ജോൺ മരിയ വിയാനി
വിശുദ്ധ ജോൺ വിയാനി | |
---|---|
വിശ്വാസപ്രഘോഷകൻ | |
ജനനം | ഡാർഡിലി, ഫ്രാൻസ് | മേയ് 8, 1786
മരണം | ഓഗസ്റ്റ് 4, 1859 Ars-sur-Formans, ഫ്രാൻസ് | (പ്രായം 73)
വണങ്ങുന്നത് | കത്തോലിക്കാ സഭ. |
വാഴ്ത്തപ്പെട്ടത് | ജനുവരി 8, 1905, റോം,ഇറ്റലി by പത്താം പീയൂസ് മാർപാപ്പ |
നാമകരണം | 1925, റോം by പതിനൊന്നാം പീയൂസ് മാർപാപ്പ |
പ്രധാന തീർത്ഥാടനകേന്ദ്രം | Shrine of St. John Vianney; Ars-sur-Formans, France |
ഓർമ്മത്തിരുന്നാൾ | ആഗസ്റ്റ് 4 ആഗസ്റ്റ് 9 (General Roman Calendar, 1928-1969) |
മദ്ധ്യസ്ഥം | all priests, parish priests; Personal Apostolic Administration of Saint John Mary Vianney; Archdiocese of Dubuque, Iowa; confessors; archdiocese of Kansas City, Kansas |
വി.ജോൺ മരിയ വിയാനി. ഇച്ചിക്കുന് വ
(8 മേയ് 1786 – 4 ആഗസ്റ്റ് 1859), അഥവാ വിശുദ്ധ ജോൺ വിയാനി കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ്. അദ്ദേഹം ഫ്രാൻസിലെ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു. കിഴക്കൻ ഫ്രാൻസിൽ ആർസ് ഗ്രാമത്തിൽ ഇടവകവികാരി ആയിരുന്ന അദ്ദേഹം "ആർസിലെ വികാരി" (Curé d'Ars) എന്ന പേരിലും അറിയപ്പെടുന്നു.[1] തന്റെ സമൂഹത്തിലും ചുറ്റുപാടിലും ഉളവാക്കിയ ആത്മീയ രൂപാന്തരീകരണം അദ്ദേഹത്തിന്റെ പുരോഹിതവൃത്തി അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കി. പുരോഹിതരുടെ മദ്ധ്യസ്ഥനായി അദ്ദേഹത്തെ സഭ വണങ്ങുന്നു.
ആർസിലെ വികാരി
[തിരുത്തുക]230 ഇടവകക്കാരുണ്ടായിരുന്ന ആർസിലെ ഇടവക വികാരിയായി വിയാനി നിയമിക്കപ്പെട്ടത് അവിടത്തെ മുൻവികാരിയുടെ മരണത്തെ തുടർന്നാണ്.[2] ആർസിൽ അദ്യമായെത്തിയ ദിവസം വഴികാണിച്ചു കൊടുത്ത അവിടത്തെ തൊഴിലാളി ബാലനോട്, "ആർസിലേക്കു നീ എനിക്കു വഴികാട്ടിത്തന്നു; സ്വർഗ്ഗത്തിലേയ്ക്ക് നിനക്കു ഞാൻ വഴികാട്ടിത്തരാം" എന്ന് അദ്ദേഹം പറഞ്ഞതായുള്ള കഥ പ്രസിദ്ധമാണ്.[3] ഇടവകയിൽ പ്രവർത്തനം തുടങ്ങിയ അദ്ദേഹം, ഫ്രെഞ്ചു വിപ്ലവത്തിന്റെ ഫലമായുണ്ടായ ധാർമ്മിക-അലംഭാവം, കത്തോലിക്കാസഭയ്ക്കു വിനാശകരമായ മതപരമായ അജ്ഞതയിലേക്കു നയിച്ചതായി തിരിച്ചറിഞ്ഞു. ഞായറാഴ്ചകളിൽ ജനങ്ങൾ വയൽവേലയിലും, നൃത്തത്തിലും, മദ്യപാനത്തിലും മുഴുകിയിരിക്കുന്നതായി അദ്ദേഹം കണ്ടു. ഏറെനേരം കുമ്പസാരക്കുട്ടിൽ ചെലവഴിച്ച അദ്ദേഹം, ദൈവദൂഷണത്തേയും നൃത്തത്തേയും വിമർശിച്ച് പ്രസംഗങ്ങൾ നടത്തി. നൃത്തം ഉപേക്ഷിക്കാത്തവർക്ക് അദ്ദേഹം കുമ്പസാരക്കൂട്ടിൽ പാപമോചനം നിഷേധിച്ചു.[4]
പാപമോചനകൂദാശയായ കുമ്പസാരത്തിനു കൊടുത്ത പ്രാധാന്യത്തിന്റെ പേരിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ശീതകാലത്ത് 11-12 മണിക്കൂർ വീതവും വേനൽകാലത്ത് 16 മണിക്കൂർ വരേയും അദ്ദേഹം കുംബസാരകൂട്ടിൽ ചെലവഴിച്ചു.[5]
ജീവിതവിശുദ്ധി
[തിരുത്തുക]തികഞ്ഞ തപോനിഷ്ഠയോടു കൂടിയ ജീവിതമാണ് അദ്ദേഹം നയിച്ചത്. "സ്വയം ദൈവത്തിനു സമർപ്പിക്കാൻ പൂർണ്ണസമർപ്പണത്തിന്റെ ഏകവഴിയേയുള്ളു" എന്നും "നമുക്കായി നാം പിടിച്ചു വയ്ക്കുന്ന ഇത്തിരി, നമുക്ക് കുഴപ്പങ്ങളും ദുഃഖങ്ങളും മാത്രമേ നൽകൂ" എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒന്നിനേക്കുറിച്ചും വിയാനി പരാതിപ്പെട്ടില്ല. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയേയും, തപോനിഷ്ഠയേയും, ത്യാഗസന്നദ്ധതയേയും, ശിശുസഹജമായ നിഷ്കളങ്കതയേയും, ദൈവപരിപാലനയിലുള്ള വിശ്വാസത്തേയും കുറിച്ച് ഒട്ടേറെ കഥകളുണ്ട്. "മതാനുഭവത്തിന്റെ തരഭേദങ്ങൾ"(Varieties of Religious Experience) എന്ന രചനയിൽ പ്രസിദ്ധചിന്തകനും മനഃശാസ്ത്രജ്ഞനുമായ വില്യം ജെയിംസ് രേഖപ്പെടുത്തിയിട്ടുള്ള ഒരു കഥ ഇതാണ്:
“ | തണുപ്പ് സഹിക്കാൻ ആർസിലെ വികാരിയ്ക്ക് തീരെ കഴിവില്ലായിരുന്നു. എങ്കിലും അതിൽ നിന്നു സ്വയം സംരക്ഷിക്കാനായി അദ്ദേഹം ഒന്നും ചെയ്തില്ല. ഒരു കടുത്ത ശീതകാലത്ത് മിഷനറിമാരിൽ ഒരാൾ വിയാനി ഇരുന്നു കുമ്പസാരിപ്പിച്ചിരുന്ന കുമ്പസാരക്കൂട്ടിനടിയിൽ ഒരു കൃത്രിമത്തറ (false floor) ഉണ്ടാക്കി അതിനു താഴെ ചൂടുവെള്ളം നിറച്ച ഒരു ലോഹക്കൂട് നിക്ഷേപിച്ചു. വിശുദ്ധനെ പറ്റിക്കുന്നതിൽ ആ സൂത്രം ഫലിച്ചു. വികാരഭരിതനായി അദ്ദേഹം പിന്നീട് ഇങ്ങനെ പറഞ്ഞു. "ദൈവം വളരെ നല്ലവനാണ്; ഈ വർഷം, ഇക്കണ്ട തണുപ്പൊക്കെ വന്നിട്ടും എന്റെ കാൽ ചൂടായിത്തന്നെയിരുന്നു."[1] | ” |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 വില്യം ജെയിംസ് "മതാനുഭവത്തിന്റെ തരഭേദങ്ങൾ" (The Varieties of Religious Experience), പുറങ്ങൾ 296-99
- ↑ Walsh, Michael, ed. Butler's Lives of the Saints. (New York: HarperCollins Publishers, 1991), 237.
- ↑ Tradition in Action.org, Saint of the Day, St. John Baptist Vianney
- ↑ Walsh, Michael, ed. Butler's Lives of the Saints. (New York: HarperCollins Publishers, 1991), 237-8.
- ↑ Walsh, Michael, ed. Butler's Lives of the Saints. (New York: HarperCollins Publishers, 1991), 238.