ഞായർ (ദിവസം)
ദൃശ്യരൂപം
ശനിയാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് ഞായറാഴ്ച. ക്രിസ്ത്യൻ പള്ളികളിൽ വിശ്വാസികൾ ധാരാളമായി പ്രാർത്ഥനയ്ക്കെത്തുന്ന ദിവസം കൂടിയാണിത്.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഞായറാഴ്ചയാണ് ഓരോ ആഴ്ചയിലെയും ആദ്യദിവസം. അമേരിക്കൻ ഐക്യനാടുകൾ, ജപ്പാൻ എന്നിവിടങ്ങളിലും ഈ രീതി പിന്തുടരുന്നു. എന്നാൽ യുണൈറ്റഡ് കിങ്ഡം പോലുള്ളയിടങ്ങളിൽ ആഴ്ചയിലെ അവസാനദിവസമായ ഏഴാമത്തെ ദിവസമായാണ് ഞായറാഴ്ചയെ കണക്കാക്കുന്നത്.[1]
മിക്ക രാജ്യങ്ങളിലും ഞായറാഴ്ച പൊതു അവധിദിവസം കൂടിയാണ്. അതിനാൽത്തന്നെ വാരാന്ത്യത്തിന്റെ ഭാഗമായും ഈ ദിവസത്തെ കാണുന്നു. എന്നാൽ ജൂത-ഇസ്ലാമിക മതവിശ്വാസങ്ങളുള്ള രാജ്യങ്ങളിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് പൊതു അവധി ദിവസമായി പൊതുവെ കണക്കാക്കപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ For instance, the International Standard ISO 8601, which defines – among other things – the ISO week date. This Monday-to-Sunday week and week-numbering scheme is followed by most commercial calendars printed in Europe.