ജോഡി വിറ്റേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോഡി വിറ്റേക്കർ
Jodie Whittaker by Gage Skidmore.jpg
വിറ്റേക്കർ 2018 ലെ സാൻ ഡിയാഗോ കോമിക്-കോൺ വേളയിൽ
ജനനം
ജോഡി ഓക്ക്‌ലാൻഡ് വിറ്റേക്കർ

(1982-06-17) 17 ജൂൺ 1982  (40 വയസ്സ്)
സ്‌കെൽമാന്തോർപ്, വെസ്റ്റ് യോർക്ക്‌ഷെയർ, ഇംഗ്ലണ്ട്
തൊഴിൽനടി
സജീവ കാലം2005–മുതൽ
ജീവിതപങ്കാളി(കൾ)
ക്രിസ്ത്യൻ കോണ്ട്രെറാസ്
(m. 2008)
കുട്ടികൾ1

ജോഡി ഓക്ക്‌ലാൻഡ് വിറ്റേക്കർ (ജനനം: 17 ജൂൺ 1982) ഒരു ഇംഗ്ലീഷ് നടിയാണ്.  2006 ൽ പുറത്തിറങ്ങിയ വീനസ് എന്ന അരങ്ങേറ്റചലച്ചിത്രത്തിൽ ചെയ്ത വേഷത്തോടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ബ്രിട്ടീഷ് ഇൻഡിപെൻഡന്റ് ഫിലിം അവാർഡും സാറ്റലൈറ്റ് അവാർഡ് നോമിനേഷനുകളും ലഭിച്ചു. കൾട്ട് സയൻസ് ഫിക്ഷൻ ചിത്രമായ അറ്റാക്ക് ദി ബ്ലോക്ക് (2011), ബ്ലാക്ക് മിറർ എപ്പിസോഡ് "ദി എൻറ്റയർ ഹിസ്റ്ററി ഓഫ് യു" (2011), ഐടിവി ടെലിവിഷൻ പരമ്പരയായ ബ്രോഡ്‌ചർച്ചിലെ (2013-2017) ബെത്ത് ലാറ്റിമർ എന്ന അമ്മയുടെ എന്നിവ പ്രശംസ പിടിച്ചുപറ്റി.

ഡോക്ടർ ഹു എന്ന പ്രസിദ്ധ ബ്രിട്ടീഷ് ടിവി പരമ്പരയിൽ വിറ്റേക്കർ മുഖ്യകഥാപാത്രമായ ഡോക്ടറുടെ വേഷം അവതരിപ്പിക്കുമെന്ന് 2017 ജൂലൈ 16 ന് ബിബിസി പ്രഖ്യാപിച്ചു. പരമ്പരയിൽ ഡോക്ടറുടെ വേഷം അവതരിപ്പിക്കുന്ന പതിമൂന്നാമത്തെ വ്യക്തിയും, കൂടാതെ സ്ത്രീവേഷത്തിൽ ഡോക്ടർ പ്രത്യക്ഷപ്പെടുന്ന ആദ്യ അവസരവുമാണ് ഇത്. 2017 ലെ ക്രിസ്മസ് സ്‌പെഷ്യൽ എപ്പിസോഡായ "ട്വയിസ്‌ അപ്പോൺ എ ടൈം" എന്ന എപ്പിസോഡിൽ മുൻപ് വേഷം കൈകാര്യം ചെയ്തിരുന്ന പീറ്റർ കപാൽഡിയിൽ നിന്ന് അവർ കഥാപാത്രം ഔദ്യോഗികമായി ഏറ്റെടുത്തു. 2018 ഒക്ടോബറിൽ പ്രദർശിപ്പിച്ച പതിനൊന്നാമത്തെ സീരീസിൽ ഡോക്ടറായി വിറ്റേക്കർ പരമ്പരയിൽ ഉടനീളം പ്രത്യക്ഷപ്പെടുന്നു. 2020 ൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന പന്ത്രണ്ടാം സീരീസിലും വിറ്റേക്കർ തൻ്റെ വേഷം തുടരും.[1][2]

ചെറുപ്പകാലം[തിരുത്തുക]

ജോഡി ഓക്ക്‌ലാൻഡ് വിറ്റേക്കർ[3] 1982 ജൂൺ 17 ന് വെസ്റ്റ് യോർക്ക്‌ഷെയറിലെ സ്‌കെൽമാന്തോർപ്പിൽ ജനിച്ചു. സിസെറ്റ് മിഡിൽ സ്‌കൂളിലും ഷെല്ലി ഹൈസ്‌കൂളിലും പഠിച്ച അവർ പിന്നീട് ഗിൽഡ്‌ഹാൾ സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ ചേർന്ന് പഠനം തുടർന്നു. 2005 ൽ ഏറ്റവും ഉയർന്ന സമ്മാനമായ ആക്ടിംഗ് ഗോൾഡ് മെഡൽ നേടി അവർ അവിടെനിന്ന് ബിരുദം പൂർത്തിയാക്കി. [4]

കരിയർ[തിരുത്തുക]

2005 ൽ നാടകത്തിലൂടെ വിറ്റേക്കർ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി.അതിനുശേഷം സിനിമ, ടെലിവിഷൻ, റേഡിയോ, നാടകം എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ വിറ്റേക്കറുടെ ആദ്യ വഴിത്തിരിവ് വീനസ് (2006) എന്ന സിനിമയിൽ ജെസ്സി (വീനസ്) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വഴിയായിരുന്നു. 2009 ൽ, ഒല്ലി കെപ്ലറുടെ എക്സ്പാൻഡിംഗ് പർപ്പിൾ വേൾഡ്, ബിബിസി 2 ഡ്രാമ റോയൽ വെഡ്ഡിംഗ്, ഷോർട്ട് ഫിലിമായ വിഷ് 143 എന്നിവയിൽ അഭിനയിച്ചു. വിഷ് 143 മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[5][6]

2010 ൽ വിറ്റേക്കർ ദി കിഡ് എന്ന സിനിമയിൽ പ്രത്യക്ഷപ്പെടുകയും ബിബിസിയുടെ അക്ക്യൂസ്ഡ് എന്ന പരമ്പരയിൽ അഭിനയിക്കുകയും ചെയ്തു. 2011 ൽ സാറാ വാട്ടേഴ്‌സിന്റെ ദി നൈറ്റ്സ് വാച്ച് എന്ന നോവലിന്റെ ടെലിവിഷൻ അവതരണത്തിൽ വിവ് എന്ന കഥാപാത്രം അവതരിപ്പിച്ചു. അതേവർഷം തന്നെ വിറ്റേക്കർ അറ്റാക്ക് ദി ബ്ലോക്ക് എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ സമന്ത ആഡംസ് എന്ന ട്രെയിനി നഴ്‌സിന്റെ വേഷം അവതരിപ്പിച്ചു.

2017 ജൂലൈ 16 ന് സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയായ ഡോക്ടർ ഹൂവിൽ പതിമൂന്നാമത്തെ ഡോക്ടറായി അഭിനയിക്കുന്നതിന് വിറ്റേക്കറിനെ ചുമതലപ്പെടുത്തിയതായി ബിബിസി പ്രഖ്യാപിച്ചു.[7][8][9] ഈ വേഷം അവതരിപ്പിക്കുന്ന ആദ്യ വനിതയാണ് ജോഡി വിറ്റേക്കർ. വിറ്റേക്കറുടെ കാസ്റ്റിംഗിനോടുള്ള പ്രതികരണം കൂടുതലും പോസിറ്റീവ് ആയിരുന്നു എങ്കിലും "ഗണ്യമായ ന്യൂനപക്ഷം" അസന്തുഷ്ടരായി.[10] ഡോക്ടറുടെ വേഷത്തിൽ ഒരു സ്ത്രീ അഭിനയിക്കുന്നത് പെൺകുട്ടികൾക്ക് നല്ല മാതൃകയാകുമെന്ന് ചിലർ പറഞ്ഞു, എന്നാൽ ഒരു പുരുഷനായി മാത്രമാണ് ഡോക്ടറുടെ വേഷം സൃഷ്ടിക്കപ്പെട്ടത് എന്നും വിറ്റേക്കറരുടെ കാസ്റ്റിംഗ് ഒരു രാഷ്ട്രീയ അഭ്യാസമാണ് എന്നും വിമർശിച്ചു.[11][12] 2017 ലെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡിൽ വിറ്റേക്കർ ഡോക്ടറായി അരങ്ങേറി.[13][14]

സ്വകാര്യ ജീവിതം[തിരുത്തുക]

2008 മുതൽ അമേരിക്കൻ നടനും എഴുത്തുകാരനുമായ ക്രിസ്റ്റ്യൻ കോൺട്രെറാസുമായി വിറ്റേക്കർ വിവാഹിതനായി.[15] അവരുടെ ആദ്യ കുട്ടി ജനിച്ചത് 2015 ഏപ്രിലിലാണ്.[16] വിറ്റേക്കർ ഒരു ഫെമിനിസ്റ്റാണ്. അവർ ലണ്ടനിലാണ് താമസിക്കുന്നത്.

ഫിലിമോഗ്രാഫി[തിരുത്തുക]

ഫിലിം[തിരുത്തുക]

Year Title Role Notes
2006 വീനസ് ജെസ്സി[17] നാമനിർദ്ദേശം ചെയ്യപ്പെട്ടു—ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ബ്രിട്ടീഷ് സ്വതന്ത്ര ചലച്ചിത്ര അവാർഡ്
നാമനിർദ്ദേശം ചെയ്യപ്പെട്ടു—ബ്രിട്ടീഷ് പുതുമുഖത്തിനുള്ള ലണ്ടൻ ക്രിട്ടിക്സ് സർക്കിൾ ഫിലിം അവാർഡ്
നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള സാറ്റലൈറ്റ് അവാർഡ്
2007 സെൻറ് ട്രിനിയൻസ് ബെവർലി[17][18]
2008 ഗുഡ് ആൻ ഹാർട്ട്മാൻ[17]
2009 വൈറ്റ് വെഡിങ് റോസ്
സ്വാൻസോംഗ്: സ്റ്റോറി ഓഫ് ഒസി ബൈൺ ബ്രിഡ്‌ജെറ്റ് ബൈ‌റെൻ[17]
റോർ ഇവാ ഹ്രസ്വചിത്രം
പെരിയേഴ്സ് ബൗണ്ടി ബ്രെൻഡ[17]
വിഷ് 143 മാഗി[5] ഹ്രസ്വചിത്രം
സെൻറ് ട്രിനിയൻസ് 2: ദ ലെജൻഡ് ഓഫ് ഫ്രിറ്റോൺസ് ഗോൾഡ് ബെവർലി[17][18]
2010 ദ കിഡ് ജാക്കി[17]
ഒല്ലി കെപ്ലർസ് എക്സ്പാൻഡിങ് പർപ്പിൾ വേൾഡ് നൊറീൻ സ്റ്റോക്സ്[17]
2011 അറ്റാക്ക് ദ ബ്ലോക്ക് സാമന്ത ആഡംസ്[18] നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച സഹനടിക്കുള്ള ഫംഗോറിയ ചെയിൻസോ അവാർഡ്
നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച സംഘത്തിനുള്ള ബ്ലാക്ക് റീൽ അവാർഡ് (അഭിനേതാക്കളുമായി പങ്കിട്ടു)
വൺ ഡേ ടില്ലി[17]
എ തൗസൻഡ് കിസ്സെസ് ഡീപ് മിയ സെൽവ[17] വീഡിയോ ഓപ്പറേറ്ററും
2012 ഗുഡ് വൈബ്രേഷൻസ് റൂത്ത്
ആഷസ് റൂത്ത്[19][20]
ഡസ്റ്റ് ജെസീക്കയുടെ അമ്മ [21] ഹ്രസ്വചിത്രം
സ്‌മോക്ക് [22] ഹ്രസ്വചിത്രം
2013 ഹലോ കാർട്ടർ ജെന്നി[17]
സ്പൈക്ക് ഐലൻഡ് സുസെയ്ൻ
2014 ഗെറ്റ് സാന്റ്റാ അലിസൺ[17]
ഇമോഷണൽ ഫ്യൂസ്‌ബോക്സ് അന്ന[17] ഹ്രസ്വചിത്രം
ബ്ലാക്ക് സീ ക്രിസി[17]
2016 അഡൽറ്റ് ലൈഫ് സ്‌കിൽസ് അന്ന എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള ബ്രിട്ടീഷ് സ്വതന്ത്ര ചലച്ചിത്ര അവാർഡ്
നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് (യുകെ)[23]
നാമനിർദ്ദേശം ചെയ്യപ്പെട്ടു—ദേശീയ ചലച്ചിത്ര അവാർഡ് (യുകെ)
2017 ജേർണിമാൻ എമ്മ നാമനിർദ്ദേശം ചെയ്യപ്പെട്ടു—ഈവനിംഗ് സ്റ്റാൻഡേർഡ് ബ്രിട്ടീഷ് ഫിലിം അവാർഡ് മികച്ച നടി[24]
2019 റേച്ചൽ റേച്ചൽ ഹ്രസ്വചിത്രം[25]

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2006 ദ ആഫ്റ്റർനൂൺ പ്ലേ സാം[26] എപ്പിസോഡ്:ദ ലാസ്റ്റ് വിൽ ആൻഡ് ടെസ്റ്റമെൻറ് ഓഫ് ബില്ലി റ്റു-ഷെഡ്‌സ്
മികച്ച നടിക്കുള്ള ആർ‌ടി‌എസ് ടെലിവിഷൻ അവാർഡ് നേടി
ഡോക്ടർസ് ലൂയിസ് ക്ലാൻസി എപ്പിസോഡ്: "ഇഗ്നോറൻസ് ഈസ് ബ്ലിസ് "
ഡാൽസിയൽ ആൻഡ് പാസ്കോ കിർസ്റ്റി റിച്ചാർഡ്സ് 2 എപ്പിസോഡുകൾ
2007 ദിസ് ലൈഫ് + 10 ക്ലെയർ ടെലിവിഷൻ ഫിലിം
2008 ടെസ് ഓഫ് ദ ഡി'ഉർബർവില്ലസ് ഇസി ഹുവറ്റ്[17] മിനി സീരീസ്
വയേർഡ് ലൂയിസ് ഇവാൻസ്[17] മിനി സീരീസ്
ദ ഷൂട്ടിങ് ഓഫ് തോമസ് ഹൺഡൽ സോഫി[17] ടെലിവിഷൻ ഫിലിം
കൺസ്യുമിങ് പാഷൻ മേരി ബൂൺ[17] ടെലിവിഷൻ ഫിലിം
2009 റിട്ടേൺ റ്റു ക്രാൻഫോർഡ് പെഗ്ഗി ബെൽ മിനി സീരീസ്
2010 അക്ക്യൂസ്ഡ് എമ്മ ക്രോഫ്റ്റ് എപ്പിസോഡ്: "ലിയാംസ്‌ സ്റ്റോറി "
റോയൽ വെഡ്‌ഡിങ് ലിൻഡ കാഡോക്ക്[17] ടെലിവിഷൻ ഫിലിം
2011 മാർച്ച്ലാൻഡ്‌സ് റൂത്ത് ബോവൻ 5 എപ്പിസോഡുകൾ
ബ്ലാക്ക് മിറർ ഫിയോൺ [18] എപ്പിസോഡ്: "ദ എന്റയർ ഹിസ്റ്ററി ഓഫ് യു"
ദി നൈറ്റ്സ് വാച്ച് വിവിയൻ പിയേഴ്സ്[17] ടെലിവിഷൻ ഫിലിം
2013–2017 ബ്രോഡ്‌ചർച്ച് ബെത്ത് ലാറ്റിമർ[17][18] 24 എപ്പിസോഡുകൾ
നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച സഹനടിക്കുള്ള ക്രൈം ത്രില്ലർ അവാർഡ്
നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള ആർ‌ടി‌എസ് ടെലിവിഷൻ അവാർഡ്
2014 ദ അസ്സെറ്റ്സ് സാന്ദ്ര ഗ്രിംസ് 8 എപ്പിസോഡുകൾ
ദ സ്‌മോക്ക് ട്രിഷ് ടൂലി 8 എപ്പിസോഡുകൾ
2017 ട്രസ്റ്റ് മി കാത്ത് ഹാർഡാക്രെ / ഡോ. അല്ലി സട്ടൺ 4 എപ്പിസോഡുകൾ
2017–present ഡോക്ടർ ഹു പതിമൂന്നാമത്തെ ഡോക്ടർ[18] അരങ്ങേറ്റം "ട്വയിസ്‌ അപ്പോൺ എ ടൈം", സീരീസ് 11
നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള സാറ്റലൈറ്റ് അവാർഡ്
നാമനിർദ്ദേശം ചെയ്യപ്പെട്ടു—നാടക പ്രകടനത്തിനുള്ള ദേശീയ ടെലിവിഷൻ അവാർഡ്
നാമനിർദ്ദേശം ചെയ്യപ്പെട്ടു—ടെലിവിഷനിലെ മികച്ച നടിക്കുള്ള സാറ്റേൺ അവാർഡ്

