ജോർജ് ആൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ് ആൻസൺ
First Lord of the Admiralty
ഓഫീസിൽ
1757–1762
പ്രധാനമന്ത്രിThe Duke of Newcastle
The Earl of Bute
മുൻഗാമിThe Earl of Winchilsea and Nottingham
പിൻഗാമിThe Earl of Halifax
ഓഫീസിൽ
1751–1756
പ്രധാനമന്ത്രിHenry Pelham
The Duke of Newcastle
മുൻഗാമിThe Earl of Sandwich
പിൻഗാമിThe Earl Temple
വ്യക്തിഗത വിവരങ്ങൾ
ജനനം300px
23 April 1697
Staffordshire, England
മരണം6 ജൂൺ 1762(1762-06-06) (പ്രായം 65)
Moor Park, Hertfordshire, England
അന്ത്യവിശ്രമം300px
മാതാപിതാക്കൾ
  • 300px
Military service
Allegiance Kingdom of Great Britain
Branch/service Royal Navy
Years of service1712-1762
RankAdmiral
CommandsAdmiral of the Fleet
Battles/warsWar of the Austrian Succession
War of Jenkins' Ear
Seven Years' War

1697 ഏപ്രിൽ 23-ന് സ്റ്റഫേർഡ്ഷെയറിലെ ഷഗ്ബറോയിൽ ജനിച്ചു.[1] 1712-ൽ നാവികപ്പടയിൽ ചേർന്ന ഇദ്ദേഹം 26-ആമത്തെ വയസിൽ ക്യാപ്റ്റൻ പദവിയിൽ എത്തി. ബ്രിട്ടനിലെ നാവികസേനയുടെ പിതാവ് എന്ന പേരിലാണ് ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്.

ലോകംചുറ്റിയുള്ള കപ്പൽ യാത്ര[തിരുത്തുക]

1740 മുതൽ 1744 വരെയുള്ള വർഷങ്ങളിൽ തന്റെ കപ്പലായ സെഞ്ചൂറിയനിൽ ആഗോള പര്യടനം നടത്തിയതോടെ പ്രശസ്തനായി തിർന്നു. ആറു കപ്പലുകളിലായി യാത്ര പുറപ്പെട്ട അദ്ദേഹത്തിന്റെ കപ്പൽവ്യൂഹത്തിൽ ഒരെണ്ണം മാത്രമേ ഒടുവിൽ അവശേഷിച്ചുള്ളു. ഹോൺ മുനമ്പു ചുറ്റിയുള്ള അദ്ദേഹത്തിന്റെ യാത്ര അപകടം നിർഞ്ഞതായിരുന്നു. ചിലിയുടെ സമുദ്രതീരത്തുനിന്നും പസഫിക് സമുദ്രം തരണം ചെയ്തപ്പോഴേക്കും അനുചരന്മാരിൽ പൂരിഭാഗവും മരിച്ചുകഴിഞ്ഞിരുന്നു. ടിനിയൻ ദ്വീപിലെത്തിയ അദ്ദേഹം മക്കാവോയിലേക്കു യാത്രതിരിച്ചു.

1733-ൽ അദ്ദേഹം ഫിലിപ്പീൻസിന്റെ ഒരു വലിയ കപ്പൽ (Nuestra Senora De Cobadonga പിടിച്ചെടുത്തു.[2] ഏതാണ്ടു നാലു ലക്ഷത്തോളം പവനായിരുന്നു അതിന്റെ മതിപ്പു വില. കന്റൺ തുറമുഖത്തുവച്ച് ആ കപ്പൽ അദ്ദേഹം വിറ്റു. ചൈനീസ് ജലാതൃത്തിയിൽ പ്രവേശിച്ച ആദ്യ യുദ്ധകപ്പലയിരുന്നു ആൻസന്റെ സെഞ്ചൂറിയൻ. 1744 ജൂൺ 15-ന് അദ്ദേഹം അവിടെ നിന്നു ലഭിച്ച അഞ്ചുലക്ഷം പവനുമായി ഇംഗ്ലണ്ടിലേക്കു തിരിച്ചു.

