ടാർക്വിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാർക്വിനി
Comune
Comune di Tarquinia
A night view of the Priori Palace.
A night view of the Priori Palace.
ടാർക്വിനി ഔദ്യോഗിക ചിഹ്നം
Coat of arms
ടാർക്വിനി is located in Italy
ടാർക്വിനി
ടാർക്വിനി
Location of ടാർക്വിനി in Italy
Coordinates: 42°14′57″N 11°45′22″E / 42.24917°N 11.75611°E / 42.24917; 11.75611
Country Italy
Region Lazio
Province Viterbo (VT)
Frazioni Tarquinia Lido
Government
 • Mayor Mauro Mazzola
Area
 • Total 279.50 കി.മീ.2(107.92 ച മൈ)
Elevation 132 മീ(433 അടി)
Population (May 2010)
 • Total 16,630
 • Density 59/കി.മീ.2(150/ച മൈ)
Demonym(s) Tarquiniesi
Time zone CET (UTC+1)
 • Summer (DST) CEST (UTC+2)
Postal code 01016
Dialing code 0766
Patron saint Madonna di Valverde
Saint day Saturday of May
Website Official website
യുനെസ്കോ ലോക പൈതൃക സ്ഥാനം
Etruscan Necropolises of Cerveteri and Tarquinia
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
A fresco in the Etruscan Tomb of the Leopards.
തരം Cultural
മാനദണ്ഡം i, iii, iv
അവലംബം 1158
യുനെസ്കോ മേഖല Europe
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2004 (28th -ാം സെഷൻ)

ഒരു പ്രാചീന എട്രൂസ്കൻ നഗരമായിരുന്നു ടാർക്വിനി. ഇപ്പോൾ ടാർക്വിനിയ എന്ന് അറിയപ്പെടുന്നു. മധ്യ ഇറ്റലിയിൽ റോമിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.

ചരിത്രം[തിരുത്തുക]

ബി.സി. 800 മുതലേ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നാണ് കരുതിപ്പോരുന്നത്. എട്രൂസ്കൻ ലീഗിന്റെ ആസ്ഥാനമായിരുന്നു ടാർക്വിനി എന്നും ഗ്രീസുമായി സാംസ്കാരികവും വാണിജ്യപരവുമായ ബന്ധം ഉണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ബി.സി. 2-ആം നൂറ്റാണ്ട് വരെ ടാർക്വിനി ഒരു പ്രബല നഗരമായി നിലനിന്നിരുന്നു. ഏഴും ആറും നൂറ്റാണ്ടുകളിൽ ഏറെ അഭിവൃദ്ധി പ്രാപിച്ചതായി കാണാം. 4-ആം നൂറ്റാണ്ടിൽ റോമുമായുണ്ടായ യുദ്ധങ്ങൾ ടാർക്വിനിയെ ദുർബലപ്പെടുത്തി. ഇതോടെ ടാർക്വിനിയുടെ സ്വതന്ത്ര നിലനിൽപ്പ് ഇല്ലാതാവുകയും ഒരു റോമൻ നഗരമായി (ഫെഡറേറ്റഡ് സ്റ്റേറ്റ്) മാറുകയും ചെയ്തു. 6-ഉം 8-ഉം നൂറ്റാണ്ടുകളിലെ യുദ്ധങ്ങളെത്തുടർന്ന് ടാർക്വിനിയിലെ ജനങ്ങൾ സമീപത്തുള്ള കോർനെറ്റോ (Corneto) എന്ന പ്രദേശത്തേക്കുമാറി. 1920- ഓടെ ഈ സ്ഥലത്തിന് ടാർക്വിനിയ എന്ന പേരുണ്ടായി. 1930-കളിൽ ഇവിടെ നിരവധി പുരാവസ്തു പര്യവേക്ഷണങ്ങൾ നടന്നു.

സംസ്കാരാവശിഷ്ടം[തിരുത്തുക]

എട്രൂസ്കൻ സംസ്കാരാവശിഷ്ടങ്ങളുടെ മികച്ച ഒരു മ്യൂസിയം ഇവിടെയുണ്ട്. മ്യൂസിയം സ്ഥിതിചെയ്യുന്ന 15-ആം നൂറ്റാണ്ടിലെ വിറ്റലേഷി കൊട്ടാരം (Palazzo Vitelleschi)[1] രണ്ടാം ലോകയുദ്ധത്തിലുണ്ടായ കേടുപാടുകൾ മാറ്റി പുതുക്കിപ്പണിതിരിക്കുന്നു. ടാർക്വിനിയിൽ കണ്ടെത്തിയിട്ടുള്ള ശവകുടീരങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രപ്പണികളിൽ നിന്നും പ്രാചീന ടാർക്വിനിയിലെ ജീവിതരീതികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാർക്വിനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാർക്വിനി&oldid=2368486" എന്ന താളിൽനിന്നു ശേഖരിച്ചത്