ജോൺ മിൽട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ മിൽട്ടൺ
ജനനംഡിസംബർ 9, 1608
ഇംഗ്ലണ്ട് ബ്രെഡ് സ്ട്രീറ്റ്, ചീപ്സൈഡ്, ലണ്ടൻ, ഇംഗ്ലണ്ട്
മരണംനവംബർ 8, 1674
ഇംഗ്ലണ്ട് ബൺഹിൽ, ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽകവി, സാഹിത്യ സംവാദകൻ, സർക്കാർ ഉദ്യോഗസ്ഥൻ

ജോൺ മിൽട്ടൺ (ഡിസംബർ 9, 1608നവംബർ 8, 1674) ഒരു ഇംഗ്ലീഷ് കവിയും, സാഹിത്യ സംവാദകനും (polemicist), ഇംഗ്ലീഷ് കോമൺ‌വെൽത്തിലെ സർക്കാർ ഉദ്യോഗസ്ഥനും ആയിരുന്നു. ഇതിഹാസ കാവ്യം ആയ പാരഡൈസ് ലോസ്റ്റ് എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് മിൽട്ടൺ ഏറ്റവും പ്രശസ്തൻ. സെൻസർഷിപ്പിനു എതിരായി മിൽട്ടൺ എഴുതിയ അരിയോപജിറ്റിക്ക എന്ന പ്രബന്ധവും വളരെ പുകഴ്ത്തപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാനായ കവി എന്ന് കരുതപ്പെട്ടിരുന്ന മിൽട്ടന്റെ കൃതികളെ റ്റി.എസ്. എലിയട്ട്, എഫ്.ആർ. ലീവിസ് എന്നിവർ നിശിതമായി വിമർശിച്ചു. ഇതിന്റെ ഫലമായി മിൽട്ടന്റെ ജനപ്രിയതയ്ക്ക് ഇടിവുതട്ടി. എങ്കിലും മിൽട്ടണിന്റെ കൃതികൾ പഠിക്കുവാൻ മാത്രം രൂപവത്കരിച്ചിരിക്കുന്ന പല സംഘടനകളും പല പണ്ഡിതമാസികകളും നോക്കുകയാണെങ്കിൽ മിൽട്ടന്റെ ജനപ്രിയത 21-ആം നൂറ്റാണ്ടിലും ശക്തമാണ് എന്നു കാണാം.

തന്റെ മരണത്തിനു തൊട്ടുപിന്നാലെ മുതൽ ഇന്നുവരെ മിൽട്ടൺ പല അസന്തുലിത ജീവചരിത്രങ്ങൾക്കും പാത്രമായി. മിൽട്ടണെ കുറിച്ച് റ്റി.എസ്. എലിയട്ടിന്റെ വിശ്വാസം “ദൈവശാ‍സ്ത്ര, രാഷ്ട്രീയ വിശ്വാസങ്ങൾ നിയമം ലംഘിച്ച് കടന്നുവരാതെ, കവിതയെ കവിതയായി മാത്രം കാണുവാൻ മറ്റ് ഒരു കവിയുടെ കവിതകളിലും ഇത്ര പ്രയാസം ഇല്ല” എന്നാണ്.[1] മിൽട്ടണിന്റെ വിപ്ലവകരമായ , റിപ്പബ്ലിക്കൻ രാഷ്ട്രീയവും ക്രിസ്തീയ സഭയുടെ പ്രബോധനങ്ങൾക്ക് എതിരായ മത കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ സങ്കീർണ്ണമായ ലാറ്റിൻ വരികളിൽ ആരോപിക്കപ്പെട്ട അസ്വാഭാവികതയും എലിയട്ടിനെയും മറ്റ് പല വായനക്കാരെയും മിൽട്ടണിൽ നിന്ന് അകറ്റി. പക്ഷേ റൊമാന്റിക് പ്രസ്ഥാനത്തിലും പിൽക്കാല തലമുറകളിലും മിൽട്ടണിന്റെ കവിതയും വ്യക്തിത്വവും ചെലുത്തിയ സ്വാധീനം പരിഗണിച്ചാൽ സാമുവൽ ജോൺസൺ ഒരിക്കൽ “ഒരു വഴക്കാളിയും വിമുഖനുമായ റിപ്പബ്ലിക്കൻ“ എന്ന് ആക്ഷേപിച്ച അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും മഹാന്മാരായ എഴുത്തുകാരുടെയും ചിന്തകരുടെയും ഗണത്തിൽ ആണെന്നു കാണാം.

