Jump to content

ജോസഫ് ലിസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Joseph Lister, 1st Baron Lister
Photograph 1902
ജനനം(1827-04-05)5 ഏപ്രിൽ 1827
മരണം10 ഫെബ്രുവരി 1912(1912-02-10) (പ്രായം 84)
ദേശീയതUnited Kingdom
കലാലയംUniversity of London
അറിയപ്പെടുന്നത്Surgical sterile techniques
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMedicine
സ്ഥാപനങ്ങൾUniversity of Glasgow
University of Edinburgh
University of London

ജോസഫ് ലിസ്റ്റർ (1827-1912) –അണുവിമുക്ത ശസ്ത്രക്രിയയുടെ (antiseptic surgery) ഉപജ്ഞാതാവ്. കാർബൊളിക് ആസിഡ് എന്ന രാസപദാർഥത്തിന്റെ അണുനാശക സ്വഭാവം മനസ്സില്ലാക്കി , അത് ഉപയോഗിച്ച് ശസ്ത്രക്രിയോപകരണങ്ങളും , മുറിവുകളും വൃത്റ്റിയാക്കുക വഴി അണുബാധവിമുക്തവും സുരക്ഷിതവുമായ ശസ്ത്രക്രിയകൾ പ്രചാരത്തിലായതാണ് ലിസ്റ്റ്ർ വരുത്തിയ വിപ്ളവം.
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ അറുപതാം സ്ഥാനത്ത് ലിസ്റ്ററിന്റെ പേരാണുള്ളത്.

അണുബാധ പ്രചരിച്ചിരുന്ന കാലം.

[തിരുത്തുക]

ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതിനു മുൻപും ശേഷവും കൈകൾ കഴുകുന്ന സമ്പ്രദായം പോലുമുണ്ടായിരുന്നില്ല ലിസ്റ്റർ വൈദ്യശാസ്ത്ര പഠിതാവാകുന്ന കാലത്ത്. മുറിവുകൾ തുന്നുകയോ മറ്റ് ശസ്ത്രക്രിയകൾ നടത്തുകയോ ചെയ്യുമ്പോൾ മുറിവു കഴുകി വൃത്തിയാക്കുക എന്നത് കേട്ട് കേൾവി പോലുമില്ലാതിരുന്ന കാലം.

ലിസ്റ്ററിന്റെ സംഭാവന

[തിരുത്തുക]

സർജറി വിഭാഗത്തിൽ അധ്യാപകനായി ജോലിചെയ്യുമ്പോൾ ലൂയി പാസ്ചറുടെ അണുജന്യരോഗ സിദ്ധാന്തത്തെക്കുറിച്ച് ലിസ്റ്റർ മനസ്സില്ലാക്കി. രോഗാണു നാശത്തിനു പാസ്റ്റ്ർ നിർദ്ദേശിച്ച ഉപാധികളിലൊന്നായ രാസം (chemical പരീഷൈച്ചു നോക്ക്ക്കാൻ ലിസ്റ്റ്ർ തീരുമാനിച്ചു.

മലസംസ്ക്കരണ വേളകളിലെ (sewage treatment) ദുർഗന്ധമകറ്റാൻ ഉപയോഗിച്ചിരുന്ന കാർബോളിക് ആസിഡ് ലിസ്റ്റർ അണുനാശിനിയായി പരീകഹിച്ചു. ഉപകരണങ്ങളിലും , മുറിവുകളിലും , മുറിവുകെട്ടുകളിലും (wound dressings) ഈ പദാർഥം തെളിച്ചു. അതികഠിന രോഗാണു ബാധ (gangrene) ഗണ്യമായി കുറയുന്നതായി ലിസ്റ്റ്ർ കണ്ടെത്തി.
വയറ്റാട്ടികൾ(midwives) പ്രസവങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശിശുമരണ നിരക്ക് കുറഞ്ഞിരിക്കുകയും ഡോക്ടർമാർ പ്രസവമെടുക്കുമ്പോൾ മരണനിരക്ക് ഉയർന്നിരിക്കുകയും ചെയ്യുന്നതായി ലിസ്റ്റർ നിരീക്ഷിച്ചു.അതിന്റെ കാരണവും ലിസ്റ്റർ ഉടൻ മനസ്സില്ലാക്കി. വയറ്റാട്ടികൾ ഒരോ പ്രസവമെടുത്ത് കഴിയുമ്പോഴും കൈകൾ കഴുകുമായിരുന്നു. എന്നാൽ ഡോക്ടർമാരാകട്ടെ നേരെ അടുത്ത രോഗിയിലേക്ക് പോകുന്നു.
തന്റെ കീഴീലുള്ള സർജ്ന്മാർ വൃത്തിയുള്ള വസ്ത്രവും കൈയ്യുറകളും ധരിക്കാനും ശസ്ത്രക്രിയക്ക് മുമ്പും പിമ്പും കൈകൾ കഴുകുവാനും ലിസ്റ്റർ നിർദ്ദേശിച്ചു.കൂടാതെ ഉപകരണങ്ങളല്ലും മുറികളിലും നാശിനി തെളിക്കാനും തുടങ്ങി.

ലിസ്റ്ററീൻ എന്ന ബ്രാൻഡ് അണുനാശിനി ഇദ്ദേഹത്തിന്റെ ബഹുമാനാർഥം നാമകരണം ചെയ്യപ്പെട്ടതാണ്.ഒരു ജീനസിലുള്ള ബാക്ടീരിയയും ഇദ്ദേഹത്തിന്റെ ബഹുമാനാർഥം ഉണ്ട്.Listeria .

"https://ml.wikipedia.org/w/index.php?title=ജോസഫ്_ലിസ്റ്റർ&oldid=3707651" എന്ന താളിൽനിന്ന് ശേഖരിച്ചത്