ജോസഫ് ലെലിവെൽഡ്
ന്യൂയോർക്ക് ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സർ സമ്മാനജേതാവുമാണ് ജോസഫ് ലെലിവെൽഡ് (ജനനം :5 ഏപ്രിൽ 1937). ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും വിദേശകാര്യ ലേഖകനായിരുന്നു. മൂവ് യുവർ ഷാഡോ എന്ന ഗ്രന്ഥം പുലിറ്റ്സർ സമ്മാനത്തിന് അർഹമായി.
ജീവിതരേഖ[തിരുത്തുക]
1962 മുതൽ നാൽപ്പതു വർഷത്തോളം ടൈെംസ് പത്രത്തിൽ പ്രവർത്തിച്ചു. ഹാർവാർഡിലും കൊളംബിയൻ കോളേജ് ഓഫ് ജേർണലിസത്തിലും പടിച്ചു. ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പും ലഭിച്ചിരുന്നു. ജോഹനായ്ബർഗ്ഗിൽ നിന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്ത ലേഖന സമാഹാരം മൂവ് യുവർ ഷാഡോ : സൗത്ത് ആഫ്രിക്ക ബ്ളാക്ക് ഓർ വൈറ്റ് എന്ന ഗ്രന്ഥത്തിന് പുലിറ്റ്സർ സമ്മാനം ലഭിച്ചിരുന്നു.
ലെലിവെൽഡിന്റെ, 'ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ' എന്ന പുസ്തകത്തിൽ ഗാന്ധിജിയെ സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്നുവെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് ഗുജറാത്തിൽ മോദി സർക്കാർ നിരോധിച്ചു.[1] ജർമൻ ജൂതവംശജനായ ഹെർമൻ കാലെൻ ബാഷുമായി ഗാന്ധിക്ക് ലൈംഗിക അനുരാഗമുണ്ടായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മഹാത്മാഗാന്ധിയെപ്പറ്റി താനെഴുതിയ പുസ്തകം ഇന്ത്യയുടെ ദേശീയ പുരാവസ്തു ശേഖരത്തിൽ ലഭ്യമായ രേഖകൾ അടിസ്ഥാനമാക്കിയാണെന്നും വാർത്തകൾ സൃഷ്ടിക്കാൻ ലക്ഷ്യമാക്കിയുള്ള കൃതിയല്ല തൻേറതെന്നുമായിരുന്നു ലെലിവെൽഡിന്റെ നിലപാട്. [2]
കേരളവുമായുള്ള ബന്ധം[തിരുത്തുക]
ഇന്തോ ആംഗ്ളിയൻ കവയിത്രിയായ മീന അലക്സാണ്ടറിൻെറ ഭർതൃസഹോദരനാണ് ജോസഫ് ലെലിവെൽഡ്.[3]
കൃതികൾ[തിരുത്തുക]
- മൂവ് യുവർ ഷാഡോ
- 'ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ'
പുരസ്കാരങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ [www.doolnews.com/gandhi-book-banned-in-gujarath-677.html "ഗാന്ധിജി ദ്വിലിംഗാനുരാഗി: വിവാദ പുസ്തകം ഗുജറാത്തിൽ [[നരേന്ദ്ര മോദി|മോദി]] സർക്കാർ നിരോധിച്ചു"]. www.doolnews.com. ശേഖരിച്ചത് 9 ഓഗസ്റ്റ് 2014.
{{cite web}}
: Check|url=
value (help); URL–wikilink conflict (help) - ↑ [www.mathrubhumi.com/story.php?id=173654 "ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകം പുരാരേഖകൾ അടിസ്ഥാനമാക്കി -ലെലിവെൽഡ്"]. www.mathrubhumi.com. ശേഖരിച്ചത് 9 ഓഗസ്റ്റ് 2014.
{{cite web}}
: Check|url=
value (help) - ↑ "പത്രജീവിതത്തിൻെറ അരനൂറ്റാണ്ട് അഭിമുഖം: തോമസ് ജേക്കബ്". www.madhyamam.com. ശേഖരിച്ചത് 9 ഓഗസ്റ്റ് 2014.
{{cite web}}
:|first=
missing|last=
(help)
പുറം കണ്ണികൾ[തിരുത്തുക]
- അഭിമുഖം[പ്രവർത്തിക്കാത്ത കണ്ണി]
- Column archive at The New York Review of Books
- Appearances on C-SPAN
- ജോസഫ് ലെലിവെൽഡ് on ചാർളി റോസിൽ
- രചനകൾ ജോസഫ് ലെലിവെൽഡ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Lelyveld audio interview reporting from the 2008 Republican National Convention for The New York Review of Books
- Review of Lelyveld's Gandhi biography by Christopher Hitchens, July 2011 in The Atlantic
Persondata | |
---|---|
NAME | Lelyveld, Joseph |
ALTERNATIVE NAMES | |
SHORT DESCRIPTION | American executive editor |
DATE OF BIRTH | 1937-04-05 |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |