ടാർക്വിനി
ടാർക്വിനി | |
|---|---|
| Comune di Tarquinia | |
A night view of the Priori Palace. | |
| Country | Italy |
| Region | Lazio |
| Province | Viterbo (VT) |
| Frazioni | Tarquinia Lido |
| സർക്കാർ | |
| • Mayor | Mauro Mazzola |
| വിസ്തീർണ്ണം | |
• ആകെ | 279.50 ച.കി.മീ. (107.92 ച മൈ) |
| ഉയരം | 132 മീ (433 അടി) |
| ജനസംഖ്യ (May 2010) | |
• ആകെ | 16,630 |
| • ജനസാന്ദ്രത | 59/ച.കി.മീ. (150/ച മൈ) |
| Demonym | Tarquiniesi |
| സമയമേഖല | UTC+1 (CET) |
| • Summer (DST) | UTC+2 (CEST) |
| Postal code | 01016 |
| Dialing code | 0766 |
| Patron saint | Madonna di Valverde |
| Saint day | Saturday of May |
| വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|---|---|
| സ്ഥാനം | ഇറ്റലി |
| Area | 279.34 കി.m2 (3.0068×109 sq ft) [1] |
| മാനദണ്ഡം | i, iii, iv |
| അവലംബം | 1158 |
| നിർദ്ദേശാങ്കം | 42°14′57″N 11°45′22″E / 42.2492°N 11.7561°E |
| രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
| വെബ്സൈറ്റ് | www |
ഒരു പ്രാചീന എട്രൂസ്കൻ നഗരമായിരുന്നു ടാർക്വിനി. ഇപ്പോൾ ടാർക്വിനിയ എന്ന് അറിയപ്പെടുന്നു. മധ്യ ഇറ്റലിയിൽ റോമിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.
ചരിത്രം
[തിരുത്തുക]ബി.സി. 800 മുതലേ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നാണ് കരുതിപ്പോരുന്നത്. എട്രൂസ്കൻ ലീഗിന്റെ ആസ്ഥാനമായിരുന്നു ടാർക്വിനി എന്നും ഗ്രീസുമായി സാംസ്കാരികവും വാണിജ്യപരവുമായ ബന്ധം ഉണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ബി.സി. 2-ആം നൂറ്റാണ്ട് വരെ ടാർക്വിനി ഒരു പ്രബല നഗരമായി നിലനിന്നിരുന്നു. ഏഴും ആറും നൂറ്റാണ്ടുകളിൽ ഈ നഗരം ഏറെ അഭിവൃദ്ധി പ്രാപിച്ചതായി കാണാം. 4-ആം നൂറ്റാണ്ടിൽ റോമുമായുണ്ടായ യുദ്ധങ്ങൾ ടാർക്വിനിയെ ദുർബലപ്പെടുത്തി. ഇതോടെ ടാർക്വിനിയുടെ സ്വതന്ത്ര നിലനിൽപ്പ് ഇല്ലാതാവുകയും ഒരു റോമൻ നഗരമായി (ഫെഡറേറ്റഡ് സ്റ്റേറ്റ്) മാറുകയും ചെയ്തു. 6-ഉം 8-ഉം നൂറ്റാണ്ടുകളിലെ യുദ്ധങ്ങളെത്തുടർന്ന് ടാർക്വിനിയിലെ ജനങ്ങൾ സമീപത്തുള്ള കോർനെറ്റോ (Corneto) എന്ന പ്രദേശത്തേക്കുമാറി. 1920- ഓടെ ഈ സ്ഥലത്തിന് ടാർക്വിനിയ എന്ന പേരുണ്ടായി. 1930-കളിൽ ഇവിടെ നിരവധി പുരാവസ്തു പര്യവേക്ഷണങ്ങൾ നടന്നു.
സംസ്കാരാവശിഷ്ടം
[തിരുത്തുക]എട്രൂസ്കൻ സംസ്കാരാവശിഷ്ടങ്ങളുടെ മികച്ച ഒരു മ്യൂസിയം ഇവിടെയുണ്ട്. മ്യൂസിയം സ്ഥിതിചെയ്യുന്ന 15-ആം നൂറ്റാണ്ടിലെ വിറ്റലേഷി കൊട്ടാരം (Palazzo Vitelleschi)[2] രണ്ടാം ലോകയുദ്ധത്തിലുണ്ടായ കേടുപാടുകൾ മാറ്റി പുതുക്കിപ്പണിതിരിക്കുന്നു. ടാർക്വിനിയിൽ കണ്ടെത്തിയിട്ടുള്ള ശവകുടീരങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രപ്പണികളിൽ നിന്നും പ്രാചീന ടാർക്വിനിയിലെ ജീവിതരീതികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്.
അവലംബം
[തിരുത്തുക]- ↑ "Superficie di Comuni Province e Regioni italiane al 9 ottobre 2011". Italian National Institute of Statistics. Retrieved 16 മാർച്ച് 2019.
- ↑ http://www.etruscanplaces.net/index.php?option=com_content&view=article&id=61&Itemid=65&lang=en Archived 2016-03-04 at the Wayback Machine Palazzo Vitelleschi
പുറംകണ്ണികൾ
[തിരുത്തുക]- http://www.offbeattravel.com/etruscan-italy-tarquinia.html Archived 2012-01-05 at the Wayback Machine
- http://www.answers.com/topic/tarquinia
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാർക്വിനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |