ടിന ഫേ
ടിന ഫേ | |
---|---|
ജനനം | Elizabeth Stamatina Fey മേയ് 18, 1970 |
കലാലയം | University of Virginia (BA) |
തൊഴിൽ |
|
സജീവ കാലം | 1997–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
എലിസബത്ത് സ്റ്റമാറ്റിന "ടീന" ഫേ (/feɪ/; ജനനം: മെയ് 18, 1970) ഒരു അമേരിക്കൻ നടി, ഹാസ്യനടി, എഴുത്തുകാരി, നിർമ്മാതാവ്, നാടകകൃത്ത് എന്നീനിലകളിൽ പ്രശസ്തയായ വനിതയാണ്. എൻബിസി സ്കെച്ച് കോമഡി പരമ്പയായ സാറ്റർഡേ നൈറ്റ് ലൈവ് (1997–2006), പ്രശംസ നേടിയ കോമഡി പരമ്പര 30 റോക്ക് (2006–2013), അൺബ്രേക്കബിൾ കിമ്മി ഷ്മിത്ത് (2015–2019) എന്നിവയിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. ബേബി മാമ (2008), ഡേറ്റ് നൈറ്റ് (2010), മെഗാമൈൻഡ് (2010), മപ്പറ്റ്സ് മോസ്റ്റ് വാണ്ടഡ് (2014), സിസ്റ്റേഴ്സ് (2015), വിസ്കി ടാംഗോ ഫോക്‌സ്ട്രോട്ട് (2016), വൈൻ കൺട്രി (2019) തുടങ്ങിയ സിനിമകളിലെ താര കഥാപാത്രങ്ങളിലൂടെയും അവർ ശ്രദ്ധിക്കപ്പെട്ടു.
ഒൻപത് പ്രൈംടൈം എമ്മി അവാർഡുകൾ, മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, അഞ്ച് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾ, ഏഴ് റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡുകൾ എന്നിവ ഫേയ്ക്ക് ലഭിച്ചിരുന്നു.2008-ൽ, അസോസിയേറ്റഡ് പ്രസ് അവർക്ക് സാറ്റർഡേ നൈറ്റ് ലൈവ് എന്ന പരമ്പരയിലെ സാറാപാലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെപേരിൽ എ.പി. എന്റർടെയ്നർ ഓഫ് ദ ഇയർ പുരസ്കാരം നൽകി. 2010 ൽ, അമേരിക്കൻ ഹ്യൂമറിനുള്ള മാർക്ക് ട്വെയ്ൻ സമ്മാനം ലഭിക്കുകയും ഈ അവാർഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറുകയും ചെയ്തു.
ആദ്യകാലജീവിതം
[തിരുത്തുക]എലിസബത്ത് സ്റ്റമാറ്റിന ഫേ 1970 മെയ് 18 ന്[1][2] പെൻസിൽവാനിയയിലെ ഡെലവെയർ കൌണ്ടിയിലെ അപ്പർ ഡാർബി ടൌൺഷിപ്പിൽ ജനിച്ചു. അവളുടെ പിതാവ്, ഡൊണാൾഡ് ഹെൻറി ഫേ (1933–2015), ഒരു കൊറിയൻ യുദ്ധവീരൻ, പെൻസിൽവാനിയ സർവകലാശാല, തോമസ് ജെഫേഴ്സൺ സർവകലാശാല എന്നിവയുടെ സർവ്വകലാശാലാ അഡ്മിനിസ്ട്രേറ്റർ, പ്രമേയങ്ങളും നേരിട്ടുള്ള തപാൽ നിവേദനങ്ങളുംവഴി സ്കൂളുകൾ, ആശുപത്രികൾ, പൊതു സേവന ഏജൻസികൾ എന്നിവയ്ക്കായി 500 മില്യൺ ഡോളർ സമാഹരിച്ച ഒരു സഹായധന നിർദ്ദേശക ഗുമസ്തൻ എന്നീ നിലകളിൽപ്രശസ്തനായ വ്യക്തിയായിരുന്നു. പിതാവിന്റെ മരണത്തെത്തുടർന്ന്, ജേർണലിസം പഠിക്കുന്ന മുൻസൈനികരെ സഹായിക്കുന്നതിനായി ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്റെ മാതൃവിദ്യാലയത്തിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്കോളർഷിപ്പ് ഫണ്ട് സ്ഥാപിച്ചു.