ജോർജ് ജെ. മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ്.ജെ.മാത്യു
നിയമസഭാംഗം
ഓഫീസിൽ
1991-2006
മുൻഗാമികെ.ജെ. തോമസ്
പിൻഗാമിഅൽഫോൺസ് കണ്ണന്താനം
മണ്ഡലംകാഞ്ഞിരപ്പള്ളി
ലോക്സഭാംഗം
ഓഫീസിൽ
1977-1980
മണ്ഡലംമൂവാറ്റുപുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം (1939-08-03) 3 ഓഗസ്റ്റ് 1939  (84 വയസ്സ്)
കാഞ്ഞിരപ്പള്ളി, കോട്ടയം ജില്ല
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (1983 വരെ), ഐ.എൻ.സി (1983-തുടരുന്നു)
പങ്കാളി(കൾ)Meera
കുട്ടികൾ3 son & 1 daughter
As of 20'th February, 2021
ഉറവിടം: [കേരള നിയമസഭ [1]]

1991 മുതൽ 2006 വരെ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗവും മുൻ ലോക്സഭാംഗവുമായിരുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് ജോർജ്.ജെ.മാത്യു (ജനനം: 03 ഓഗസ്റ്റ് 1939).[2][3][4]

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ ഗ്രാമത്തിൽ കെ.വി.മാത്യുവിൻ്റെയും ത്രേസ്യാമ്മയുടേയും മകനായി 1939 ഓഗസ്റ്റ് 3ന് ജനിച്ചു. ബാംഗ്ലൂർ അപ്രോപ്പൻസ് സ്കൂൾ, മദ്രാസ് ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിൻറെ വിദ്യാഭ്യാസം. ബി.എസ്.സിയാണ് വിദ്യാഭ്യാസ യോഗ്യത.[5]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ച ജോർജ് 1964-ൽ കേരള കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചപ്പോൾ അവർക്കൊപ്പം ചേർന്നെങ്കിലും പിന്നീട് പാർട്ടിയിൽ പിളർപ്പുകൾ തുടർക്കഥയായതോടെ 1983-ൽ കേരള കോൺഗ്രസ് വിട്ട് മാതൃസംഘനയായ കോൺഗ്രസിൽ തിരിച്ചെത്തി. 1977 മുതൽ 1980 വരെ മൂവാറ്റുപുഴ മണ്ഡലത്തിൽനിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 2006 വരെ തുടർച്ചയായ 15 വർഷം കാഞ്ഞിരപ്പള്ളിയിൽ നിന്ന് നിയമസഭാംഗമായിരുന്നു.[6]

പ്രധാന പദവികൾ[തിരുത്തുക]

  • 1971-1978 ട്രഷറർ, അവിഭക്ത കേരള കോൺഗ്രസ്
  • 1977-1980 ലോക്സഭാംഗം, മൂവാറ്റുപുഴ
  • 1977-1979 കേരള കോൺഗ്രസ്, പാർലമെൻ്ററി പാർട്ടി ലീഡർ, ലോക്സഭ
  • 1980-1983 ചെയർമാൻ, കേരള കോൺഗ്രസ്
  • 1983-ൽ കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി
  • 1991-1996, 1996-2001, 2001-2006 നിയമസഭാംഗം, കാഞ്ഞിരപ്പള്ളി[7]

മറ്റ് പദവികൾ[തിരുത്തുക]

  • 2003 ഡയറക്ടർ, രാഷ്ട്ര ദീപിക
  • ചെയർമാൻ & എം.ഡി, സംസ്ഥാന സുഗന്ധവ്യജ്ഞന, എല വിതരണ കമ്പനി
  • പ്ലാൻ്റേഷൻസ് ലേബർ കമ്മറ്റി, റബ്ബർ ബോർഡ്, കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ് അംഗം
  • പുസ്തക രചന : അനുഭവങ്ങൾ അടിയൊഴുക്കുകൾ

സ്വകാര്യ ജീവിതം[തിരുത്തുക]

  • ഭാര്യ : മീര
  • മക്കൾ : 3 ആൺകുട്ടി, 1 പെൺകുട്ടി

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
1980 മൂവാറ്റുപുഴ ലോകസഭാമണ്ഡലം ജോർജ് ജോസഫ് മുണ്ടക്കൽ സ്വതന്ത്ര സ്ഥാനാർത്ഥി ജോർജ് ജെ. മാത്യു കേരള കോൺഗ്രസ്
1977 മൂവാറ്റുപുഴ ലോകസഭാമണ്ഡലം ജോർജ് ജെ. മാത്യു കേരള കോൺഗ്രസ് കെ.എം. ജോസഫ് കുറുപ്പമദം കെ.സി.പി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്_ജെ._മാത്യു&oldid=3781274" എന്ന താളിൽനിന്ന് ശേഖരിച്ചത്