മടക്കയാത്ര[തിരുത്തുക]

ഇംഗ്ലണ്ടിൽ നിന്നും യാത്രതിരിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന 1955 പേരിൽ 1051 പേരും സ്കർവി (Scurvy) രോഗം മൂലം മരണമടഞ്ഞിരുന്നു. ജെയിംസ് ലിൻഡ് (1716 - 1794) എന്ന സ്കോട്ടിഷ് ഡോക്ടർ ഈ രോഗത്തിന് നാരങ്ങാ നീര് ഔഷധമായി നിർദ്ദേശിച്ചുകൊണ്ടുള്ള തന്റെ വൈദ്യശാസ്ത്രകൃതി (A Treatise on the Scurvy-1754) ആൻസണു സമർപ്പിച്ചത് ഇതേത്തുടർന്നാണ്.[3]

ഉദ്യോക കയറ്റം[തിരുത്തുക]

1745-ൽ ജോർജ് ആൻസന് അഡ്മിറലിറ്റി ബോർഡ് അംഗമായി ഉദ്യോഗകയറ്റം കിട്ടി. 1747-ൽഫിനിസ്റ്ററേ മുനമ്പിനു സമീപം കണ്ടുമുട്ടിയ ഒൻപതു ഫ്രഞ്ചു യുദ്ധക്കപ്പലുകളിൽ ആറെണ്ണം അദ്ദേഹം പിടിച്ചെടുത്തു. ഇതേത്തുടർന്ന് അദ്ദേഹത്തിനു പ്രഭു സ്ഥാനം ലഭിച്ചു.

ബ്രിട്ടീഷ് നേവി പരിഷ്കരണം[തിരുത്തുക]

അദ്ദേഹം ഇംഗ്ലണ്ടിലെ യുദ്ധകപ്പലുകളെ ആറായി തരംതിരിച്ചു. നാവിക യുദ്ധോപകരണങ്ങൾ പരിഷ്കരിച്ചു. നിലയും വെള്ളയും നിറങ്ങളിലുള്ള വേഷവിധാനം (uniform) ആഫീസർമാർക്ക് വേണമെന്നു നിർദ്ദേശിച്ചു. സ്ഥിരമായ ഒരു നാവികസേനക്കു രൂപം നൽകിയതിലും ആൻസണു പ്രധാനപങ്കുണ്ട്. ശക്തമായ ഒരു നാവികപ്പട രൂപീകരിച്ചതു മൂലമാണ് ഫ്രഞ്ചുകാരുമയുണ്ടയ സപ്തവൽസര യുദ്ധതിൽ ഇംഗ്ലീഷ്കാർക്ക് വിജയിക്കാൻ സാധിച്ചത്. 1751-ൽ അദ്ദേഹം നാവികസേനാധിപനായി 1762 ജൂൺ 6-ന് ഹാർഫേഡ്ഷെയറിലെ മൂർപാർക്കിൽ വച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ സാഹസിക സഞ്ചാരങ്ങളും വിവരിക്കുന്ന ആൻസൺസ് വോയേജ് (Anson's Voyage) തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലുണ്ട്.[4]

അവലംബം[തിരുത്തുക]

  1. എൻസൈക്ലോപീഡിയ് ബ്രിട്ടാനിക്ക ഡേറ്റാബേസിൽ നിന്ന് ജോർജ് ആൻസൺ
  2. [1] Archived 2013-07-05 at the Wayback Machine. ആൻസെണിന്റെ കപ്പൽ യാത്ര
  3. [2] സ്കർവി രോഗത്തിന്റെ പ്രതിവിധി
  4. [3] ആൻസൺസ് വോയേജ് ഇ ബുക്ക്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്_ആൻസൺ&oldid=3632450" എന്ന താളിൽനിന്ന് ശേഖരിച്ചത്