ടൂ റിവേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടൂ റിവേഴ്സ്
CountryUnited States
StateWisconsin
CountyManitowoc
വിസ്തീർണ്ണം
 • ആകെ31.9 ച മൈ (82.6 കി.മീ.2)
 • ഭൂമി31.8 ച മൈ (82.3 കി.മീ.2)
 • ജലം0.1 ച മൈ (0.3 കി.മീ.2)
ഉയരം620 അടി (189 മീ)
ജനസംഖ്യ
 (2000)
 • ആകെ1,912
 • ജനസാന്ദ്രത60.2/ച മൈ (23.2/കി.മീ.2)
സമയമേഖലUTC-6 (Central (CST))
 • Summer (DST)UTC-5 (CDT)
Area code(s)920
FIPS code55-81350[2]
GNIS feature ID1584307[1]

അമേരിക്കയിലെ ഒരു നഗരമാണിത്. പൂർവവിസ്കോൺസിനിലായുള്ള (Wisconsin) ഈ നഗരം മാനിറ്റോവക് (Milwaukee) കൗണ്ടിയിൽപ്പെടുന്നു. മിഷിഗൺ തടാകതീരത്ത്, ഈസ്റ്റ് ട്വിൻ, വെസ്റ്റ് ട്വിൻ നദികളുടെ അഴിമുഖത്തായിട്ടാണ് നഗരം സ്ഥിതിചെയ്യുന്നത്. മാനിറ്റോവക്, മിൽവോകി (Milwaukee) എന്നീ നഗരങ്ങളിൽ നിന്ന് യഥാക്രമം 6 കി.മീ.ഉം 145 കി.മീ.ഉം വടക്കായാണ് ടൂ റിവേഴ്സ് നഗരത്തിന്റെ സ്ഥാനം. ജനസംഖ്യ: 13030. ഒരു മുഖ്യവാണിജ്യാടിസ്ഥാന മത്സ്യബന്ധന തുറമുഖവും, വ്യാവസായിക കേന്ദ്രവുമാണ് ടൂ റിവേഴ്സ്. അലുമിനിയം, വൈദ്യുതോപകരണങ്ങൾ എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങൾ.

1836-ൽ ഒരുകൂട്ടം മുക്കുവരാണ് ടൂ റിവേഴ്സ് നഗരം സ്ഥാപിച്ചത്. തുടർന്ന് ഇവിടെ ഒരു തടി മിൽ സ്ഥാപിക്കുകയും വളരെ പെട്ടെന്ന് ഇതൊരു തടി വ്യവസായ കേന്ദ്രമായി വികസിക്കുകയും ചെയ്തു. പക്ഷേ, താമസിയാതെ തടി വ്യവസായം മറ്റു വ്യവസായങ്ങൾക്ക് വഴിമാറി. 1878-ൽ ഈ നഗരം യൂണിയനിൽ ലയിപ്പിക്കപ്പെട്ടു. 'കൗൺസിൽ മാനേജർ' മാതൃകയിലുള്ള ഭരണമാണ് ടൂ റിവേഴ്സിൽ നിലവിലുള്ളത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  2. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ റിവേഴ്സ് ടൂ റിവേഴ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൂ_റിവേഴ്സ്&oldid=1694196" എന്ന താളിൽനിന്ന് ശേഖരിച്ചത്