ടിസോ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Coordinates: 45°8′17″N 20°16′39″E / 45.13806°N 20.27750°E / 45.13806; 20.27750
ടിസോ നദി
നദി
none  ടിസോ നദി ഹംഗറിയിലെ സെഗെഡിൽ,
രാജ്യങ്ങൾ ഉക്രെയിൻ, റൊമാനിയ, ഹംഗറി, സ്ലോവാക്യ, സെർബിയ
Tributaries
 - left Someş, Körös, Mureş
 - right Bodrog
പട്ടണങ്ങൾ Sighetu Marmaţiei, Khust, Szolnok, Szeged, Bečej
ഉത്ഭവം
 - location Eastern Carpathians, ഉക്രെയിൻ
 - elevation 2,020 m (6,627 ft)
നദീമുഖം/സംഗമം ഡാന്യൂബ്
 - location Downstream of Novi Sad, സെർബിയ
 - coordinates 45°8′17″N 20°16′39″E / 45.13806°N 20.27750°E / 45.13806; 20.27750 [1]
നീളം 965 km (600 mi)
Basin 1,56,087 km² (60,266 sq mi)
Discharge mouth
 - average 792 /s (27,969 cu ft/s)
Map of the Tisza and southern part of the Danube
Map of the Tisza and southern part of the Danube

കിഴക്കൻ യൂറോപ്പിലെ ഒരു നദിയായ ടിസോ ഡാന്യൂബിന്റെ പ്രധാന പോഷകനദിയാണ്. ബ്ലാക് ടിസോ, വൈറ്റ് ടിസോ എന്നീ അരുവികൾ കൂടിച്ചേർന്നാണ് ടിസോ രൂപംകൊള്ളുന്നത്. പടിഞ്ഞാറൻ ഉക്രെയ്നിലെ കാർപേതിയൻ മലനിരകളിൽ വച്ചാണിവ യോജിക്കുന്നത്. ഉക്രെയ് ൻ, ഹംഗറി, യൂഗോസ്ലാവിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ടിസോ നദിക്ക് 1350 കി. മീറ്ററോളം നീളമുണ്ട്.

ഉത്തര യുഗോസ്ലാവിയയിലൂടെ ഏകദേശം 483 കി. മീ. ഡാന്യൂബിന് സമാന്തരമായി ഒഴുകുന്ന ടിസോ നൊവിസദിന് (Novisad) കിഴക്ക് വച്ച് ഡാന്യൂബിൽ സംഗമിക്കുന്നു. തുടക്കത്തിൽ വടക്കു കിഴക്കൻ ദിശയിലേക്കൊഴുകുന്ന നദി യുഗോസ്ലാവിയയിൽ പ്രവേശിക്കുന്നതോടെ തെക്കു പടിഞ്ഞാറൻ ദിശയിലും തെക്കൻ ദിശയിലും വഴിമാറി ഒഴുകുന്നു. യുഗോസ്ലാവിയയിൽ നിർമിച്ചിട്ടുള്ള നിരവധി കനാലുകൾ ഈ രണ്ടു നദികളെയും തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. ഒരു ജലവൈദ്യുതോത്പാദന കേന്ദ്രവും ടിസോയിൽ പ്രവർത്തിക്കുന്നു. ജലസേചനവും ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. കോറോസ, മുറേസൽ എന്നിവയാണ് ടിസോയുടെ പ്രധാന പോഷകനദികൾ. മത്സ്യസമ്പന്നമാണ് ടിസോ നദി. ഇത് നദിയുടെ പ്രാധാന്യം ഏറെ വർധിപ്പിക്കുവാൻ സഹായകമാകുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിസോ നദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിസോ_നദി&oldid=1990497" എന്ന താളിൽനിന്നു ശേഖരിച്ചത്