Jump to content

ഞായർ (ദിവസം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഞായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശനിയാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് ഞായറാഴ്ച. ക്രിസ്ത്യൻ പള്ളികളിൽ വിശ്വാസികൾ ധാരാളമായി പ്രാർത്ഥനയ്ക്കെത്തുന്ന ദിവസം കൂടിയാണിത്.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഞായറാഴ്ചയാണ് ഓരോ ആഴ്ചയിലെയും ആദ്യദിവസം. അമേരിക്കൻ ഐക്യനാടുകൾ, ജപ്പാൻ എന്നിവിടങ്ങളിലും ഈ രീതി പിന്തുടരുന്നു. എന്നാൽ യുണൈറ്റഡ് കിങ്ഡം പോലുള്ളയിടങ്ങളിൽ ആഴ്ചയിലെ അവസാനദിവസമായ ഏഴാമത്തെ ദിവസമായാണ് ഞായറാഴ്ചയെ കണക്കാക്കുന്നത്.[1]

മിക്ക രാജ്യങ്ങളിലും ഞായറാഴ്ച പൊതു അവധിദിവസം കൂടിയാണ്. അതിനാൽത്തന്നെ വാരാന്ത്യത്തിന്റെ ഭാഗമായും ഈ ദിവസത്തെ കാണുന്നു. എന്നാൽ ജൂത-ഇസ്ലാമിക മതവിശ്വാസങ്ങളുള്ള രാജ്യങ്ങളിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് പൊതു അവധി ദിവസമായി പൊതുവെ കണക്കാക്കപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. For instance, the International Standard ISO 8601, which defines – among other things – the ISO week date. This Monday-to-Sunday week and week-numbering scheme is followed by most commercial calendars printed in Europe.


"https://ml.wikipedia.org/w/index.php?title=ഞായർ_(ദിവസം)&oldid=1713241" എന്ന താളിൽനിന്ന് ശേഖരിച്ചത്