[3][4][5][6][7] അവർക്ക് എട്ട് വയസ്സുള്ള ഒരു സഹോദരൻ പീറ്റർ ഉണ്ട്.[8][9] ഒരു വിരമിച്ച ഓഹരി ഇടപാട് ജോലിക്കാരിയായിരുന്ന[10] അവരുടെ മാതാവ്, സെനോബിയ "ജീൻ" (മുമ്പ്, ക്സെസെക്സ്, 1930–),[11][12] ഗ്രീസിലെ പിറായസിൽ ജനിച്ചു. അവളുടെ കുടുംബം പിന്നീട് അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു കുടിയേറി. ഫെയുടെ മാതൃ മുത്തശ്ശിയായിരുന്ന വാസിലിക്കി കൊറെലാക്കോ ഗ്രീക്ക് ഗ്രാമമായ പെട്രീനയിൽ നിന്ന് സ്വയം 1921 ഫെബ്രുവരിയിൽ യുഎസിൽ എത്തിച്ചേർന്നു.[13][14]
ഇംഗ്ലീഷ്, ജർമ്മൻ, നോർത്തേൺ ഐറിഷ്, സ്കോട്ടിഷ് വംശപാരമ്പര്യമുണ്ടായിരുന്ന ഫെയുടെ പിതാവിന്റെ വഴിയിലുള്ള പൂർവ്വികരിലൊരാളായിരുന്ന വസ്ത്ര നിർമ്മാതാവ് ജോൺ ഹ്യൂസൺ (1744–1821) ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ പിന്തുണയോടെ അമേരിക്കയിലേക്ക് കുടിയേറുകയും പെൻസിൽവാനിയയിലെ കെൻസിംഗ്ടൺ അയൽപ്രദേശത്ത് ഒരു തുന്നൽ ഫാക്ടറി വേഗത്തിൽ തുറക്കാൻ പ്രാപ്തനാകുകുയം ചെയ്തു.[15] ഫൈൻഡിംഗ് യുവർ റൂട്ട്സ് എന്ന ടെലിവിഷൻ പരമ്പര സംഘടിപ്പിച്ച ഒരു വംശാവലി ഡിഎൻഎ പരിശോധന പ്രകാരം, ഫെയുടെ വംശപരമ്പര 94% യൂറോപ്യൻ, 3% മിഡിൽ ഈസ്റ്റേൺ, 3% കോക്കസസ് എന്നിങ്ങനെയാണ്.[16]
സ്വകാര്യജീവിതം
[തിരുത്തുക]1994-ൽ, ഫെയ് ഷിക്കാഗോയിലെ സെക്കൻഡ് സിറ്റി ഇംപ്രൂവ്‌സേഷണൽ തിയറ്റർ ട്രൂപ്പിൽ അംഗമായതിന് ശേഷം, പിൽക്കാലത്ത് സെക്കൻഡ് സിറ്റിയുടെ സംഗീത സംവിധായകനും 30 റോക്കിലെ സംഗീതസംവിധായകനുമായിത്തീർന്ന ജെഫ് റിച്ച്മണ്ട് എന്ന പിയാനിസ്റ്റുമായി ഡേറ്റിംഗ് ആരംഭിച്ചു. 2001 ജൂൺ 3 ന് നടന്ന ഒരു ഗ്രീക്ക് ഓർത്തഡോക്സ് ചടങ്ങിൽവച്ച് അവർ വിവാഹിതരായി. 2005 സെപ്റ്റംബറിൽ ജനിച്ച ആലീസും,[17][18] 2011 ഓഗസ്റ്റ് പെനലോപ് അഥീനയും ഉൾപ്പെടെ അവർക്ക് രണ്ട് പെൺമക്കളുണ്ട്.[19] 2009 ഏപ്രിലിൽ ഫേയും റിച്ച്മണ്ടും ന്യൂ യോർക്ക് നഗരത്തിന്റെ അപ്പർ വെസ്റ്റ് സൈഡിൽ 3.4 മില്യൺ യുഎസ് ഡോളർ വിലയുള്ള ഒരു അപ്പാർട്ട്മെന്റ് വാങ്ങി.[20]
അവലംബം
[തിരുത്തുക]- ↑ "Monitor". Entertainment Weekly. No. 1207. Time Inc. May 18, 2012. p. 29.
