ജോയൽ ഡേവിഡ് മൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോയൽ ഡേവിഡ് മൂർ
ജോയൽ മൂർ 2016ൽ
ജനനം (1977-09-25) സെപ്റ്റംബർ 25, 1977  (46 വയസ്സ്)
കലാലയംസതേൺ ഒറിഗൺ യൂണിവേഴ്സിറ്റി
തൊഴിൽനടൻ, സംവിധായകൻ
സജീവ കാലം1996–ഇതുവരെ
ജീവിതപങ്കാളി(കൾ)
Kineret Karen Ben Yishay
(m. 2009; div. 2011)
[1]

ജോയൽ ഡേവിഡ് മൂർ (ജനനം സെപ്റ്റംബർ 25, 1977) ഒരു അമേരിക്കൻ സ്വഭാവ നടനും സംവിധായകനുമാണ്. ഒറിഗണിലെ പോർട്ട്‌ലാൻഡിൽ ജനിച്ച് വളർന്ന മൂർ, സിനിമാ ജീവിതം പിന്തുടരുന്നതിനായി ലോസ് ഏഞ്ചൽസിലേക്ക് മാറുന്നതിന് മുമ്പായി കോളേജിൽ അഭിനയം അഭ്യസിച്ചിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന വേഷം 2004-ൽ പുറത്തിറങ്ങിയ ഹാസ്യചിത്രം ഡോഡ്ജ്ബോൾ: എ ട്രൂ അണ്ടർഡോഗ് സ്റ്റോറിയിലെ ഓവൻ ഡിറ്റ്മാൻ എന്ന കഥാപാത്രം ആയിരുന്നു. തുടർന്ന് ഹാസ്യരസപ്രധാന ചിത്രങ്ങളായ ഗ്രാൻഡ്മാസ് ബോയ് (2006), ടെറി സ്വിഗോഫിന്റെ ആർട്ട് സ്കൂൾ കോൺഫിഡൻഷ്യൽ (2006), സ്വതന്ത്ര സ്ലാഷർ (കുറ്റകൃത്യ/ഹൊറർ ഇനം) ചിത്രമായ ഹാച്ചെറ്റ് (2006) എന്നിവയിലെ വേഷങ്ങൾ അവതരിപ്പിച്ചു.

2008-ൽ, ഫോക്സ് പരമ്പരയായ ബോൺസിൽ കോളിൻ ഫിഷർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹം 2017-ൽ പരമ്പരയുടെ സമാപനം വരെ പതിനാറ് എപ്പിസോഡുകളിൽ ഈ അതിഥി വേഷം അദ്ദേഹം അവതരിപ്പിച്ചു. 2009-ൽ, ജെയിംസ് കാമറൂണിന്റെ അവതാറിൽ (2009) ഡോ. നോർം സ്പെൽമാൻ എന്ന കഥാപാത്രമായും സിനിമയുടെ തുടർച്ചയായ അവതാർ: ദി വേ ഓഫ് വാട്ടർ (2022) എന്ന ചിത്രത്തിലും അഭിനയിച്ച അദ്ദേഹം വരാനിരിക്കുന്ന അവതാർ 3 (2024) എന്ന ചിത്രത്തിലും ഇതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിരവധി സംഗീതപ്രധാനമായ വീഡിയോകളിലും അഭിനയിച്ചിട്ടുള്ളതു കൂടാതെ ഏതാനും സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച സൈക്കോളജിക്കൽ ത്രില്ലറായ സ്‌പൈറൽ (2007), തുടർന്ന് യൂത്ത് ഇൻ ഒറിഗോൺ (2016) എന്ന നാടകീയ ചിത്രം, ഇതുവരെ റിലീസ് ചെയ്യപ്പെടാത്ത കില്ലിംഗ് വിൻസ്റ്റൺ ജോൺസ് എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ.

അവലംബം[തിരുത്തുക]

  1. "Joel Moore files for divorce". Yahoo. Archived from the original on 2017-10-18. Retrieved October 17, 2017.
"https://ml.wikipedia.org/w/index.php?title=ജോയൽ_ഡേവിഡ്_മൂർ&oldid=3828749" എന്ന താളിൽനിന്ന് ശേഖരിച്ചത്