറ്റ് (3870 മീറ്റർ), ബേല കയാ (3861 മീറ്റർ) എന്നിവയാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Teberda Zapovednik - About (Official Site)" (in റഷ്യൻ). Ministry of Natural Resources and Environment (Russia). Archived from the original on 2018-10-18. Retrieved January 21, 2016.
- ↑ "Teberda Zapovednik" (in റഷ്യൻ). Ministry of Natural Resources and Environment (Russia). Retrieved January 21, 2016.