- ↑ Mock, Janet. "Tina Fey Biography". People. p. 1. Archived from the original on 2012-06-07. Retrieved June 24, 2009.
- ↑ Arvedlund, Erin (October 25, 2015). "Donald H. Fey, 82, father of Tina Fey". The Philadelphia Inquirer. Retrieved April 15, 2018.
- ↑ Hiltbrand, David (April 28, 2004). "A 'grounded' Tina Fey expands her territory to movies". The Philadelphia Inquirer. Archived from the original on June 1, 2004. Retrieved March 9, 2014.
She was born Elizabeth Stamatina Fey to a pair of West Philadelphia natives, Donald Fey and the former Jeanne Xenakes. Growing up in the neighborhood of the Philadelphia suburb of Upper Darby, Fey was a mystery ethnic thanks to her father's German-Scottish genes.
- ↑ Willard, Chris. (December 1, 2008) Tina Fey Reveals Trauma Behind Her Scar. People.com. Retrieved on April 10, 2012.
- ↑ Armstrong, Stephen (February 22, 2009). "Tina Fey and the success of 30 Rock". The Times. London. p. 1. Archived from the original on 2011-06-15. Retrieved July 1, 2009.
- ↑ Inc., Vraim Funeral Home. "Obituary for Donald H. Fey – Vraim Funeral Home, Inc". Obituary for Donald H. Fey – Vraim Funeral Home, Inc.
{{cite web}}
:|last=
has generic name (help) - ↑ Hiltbrand, David (April 28, 2004). "A 'grounded' Tina Fey expands her territory to movies". The Philadelphia Inquirer. Archived from the original on June 1, 2004. Retrieved March 9, 2014.
She was born Elizabeth Stamatina Fey to a pair of West Philadelphia natives, Donald Fey and the former Jeanne Xenakes. Growing up in the neighborhood of the Philadelphia suburb of Upper Darby, Fey was a mystery ethnic thanks to her father's German-Scottish genes.
- ↑ "Tina Fey: Bookish bombshell". MSNBC. Associated Press. May 4, 2004. Archived from the original on January 28, 2012. Retrieved July 1, 2009.
- ↑ Heffernan, Virginia (November 3, 2003). "Annals of Entertainment: Anchor Woman; Tina Fey rewrites late-night comedy". The New Yorker. Retrieved September 9, 2009.
- ↑ Hiltbrand, David (April 28, 2004). "A 'grounded' Tina Fey expands her territory to movies". The Philadelphia Inquirer. Archived from the original on June 1, 2004. Retrieved March 9, 2014.
She was born Elizabeth Stamatina Fey to a pair of West Philadelphia natives, Donald Fey and the former Jeanne Xenakes. Growing up in the neighborhood of the Philadelphia suburb of Upper Darby, Fey was a mystery ethnic thanks to her father's German-Scottish genes.
- ↑ "Tina Fey". Rachael Ray. NBC. October 11, 2007. 60 മിനിട്ടളവിൽ.
- ↑ "Ancient Roots – Full Episode". Episode transcript. Finding Your Roots. November 18, 2014. Archived from the original on 2014-12-31. Retrieved November 20, 2014.
- ↑ "Three Greek Americans trace their roots in popular US show". Retrieved April 20, 2019.
- ↑ "Ancient Roots – Full Episode". Episode transcript. Finding Your Roots. November 18, 2014. Archived from the original on 2014-12-31. Retrieved November 20, 2014.
- ↑ "Ancient Roots – Full Episode". Episode transcript. Finding Your Roots. November 18, 2014. Archived from the original on 2014-12-31. Retrieved November 20, 2014.
- ↑ Reardanz, Karen (October 1, 2005). "'SNL' Star Tina Fey Gives Birth to Girl". San Francisco Chronicle. Associated Press. Retrieved November 17, 2007.
- ↑ Peterson, Todd (October 21, 2005). "SNL's Tina Fey Back From Maternity Leave". People. Retrieved July 9, 2009.
- ↑ Hammel, Sara (August 12, 2011). "Tina Fey Welcomes Daughter Penelope Athena". People. Retrieved February 1, 2019.
- ↑ Rovzar, Chris (April 21, 2009). "Tina Fey Upgrades on West End Avenue". New York. New York City: New York Media. Retrieved June 24, 2009.