ടാസ്മാനിയൻ കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tiger drawing.jpg

ഓസ്ട്രേലിയൻ വൻകരയിലെ ടാസ്മാനിയയിൽ കണ്ടുവന്നിരുന്ന മാംസബുക്കായ ഒരു പ്രത്യേക ജീവി വർഗമാണു ടാസ്മാനിയൻ കടുവ (/ˈθaɪləsiːn/ THY-lə-seen,[11] or /ˈθaɪləsaɪn/ THY-lə-syne,[12] also /ˈθaɪləsɪn/;[13] Thylacinus cynocephalus). ഇവ ഇരുപതാം നൂറ്റാണ്ടിൽ വംശനാശം വന്ന് എന്നാണു മനുഷ്യർ വിശ്വാസിക്കുന്നത്. ടാസ്മാനിയൻ കടുവ എന്ന ജീവി വർഗ്ഗത്തിലെ അവസാനത്തെ അംഗമാണ് ബെഞ്ചമിൻ എന്ന് പേരുള്ള https://en.wikipedia.org/wiki/Thylacine . 1936 സെപ്തംബർ ഏഴിന് Hobart മൃഗ ശാലയിൽ വെച്ച് ബെഞ്ചമിൻ മരണമടഞ്ഞപ്പോൾ ഇങ്ങനെ ഒരു ജീവിയെ ഇനി ജീവനോടെ കാണാൻ കഴിയില്ല എന്ന് ആരും വിചാരിച്ചില്ല . യൂറോപ്യൻമ്മാർ ആസ്ത്രേല്യൻ വൻ കരയിൽ എത്തുമ്പോഴേക്കും thylacine എന്ന ടാസ്മാനിയൻ കടുവ, ടാസ്മാനിയൻ ദ്വീപിൽ മാത്രമായി ഒതുങ്ങിയിരുന്നു . ഈ ജീവികൾ പിന്നീട് കോഴി കള്ളന്മമാരായും ആട് പിടുത്തക്കാരായും തെറ്റി ധരിക്കപ്പെട്ടതോടെ ഇവറ്റകളുടെ നാശവും ആരംഭിച്ചു . വേട്ടനായ്ക്കളുടെ വരവോടെ നാട്ടിൻ പുറങ്ങളിൽ നിന്നും തുടച്ചു നീക്കപെട്ട ഈ ജീവികളെ പിടിക്കുന്നവർക്ക് സമ്മാനം വരെ ടാസ്മാനിയൻ സർക്കാർ പ്രഖ്യാപിച്ചു. അങ്ങനെ തൊള്ളായിരത്തി മുപ്പതുകളിൽ ഇവർ മൃഗശാലകളിൽ മാത്രമായി ഒതുങ്ങി . അവസാന മൃഗമായ ബെഞ്ചമിൻ മരണമടയുന്നതിനു ദിവസങ്ങൾ മുൻപ് മാത്രമാണ് thylacine സംരക്ഷിക്കപ്പെടെണ്ട ജീവിയാണെന്ന്. സർക്കാർ തിരിച്ചറിയുന്നത്‌. പക്ഷെ എല്ലാം വളരെ വൈകിയിരുന്നു . എവിടെയെങ്കിലും ടാസ്മാനിയൻ കടുവയെ കാണിച്ചു തരുന്നവർക്ക് വൻ പാരിതോഷികങ്ങൾ പത്രങ്ങളും പരിസ്ഥിതി സ്നേഹികളും പ്രഖ്യാപിച്ചു . ഇതൊക്കെ ഇപ്പോഴും നിലവിലുണ്ടെങ്കിലും ഒന്നിനെ പോലും ഇത് വരെ കണ്ടിട്ടില്ല . ടാസ്മാനിയൻ കാടുകളിൽ പലയിടത്തും വെച്ച് പലരും ഈ ജീവിയെ കണ്ടെന്ന് പറയുന്നുണ്ടെകിലും ഒന്നിനും സ്ഥിരീകരണം ലഭിച്ചിട്ടില്ല .

പട്ടിയുടെ മുഖമുള്ള മാർസൂപിയൽ മൃഗമായിരുന്നു ടാസ്മാനിയൻ കടുവ. മാർസൂപിയൽ എന്നാൽ സഞ്ചിമൃഗമെന്നാണ് അർത്ഥം. അതായത് കുഞ്ഞുങ്ങളെ ശരീരത്തിലുള്ള സഞ്ചികളിൽ സുസ്രൂക്ഷിക്കുന്ന മൃഗങ്ങൾ(കംഗാരുവിനെപൊലെ). സഞ്ചിമൃഗങ്ങളിലെ ഏറ്റവും വലിയ മാംസഭുക്കായിരുന്നു ഇവർ. കടുവയുടെ പോലെ ശരീരഭാഗങ്ങളിൽ വരകൾ ഉള്ളതുകൊണ്ടാണ് ഇവയെ ടാസ്മാനിയൻ കടുവ എന്ന് വിളിക്കുന്നത്. ഓസ്ട്രേലിയൻ ഭൂഖണ്ടത്തിലുടനീളം ഇവ സുലഭമായി കണ്ടിരുന്നു. അമിതമായി വേട്ടയാടിയതിന്റെ ഫലമായി ഇരുപതാംനൂറ്റാണ്ടിൽ തന്നെ ഇവർ നശിച്ചിരുന്നു. ഓസ്ട്രേലിയടെ പലഭാഗങ്ങളിലും ഇവയെ ഇപ്പോഴും കാണുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും തെളിയക്കപെട്ടിട്ടില്ല.