റേഡിയോ[തിരുത്തുക]

Year Title Role Notes
2008 Blinded by the Sun [27] BBC Radio 4
Unseen Austen Lydia Bennett[28]

വീഡിയോ ഗെയിമുകൾ[തിരുത്തുക]

Year Title Role Notes
2019 Doctor Who: The Runaway The Doctor (voice) Virtual Reality game by BBC[29]
2019 Doctor Who: The Edge of Time The Doctor (voice) Virtual Reality game by Maze Theory[30]

സംഗീതം[തിരുത്തുക]

Year Title Album/Project Notes
2019 Yellow Children in Need: Got It Covered

അവലംബം[തിരുത്തുക]

 1. Royce, Jordan. "DOCTOR WHO: BBC Confirm Series 12 to Broadcast in 2019". Starburst Magazine. Starburst Publishing Limited. ശേഖരിച്ചത് 17 November 2018.
 2. Jeffrey, Morgan (7 December 2018). "Jodie Whittaker confirms she'll be back for Doctor Who series 12". DigitalSpy. ശേഖരിച്ചത് 7 December 2018.
 3. "Today in Entertainment History". Associated Press. 11 June 2018. ശേഖരിച്ചത് 18 June 2018.
 4. "Jodie Whittaker: Rise of a venus with her feet on the ground". The Yorkshire Post. 21 March 2013. മൂലതാളിൽ നിന്നും 2015-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 January 2015.
 5. 5.0 5.1 "". The Independent Critic. ശേഖരിച്ചത് 16 July 2017.
 6. "Leyland's Tom Bidwell up for an Oscar for Wish 143". BBC. 25 February 2011. ശേഖരിച്ചത് 16 July 2017.
 7. "Doctor Who: Jodie Whittaker is to replace Peter Capaldi in the Time Lord regeneration game". The Daily Telegraph. 16 July 2017. ശേഖരിച്ചത് 16 July 2017.
 8. "The next Doctor Who has been announced". The Independent (ഭാഷ: ഇംഗ്ലീഷ്). 16 July 2017. ശേഖരിച്ചത് 16 July 2017.
 9. "Doctor Who's 13th Time Lord to be a woman". BBC. 16 June 2017. ശേഖരിച്ചത് 16 June 2017.
 10. "How Jodie Whittaker 'missed' fan reactions to Doctor Who role". BBC News. 7 August 2017. ശേഖരിച്ചത് 10 December 2017.
 11. "Doctor Who: Fans react to Jodie Whittaker casting". BBC News. 17 July 2017. ശേഖരിച്ചത് 17 July 2017.
 12. Sturgis, India (17 July 2017). "The good, bad and ugly responses to Jodie Whittaker as the new Dr Who". The Telegraph. ശേഖരിച്ചത് 5 December 2017.
 13. "Doctor Who: Jodie Whittaker is to replace Peter Capaldi in the Time Lord regeneration game". The Telegraph. 16 July 2017. ശേഖരിച്ചത് 16 July 2017.
 14. "BBC - The Doctors will return at Christmas - Media Centre". www.bbc.co.uk. ശേഖരിച്ചത് 18 July 2017.
 15. Leigh Holmwood (18 June 2011). "Jodie Whittaker: 'I work a lot and no one knows who I am". The Independent. ശേഖരിച്ചത് 10 February 2013.
 16. Smith, Riess (27 February 2017). "Broadchurch cast: Who is Jodie Whittaker? Life, career, husband and more". Daily Express. ശേഖരിച്ചത് 16 July 2017.
 17. 17.00 17.01 17.02 17.03 17.04 17.05 17.06 17.07 17.08 17.09 17.10 17.11 17.12 17.13 17.14 17.15 17.16 17.17 17.18 17.19 17.20 "Jodie Whittaker". British Film Institute. ശേഖരിച്ചത് 16 July 2017.
 18. 18.0 18.1 18.2 18.3 18.4 18.5 Burt, Kayti. "Doctor Who: 5 Jodie Whittaker Roles to Check Out". Den of Geek. ശേഖരിച്ചത് 17 July 2017.
 19. "Ashes". 19 May 2014.
 20. Pike, Rebecca. "Ashes - Review". Radio Times. ശേഖരിച്ചത് 17 July 2017.
 21. Jake Russell (16 July 2014). "DUST - Short film starring Alan Rickman & Jodie Whittaker" – via YouTube.
 22. A Tentative LGBT Love Story Starring Jodie Whittaker (Queer Short Film) [2012]. YouTube. Tall Tales. 11 December 2017. ശേഖരിച്ചത് 23 November 2018.
 23. "National Film Awards UK announce 2017 nominations - Camdenmonthly".
 24. "Evening Standard Nomination". Standard.co.uk. 15 December 2017 – via standard.co.uk.
 25. "shorts". Fiona Brands (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-07-08.
 26. "The Last Will and Testament of Billy Two-sheds (2006)". British Film Institute. ശേഖരിച്ചത് 17 July 2017.
 27. "Tess of the D'Urbervilles - Characters and Cast". BBC. ശേഖരിച്ചത് 17 July 2017.
 28. "Unseen Austen". BBC. ശേഖരിച്ചത് 17 July 2017.
 29. "BBC launches Doctor Who VR experience". digitaltveurope.com. മൂലതാളിൽ നിന്നും 2019-05-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 May 2019.
 30. "Maze Theory Developing DW: The Edge of Time". മൂലതാളിൽ നിന്നും 2021-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 August 2019.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോഡി_വിറ്റേക്കർ&oldid=3819484" എന്ന താളിൽനിന്ന് ശേഖരിച്ചത്