ജീവിത രേഖ[തിരുത്തുക]

വില്യം ഷേക്‌സ്പിയർക്ക്‌ ശേഷം ഇംഗ്ലീഷുകാരുടെ ആദരവ്‌ പിടിച്ചുപറ്റിയ മഹാ കവിയാണ്‌ ജോൺ മിൽട്ടൺ.
1608 ഡിസംബർ 9ന്‌ ലണ്ടനിലെ ബ്രഡ്‌സ്ട്രീറ്റിലെ സമ്പന്നമായ ഒരു കുടുംമ്പത്തിൽ ജോൺ ജനിച്ചു.പിതാവ്‌ ജോൺ മിൽട്ടൺ.
ലണ്ടനിലെ സെന്റ്‌ പോൾസ്‌ സ്കൂളിലും കേംബ്രിഡ്‌ജിലെ ക്രൈസ്റ്റ്‌ കോളേജിലും പഠിച്ചു.1632-ൽ എം.എ പാസ്സായി.പിന്നെ ഫോറിൻ അഫയേഴ്‌സിൽ ജോലി. അതിനിടെ ക്രിസ്തീയ വേദപുസ്തകത്തിലെ ചില സങ്കീത്തനങ്ങൾ ജോൺ പദ്യരൂപത്തിലാക്കി.ഇവ അച്ചടിച്ചുവന്നതോടെ ജോൺ കവിയെന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങി.
1642-ൽ ഒരു പ്രഭുകുമാരിയായ മേരി പവ്വലിനെ വിവാഹം കഴിച്ചു.എന്നാൽ ചില പൊരുത്തക്കേടുകൾ അവരുടെ ദാമ്പത്യ ജീവിതത്തെ പിടിച്ചുലച്ചു.മിൽട്ടൺ 1655-ൽ കാതറൈൻ വുഡ്‌കോക്ക്‌ എന്ന സ്ത്രീയേയും അവരുടെ മരണശേഷം 1656-ൽ എലിസബത്ത്‌ മിൻഷെൽ എന്ന പ്രഭിയേയും വിവാഹം ചെയ്തു.
1667-ൽ പാരഡൈസ്‌ ലോസ്റ്റ്‌ എന്ന കാവ്യേതിഹാസം പ്രസിദ്ധീകരിച്ചു.ഇതിൽ ദൈവത്തിനെതിരായി ലൂസിഫർ നടത്തിയ വിപ്ലവവും ഏദൻ തോട്ടത്തിലെ ആദത്തിന്റേയും ഹവ്വയുടേയും പതനവും വിശദീകരിക്കുന്നു.1671-ൽ പ്രസിദ്ധീകരിച്ച പാരഡൈസ്‌ റീഗയിൻഡ്‌,1638-ൽ പുറത്തിറങ്ങിയ സാംസൺ അഗണിസ്റ്റെസ്‌ മുതലായവയെല്ലാം ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളാണ്‌
1653-ൽ ജോൺ മിൽട്ടന്‌ കാഴ്‌ച്ചശക്തി നഷ്‌ടപ്പെട്ടു.എങ്കിലും അദ്ദേഹം കവിത എഴുത്ത്‌ നിറുത്തിയില്ല.1674 നവംബർ 8-ന്‌ ജോൺ മിൽട്ടൺ ലോകത്തോട്‌ വിട പറഞ്ഞു.

കൃതികൾ - കവിത, നാടകം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. “Annual Lecture on a Master Mind: Milton,” Proceedings of the British Academy 33 (1947): p. 63.
"https://ml.wikipedia.org/w/index.php?title=ജോൺ_മിൽട്ടൺ&oldid=2775922" എന്ന താളിൽനിന്ന് ശേഖരിച്ചത്