കടുവ[തിരുത്തുക]

മാംസഭുക്കുകൾ ആയ മാർജ്ജാരകുടുംബത്തിലെ (Felidae) ഒരംഗമാണ് കടുവ അഥവാ വരയൻപുലി (ശാസ്ത്രീയ നാമം: Panthera Tigris) . ഏഷ്യൻ വൻകരയിലാണ്‌ കടുവകളെ കണ്ടുവരുന്നത്‌. ഇന്ത്യയുടെ ദേശീയമൃഗം കടുവയുടെ ഉപവംശമായ ബംഗാൾ കടുവയാണ്. കടുംതവിട്ടു നിറത്തിലുള്ള ശരീരത്തിനു കുറുകെയുള്ള കറുത്ത വരകൾ കടുവകളെ കണ്ടാൽ ഇതരജന്തുക്കളിൽ നിന്നു പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്നു പക്ഷേ വനങ്ങളിലെ നിറങ്ങൾക്കനുസൃതമായതരത്തിൽ കടുവയെ സ്വയം ഒളിപ്പിച്ചു നിർത്തുവാനും അവയുടെ നിറം ഉപകരിക്കുന്നു. ഇരകളേയും മറ്റും ദീർഘനേരം ഇമവെട്ടാതെ നോക്കിയിരിക്കാനും ഇവക്കു കഴിയും. കാട്ടുപോത്ത്‌, കാട്ടുപന്നി, കേഴമാൻ മുതലായ മൃഗങ്ങളാണ്‌ സാധാരണ കടുവകളുടെ ഭക്ഷണം. എന്നാൽ ചുരുക്കം സന്ദർഭങ്ങളിൽ കാണ്ടാമൃഗം, ആന എന്നിവയെയും വേട്ടയാടാറുണ്ട്. കഴുത്തിനു പിറകിൽ തന്റെ ദംഷ്ട്രകളിറക്കിയാണ്‌ കടുവ ഇരകളെ കീഴടക്കുന്നത്‌. അങ്ങനെ ചെയ്യുന്നതു വഴി സുഷുമ്നാ നാഡി തകർക്കാനും ഇരകളെ വളരെ പെട്ടെന്നു തന്നെ നിർവീര്യമാക്കുവാനും കടുവയ്ക്കു കഴിയുന്നു.

ടാസ്മാനിയ[തിരുത്തുക]

കിങ്ങ് ദ്വീപുകൾ (ടാസ്മാനിയ), ആസ്ട്രേലിയായിലെ ടാസ്മാനിയായിലെ ന്യൂ ഇയർ ദ്വിപുസമൂഹത്തിന്റെ ഭാഗമായ ഒരു ദ്വീപ് ആണ്. ഇതിന്റെ തെക്കൻ അറ്റം സ്റ്റോക്സ് പോയിന്റ് എന്നും വടക്കേ അറ്റത്തിനു വിക്‌ഹാം മുനമ്പ് എന്നും പറയുന്നു. കിങ്ങ് ദ്വീപിനെ ചുറ്റി മൂന്നു ചെരിയ ദ്വിപുകളുണ്ട്. ന്യൂ ഇയർ ദ്വീപ്, ക്രിസ്തുമസ് ദ്വീപ്, കൗൺസിലർ ദ്വീപ് എന്നിവയാണവ.

ന്യൂ സൗത്ത് വെയിൽസിന്റെ കൊളോണിയൽ ഗവർണ്ണറായിരുന്ന ഫിലിപ്പ് ഗിഡ്‌ലി കിങ്ങ് ന്റെ സ്മരണാർഥമാണ് ഈ പ്രദേശത്തിനു കിങ്ങ് ദ്വീപ് എന്നു പേര് നൽകിയത്. കിങ്ങ് അയലന്റ് കൗൺസിൽ ആണ് ഭരണസമിതി. 2011ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം, 1,566 ആണ് ജനസംഖ്യ.

അവലംബം[തിരുത്തുക]

http://www.evartha.in/2015/09/11/lost-animals.html http://palathully.com/home/archives/835 https://en.wikipedia.org/wiki/Thylacine

"https://ml.wikipedia.org/w/index.php?title=ടാസ്മാനിയൻ_കടുവ&oldid=3086447" എന്ന താളിൽനിന്ന് ശേഖരിച്ചത്