ടാറന്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാനഡയിലെ നഗരത്തിനേക്കുറിച്ചറിയാൻ, ദയവായി ടൊറാന്റോ കാണുക.
ടാറന്റോ
Comune
Comune di Taranto
Ponte Girevole Taranto.jpg
ടാറന്റോ is located in Italy
ടാറന്റോ
ടാറന്റോ
Location of ടാറന്റോ in Italy
Coordinates: 40°28′N 17°14′E / 40.467°N 17.233°E / 40.467; 17.233Coordinates: 40°28′N 17°14′E / 40.467°N 17.233°E / 40.467; 17.233
Country Italy
Region Puglia
Province Taranto (TA)
Frazioni Talsano, Lido Azzurro, Lama, San Vito
Government
 • Mayor Ippazio Stefàno
Area
 • Total 209.64 കി.മീ.2(80.94 ച മൈ)
Elevation 15 മീ(49 അടി)
Population (31 December 2010)
 • Total 1,91,810
 • Density 910/കി.മീ.2(2/ച മൈ)
Demonym(s) Tarantini or Tarentini
Time zone CET (UTC+1)
 • Summer (DST) CEST (UTC+2)
Postal code 74121-74122-74123
Dialing code (+39)099
Patron saint Saint Catald of Taranto
Saint day May 10
Website Official website

ദക്ഷിണ ഇറ്റലിയിലെ ഒരു വ്യാവസായിക-തുറമുഖ നഗരവും ഇതേ പേരിലുള്ള പ്രവിശ്യയുടെ ആസ്ഥാനവുമാണ് ടാറന്റോ. പുരാതന ദക്ഷിണ ഇറ്റലിയിലെ പ്രധാന നഗരങ്ങളിൽ ഒന്നായിരുന്ന ടാറന്റോയെ ടാറെന്റം (Tarentum) എന്നാണ് അറബികൾ വിശേഷിപ്പിച്ചിരുന്നത്.

  • വിസ്തൃതി: 2436 ച. കി. മീ.
  • ജനസംഖ്യ: 230207.

മുഖ്യകാർഷികോത്പന്നങ്ങൾ[തിരുത്തുക]

അപുലിയൻ (Apulian)[1] തീരസമതലത്തിലാണ് ടാറന്റോ പ്രവിശ്യയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. കുന്നുകൾ നിറഞ്ഞതാണ് കിഴക്കൻ മേഖല. ഗോതമ്പ്, വൈൻ, ഒലീവ് എണ്ണ, ഫലവർഗങ്ങൾ എന്നിവയാണ് മുഖ്യകാർഷികോത്പന്നങ്ങൾ.

പുരാതനനഗരം[തിരുത്തുക]

പുരാതനനഗരം അഥവാ സിറ്റവെച്ചിയ (Cittavecchia)[2] ഒരു ചെറുദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. വർധിച്ച ജനസാന്ദ്രതയും ഇടുങ്ങിയ തെരുവുകളും നഗരത്തിന്റെ പ്രത്യേകതയായിപ്പറയാം. പുരാതനനഗരത്തിന്റെ അവശിഷ്ടങ്ങൾ, പ്രത്യേകിച്ചും മധ്യകാലസൌധങ്ങൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സൻകറ്റാൾഡാ കതിഡ്രൽ (11-ആം നൂറ്റാണ്ട്) ആണ് ഇതിൽ പ്രധാനം. ദ്വീപിന്റെ തെക്കു കിഴക്കൻ തീരപ്രദേശത്ത് 15-ആം നൂറ്റാണ്ടിൽ പുനർനിർമിച്ച ബൈസാന്തിയൻ വൻകോട്ട കാണപ്പെടുന്നു. ഇതാണ് നഗരത്തിലെ ഏറ്റവും പുരാതനമായ മധ്യകാല സ്മാരകം.

