ജോനാഥൻ (ആമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോനാഥൻ
ജോനാഥൻ 2021 ഏപ്രിലിൽ
SpeciesSeychelles giant tortoise
Sexആൺ
Hatchedc. (age 191−192)
Seychelles
Residenceസെൻ്റ് ഹെലീന
Mate(s)Frederik (1991- present)[1]

1832 ൽ ജനിച്ച ജോനാഥൻ എന്ന ആമ,[2][3] ആൽ‌ഡാബ്ര ജയന്റ് ആമയുടെ (ആൽ‌ഡാബ്രാചെലിസ് ജൈജാന്റിയ) ഉപജാതിയായ സീഷെൽസ് ജയന്റ് ആമയാണ് (ആൽഡാബ്രാചെലിസ് ജൈജാന്റിയ ഹോളോളിസ). തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് വിദേശ പ്രദേശമായ സെന്റ് ഹെലീന ദ്വീപിലാണ് ജോനാഥൻ ഇപ്പോൾ ഉള്ളത്. 2022 ൽ 190 വയസ്സ് തികയുന്ന ഇത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും വയസ്സുള്ള ജീവിയാണ് എന്ന് അനുമാനിക്കുന്നു.[4][5]

ജീവിതം[തിരുത്തുക]

ജോനാഥൻ (ഇടത്) മറ്റൊരു ഭീമൻ ആമയോടൊപ്പം (1886)[6][2]

1882-ൽ, ജോനാഥന് 50 വയസ്സുള്ളപ്പോൾ മറ്റ് മൂന്ന് ആമകൾക്കൊപ്പം ജോനാഥനെ ഇന്ത്യൻ മഹാസമുദ്രത്തിലെ സീഷെൽസിൽ നിന്ന് സെന്റ് ഹെലീനയിലേക്ക് കൊണ്ടുവന്നു. 1930 കളിൽ സെന്റ് ഹെലീന ഗവർണർ ആയിരുന്ന സർ സ്പെൻസർ ഡേവിസ് ആണ് ആമക്ക് ജോനാഥൻ എന്ന് നാമകരണം ചെയ്തത്. ഗവർണറുടെ ഔദ്യോഗിക വസതിയായ പ്ലാന്റേഷൻ ഹൗസിന്റെ അടിയിലാണ് ആമ ഇപ്പോൽ ഉള്ളത്. സെന്റ് ഹെലീന സർക്കാർ അതിനെ പരിപാലിക്കുന്നു.

1882-ൽ സെന്റ് ഹെലീനയിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ 'പൂർണ വളർച്ച' ഉണ്ടായിരുന്നു എന്നത് വെച്ചാണ് അതിന്റെ പ്രായം കണക്കാക്കിയത്. 'പൂർണ്ണ വളർച്ച' എന്നാൽ കുറഞ്ഞത് 50 വയസ്സ് പ്രായമുണ്ടാകണം, അതിനാൽ ആമ ഏകദേശം 1832-ന് അടപ്പിച്ച് വിരഞ്ഞതായി കണക്കാക്കുന്നു. ആദ്യം 1902 ൽ എടുത്ത ഫോട്ടോ എന്ന് കരിതിയിരുന്ന ജോനാഥന്റെ ഒരു ഫോട്ടോ യഥാർത്ഥത്തിൽ 1886 ൽ എടുത്തതാണ് എന്ന് പിന്നീട് മനസ്സിലായി.[6][2] അത് ജോനാഥൻ സെന്റ് ഹെലീനയിലെത്തി നാലുവർഷത്തിനുശേഷം എടുത്ത ഫോട്ടോയാണ്. ഫോട്ടോയിൽ നിന്ന് എടുത്ത അളവുകൾ കാണിക്കുന്നത് 1886 ൽ തന്നെ അത് പൂർണ വളർച്ച എത്തിയിരുന്നു എന്നാണ്.

അവലംബം[തിരുത്തുക]

  1. "Jonathan the tortoise". Saint Helena Island Info. Retrieved 18 July 2019.[സ്വയം പ്രസിദ്ധീകരിച്ച സ്രോതസ്സ്?]
  2. 2.0 2.1 2.2 Hollins, Jonathan (8 April 2016). "Your Opinion Counts" (PDF). The St Helena Independent. Retrieved 29 July 2017.[പ്രവർത്തിക്കാത്ത കണ്ണി]
  3. Kettle, Sally (13 March 2014). "Meet Jonathan, St Helena's 182-year-old giant tortoise". BBC News. BBC. Retrieved 4 January 2015.
  4. Rogers, James (October 23, 2017). "The fascinating sex life of Jonathan, the 185-year-old giant tortoise". Fox News. Fox Entertainment Group. Retrieved April 1, 2018.
  5. Millward, Adam (February 27, 2019). "Introducing Jonathan, the world's oldest animal on land at 187 years old". Guinness World Records. Retrieved July 14, 2020.
  6. 6.0 6.1 "St Helena - Joining the Rest of Us". BBC. Retrieved 14 August 2018. Earliest known photograph of Jonathan the 182 year old tortoise, taken in 1886
"https://ml.wikipedia.org/w/index.php?title=ജോനാഥൻ_(ആമ)&oldid=3757939" എന്ന താളിൽനിന്ന് ശേഖരിച്ചത്