Jump to content

ഝുലൻ ഗോസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഝുലാൻ ഗോസ്വാമി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഝുലാൻ ഗോസ്വാമി
ജനനം (1982-11-25) 25 നവംബർ 1982  (41 വയസ്സ്)
Nadia, West Bengal, India
വിളിപ്പേര്നാദിയ എക്സ്പ്രസ്
ഉയരം5 ft 11 in (1.80 m)
ബാറ്റിംഗ് രീതിവലതു കയ്യൻ ബാറ്റ്സ്മാൻ
ബൗളിംഗ് രീതിവലതു കയ്യൻ ബോളർ
റോൾAll-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 51)14 January 2002 v England
അവസാന ടെസ്റ്റ്16 November 2015 v South Africa
ആദ്യ ഏകദിനം (ക്യാപ് 61)6 January 2002 v England
അവസാന ഏകദിനം8 July 2015 v New Zealand
ഏകദിന ജെഴ്സി നം.25
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ WTest WODI WT20I
കളികൾ 10 148 53
നേടിയ റൺസ് 283 901 329
ബാറ്റിംഗ് ശരാശരി 25.72 13.65 11.86
100-കൾ/50-കൾ 0/2 0/1 0/0
ഉയർന്ന സ്കോർ 69 57 37*
എറിഞ്ഞ പന്തുകൾ 1,972 7,189 1,037
വിക്കറ്റുകൾ 40 175 45
ബൗളിംഗ് ശരാശരി 16.62 21.78 20.17
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 2 1
മത്സരത്തിൽ 10 വിക്കറ്റ് 1 0 0
മികച്ച ബൗളിംഗ് 5/25 6/31 5/11
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 5/– 51/– 18/–
ഉറവിടം: Cricinfo

ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി കളിക്കുന്ന വനിതാ ക്രിക്കറ്റ് താരമാണ് ഝുലാൻ ഗോസ്വാമി. ഇംഗ്ലീഷ്: Jhulan Nishit Goswami (ബംഗാളി: ঝুলন গোস্বামী) (ജനനം 25 നവംബർ1982) ഓൾറൌണ്ടറായ ഝുലാൻ ബംഗാൾ, കിഴക്കൻ മേഖല ടീമുകൾക്കുവേണ്ടിയും ദേശീയ വനിതാ, ഏഷ്യൻ ഇലവൻ ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ബൗൾ ചെയ്യുന്നതിലും ബാറ്റ് ചെയ്യുന്നതിലുമുള്ള പാടവം എടുത്തുപറയത്തക്കതാണ്. കാതറിൻ ഫിറ്റ്സ്പാട്രിക്കിനു ശേഷം ലോകത്തിൽ തന്നെ ഏറ്റവും വേഗതയിൽ പന്തെറിയുന്ന ക്രിക്കറ്റ് കളിക്കാരിയാണ് ഝുലാൻ.[1] [2]ഇന്ത്യാ ടീമിന്റെ കാപ്റ്റനായിരുന്നു. ഐ.സി.സി. ഏകദിന വനിതാ റാങ്കിങ്ങിൽ പന്തേറിൽ ഒന്നാം സ്ഥാനത്താണ് ഝുലാൻ. വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള രണ്ടാമത്തെ ബോളറും കൂടിയാണ് [3] [4]

ജീവിതരേഖ[തിരുത്തുക]

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ക്ദാഹ എന്ന സ്ഥലത്ത്. 1982 നവംബർ 25 നു ജനിച്ചു. സഹോദരൻ കുനാലും സഹോദരി ജുമ്പയും. ചെറുപ്പകാലത്ത് ആൺകുട്ടികളോടൊപ്പം ടെന്നിസ് ബോൾ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിരുന്നു. അക്കാലത്ത് പയ്യെ പന്തെറിഞ്ഞിരുന്ന ഝുലാനെ ആൺകുട്ടികൾ പന്തെറിയുന്നതിൽ നിന്നും പിന്തിരിപ്പിച്ചുവെന്നും അതാണ് പിന്നീട് ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറാവാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഝുലാൻ പറയുന്നു. [1]

ആദ്യകാലങ്ങളിൽഅച്ഛനും അമ്മക്കും ഝുലാൻ ക്രിക്കറ്റ് കളിക്കുന്നത് ഇഷ്ടമല്ലായിരുന്നു എങ്കിലും ഝുലാൻ തന്റെ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞിരുന്നു. കൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന 1997 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ നേരിട്ടുകാണാൻ ഝുലാനു അവസരമുണ്ടായി. ആ കളി കണ്ടശേഷമായിരുന്നു ഒരു ക്രിക്കറ്റ് കളിക്കായിരിയാകാനാണ് താൻ ജനിച്ചത് എന്ന തിരിച്ചറിവുണ്ടയതെന്ന് ഝുലാൻ പറയുന്നു. തന്റെ പതിനഞ്ചാം വയസ്സിൽ പരിശീലനത്തിനായി 80 കിലോമീറ്റർ ഒരു ദിവസം യാത്ര ചെയ്യാൻ വരെ ഝുലാൻ തയ്യാറായിരുന്നു. കൽകത്തയിലെ ഈസ്റ്റ് കൽക്കത്തയിലുള്ള ചക്ക്ദാഹയിൽ നിന്നും സൗത്ത് കൽകത്തയിലുള്ള വിവേകാനന്ദ പാർക്കിലെത്താൻ മിക്ക ദിവസവും രാവിലെ 430 ക്ക് എഴുന്നെറ്റ് പോകുമായിരുന്നു. ഒരു മിനിറ്റ് വൈകിയെത്തിയാൽ കോച്ച് ആയിരുന്ന സ്വപൻ ബന്ധു അന്ന് കളിക്കാൻ അനുവദിച്ചിരുന്നില്ല.[5] തന്റെ കോച്ച് ആയിരുന്ന സ്വപൻ സദുവാണ് ഝുലാനിലുള്ള ക്രികറ്ററെ കടഞ്ഞെടുത്തത് എന്ന് ഝുലൻ കരുതുന്നു.[6] ക്രിക്കറ്റ് കളിക്കാനായി സൗത്ത് കൽകട്ട വരെ പോകാൻ സമ്മതിക്കാതിരുന്ന മതാപിതാകളെ കാര്യം പറഞ്ഞു മനസ്സില്ലാക്കുവാനായി അദ്ദേഹം തന്നെ നേരിട്ട് ചക്ക്ദാഹയിലെ വീട്ടിലേക്ക് വരികയായിരുന്നു.

കായിക ജീവിതം[തിരുത്തുക]

പിതാവും പിതൃസഹോദരന്മാരും ക്രിക്കറ്റിന്റെ ആരാധകരായിരുന്നതുമൂലം ചെറുപ്പം മുതൽക്കെ ക്രിക്കറ്റ് കാണാനും കളിക്കാനും തുടങ്ങി. സ്കൂൾ തലം മുതൽ ക്രിക്കറ്റ് കളിച്ചുവന്നു. 2011ൽ ഐ.സി.സി. വനിതാ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതാ ക്രിക്കറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു.[7] രഞ്ജി ട്രോഫിയിൽ കിഴക്കൻ മേഖലക്കു വേണ്ടി എയർ ഇന്ത്യക്കെതിരായി കളിച്ച കളിയിലാണ് ഝുലാൻ കാണികളുടെ ശ്രദ്ധപിടിച്ചുപറ്റാൻ തുടങ്ങിയത്. കളിക്കു ശേഷം എയർ ഇന്ത്യയിൽ ചേരാൻ ക്ഷണം ലഭിക്കുകയുണ്ടായി. അതിനുശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നാണ് ഝുലാൻ പറയുന്നത്. [1]

2002 ലാണ് ആദ്യമായി വിദേശത്ത് കളിക്കുന്നത്. ഇന്ത്യക്കുവേണ്ടി ഇംഗ്ലണ്ടിലെ ടെസ്റ്റ് സിരീസിൽ മികച്ച പ്രകടനമാണ് ഝുലാൻ കാഴ്ചവച്ചത്. 2005 ലെ ആസ്ട്രേലിയൻ പര്യടനത്തിനും ലോകകപ്പിനും മുൻപായി ചെന്നൈയിലെ എം.ആർ.എഫ്. പേസ് അക്കാദമിയിൽ പോയി ഡെന്നീസ് ലിലിയിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു

പുരസ്കാരങ്ങളും നേട്ടങ്ങളും[തിരുത്തുക]

 • 2006 സ്പെഷൽ പുരസ്കാരം. ടെസ്റ്റ് സിരീസ്, ഇംഗ്ലണ്ട്. ( 78 റണ്ണിനു 10 വിക്കറ്റ്)
 • 2007 - ഐ.സി.സി. വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ
 • 2010 - അർജുന അവാർഡ്
 • 2011 എം.എ. ചിദംബരം ട്രോഫി ( ബെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ)
 • 2012 - പദ്മ ശ്രീ [8] (ഇന്ത്യയുടെ ആദ്യ വനിതാ കാപ്റ്റനായിരുന്ന ഡയാന എഡുൽജിക്കു ശേഷം രണ്ടാമത്തെ പദ്മശ്രീ)[9]
 • വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളർ
 • വനിത ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള വ്യക്തി

റഫറൻസുകൾ[തിരുത്തുക]

 1. 1.0 1.1 1.2 "How Jhulan became the world's fastest bowler". 30 September 2006. Retrieved 2013-01-31.{{cite web}}: CS1 maint: url-status (link)
 2. Harish, Kotian (September 29, 2006). "Prasanna bags Castrol Lifetime Achievement Award". Jhulan Goswami, the Indian women's cricket team's fast bowler, was conferred the Castrol Special Award for a consistent showing last season. Retrieved 2017. {{cite web}}: Check date values in: |access-date= (help)
 3. താരീഖ്, എൻജിനീയർ (ജനുവരി 26, 2012). "India Women news: 'Don't know what I would do without cricket' - Jhulan Goswami". ഇ. എസ്. പി. എൻ. Retrieved 2017. {{cite web}}: Check date values in: |access-date= (help)[പ്രവർത്തിക്കാത്ത കണ്ണി]
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-07-15. Retrieved 2017-03-04.
 5. Niyantha, Shekar (2017). "Niyantha Shekar travels to Jhulan Goswami's hometown". Niyantha Shekar travels to Jhulan Goswami's hometown. ഇ.എസ്.പി.എൻ.[പ്രവർത്തിക്കാത്ത കണ്ണി]
 6. Chitra, Garg (2010). Indian Champions: Profiles of Famous Indian Sportspersons. Rajpal & Sons,.{{cite book}}: CS1 maint: extra punctuation (link)
 7. "Making Giant Strides". The Hindu. 14 December 2011. Retrieved 2013-01-31.{{cite web}}: CS1 maint: url-status (link)
 8. "Padma Awards". pib. 25 January 2012. Retrieved 2013-01-31.{{cite web}}: CS1 maint: url-status (link)
 9. "India Women news: Jhulan Goswami receives Padma Shri". ഇ.എസ്.പി.എൻ. Retrieved 2017. {{cite web}}: Check date values in: |access-date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഝുലൻ_ഗോസ്വാമി&oldid=3974254" എന്ന താളിൽനിന്ന് ശേഖരിച്ചത്