നാവികകേന്ദ്രം[തിരുത്തുക]

ഇറ്റലിയിലെ പ്രധാന നാവികകേന്ദ്രമായ ടാറന്റോയിലാണ് രാജ്യത്തെ മുഖ്യകപ്പൽനിർമ്മാണ കേന്ദ്രവും, ഭക്ഷ്യ സംസ്കരണ- വിപണന വ്യവസായശാലകളും സ്ഥിതി ചെയ്യുന്നത്. 1960-കളുടെ പ്രാരംഭത്തിൽ പുരാതന നഗരത്തിന്റെ വടക്കൻ മേഖലയെ കേന്ദ്രീകരിച്ച് ഇരുമ്പ്-ഉരുക്കു വ്യവസായം അഭിവൃദ്ധി പ്രാപിച്ചിരുന്നു. മരെ പിക്കോളൊ (Mare Piccolo)[3] തീരത്തിന് സമാന്തരമായി ഒരു കൃത്രിമ നൗകാശയം നിർമിച്ചിട്ടുണ്ട്.

നഗര വികസനം[തിരുത്തുക]

ടാറസ് കോളനിവൽക്കരണത്തിന്റെ ഭാഗമായി ബി.സി. 8-ആം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ് സ്പാർട്ടക്കാർ (Spartans) ടാറന്റോ സ്ഥാപിച്ചത്. തുടർന്ന് ഗ്രീസ്സ് അധിനിവേശ പ്രദേശമായ ദക്ഷിണ ഇറ്റലിയിലെ പ്രമുഖ സാമ്പത്തിക നഗരമായി ടാറന്റോ വികസിച്ചു. ബി.സി. 3-ആം നൂറ്റാണ്ടിൽ റോമാസാമ്രാജ്യത്തിന്റെ അധിനിവേശ ഭീഷണിയിലമർന്ന ടാറന്റോ ഇപിറസ്(Epirus)ലെ രാജാവായ പൈറസിന്റെ (Pyrrhus) സഹായം തേടി. യുദ്ധാനന്തരം ബി.സി. 272-ൽ ടാറന്റോ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ടാറന്റോയിൽ അതിശക്തമായി നിലനിന്നിരുന്ന ഗ്രീക്ക് പാരമ്പര്യം മധ്യകാലഘട്ടത്തിന്റെ ആരംഭത്തിൽ വീണ്ടും ശക്തിപ്രാപിച്ചു തുടങ്ങി.

നാശവും ഉയിർത്തെഴുനേപ്പും[തിരുത്തുക]

ബാബിലോണിയൻ അധിനിവേശത്തെ അതിജീവിച്ച ടാറന്റോയെ എ.ഡി. 927-ൽ മൂർസ് പരിപൂർണമായി നശിപ്പിച്ചു. തുടർന്ന് ബൈസാന്തിയൻ ചക്രവർത്തിമാർ വീണ്ടെടുത്ത് പുനർനിർമ്മിക്കുന്നതുവരെ മുസ്ലിം, ക്രിസ്ത്യൻ സംഘട്ടനത്തിന്റെ സങ്കേതമായിരുന്നു ടാറന്റോ. 1063-ൽ ടാറന്റോ നോർമൻകാരുടെ പിടിയിലമർന്നു. നോർമൻകാർക്കു ശേഷം ജെർമനിയിലെ ഹോഹെൻസ്റ്റാഫെൻ (Hohenstaufen) ചക്രവർത്തിമാരും, ഫ്രാൻസിലെ പ്രഭുവംശങ്ങളും ടാറന്റോയുടെ മേൽ ആധിപത്യം നിലനിർത്തി. 1860-ൽ ടാറന്റോ ഇറ്റലിയുടെ ഭാഗമായിത്തീർന്നു.

അവലംബം[തിരുത്തുക]

  1. http://archaeology.about.com/od/aterms/g/apulian.htm Apulian Culture
  2. http://lyricstranslate.com/en/La-citta-vecchia-La-citta-vecchia.html Italian → English La citta vecchia lyrics - Fabrizio De Andrè lyrics ..
  3. http://www.helloapulia.com/en/case-vacanza/cv053-il-balcone-al-mare-piccolocv053-il-balcone-al-mare-piccolo/ CV053 – Balcone al Mare piccolo « HelloApulia.com :: you and your ...

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാറന്റോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാറന്റോ&oldid=2282780" എന്ന താളിൽനിന്നു ശേഖരിച്ചത്