ജേർണി ടു കരാബാഖ്
പ്രമാണം:Journey to Karabakh cover.png | |
കർത്താവ് | Aka Morchiladze |
---|---|
യഥാർത്ഥ പേര് | მოგზაურობა ყარაბახში |
പരിഭാഷ | Elizabeth Heighway |
രാജ്യം | ജോർജ്ജിയ |
ഭാഷ | ജോർജ്ജിയൻ |
പരമ്പര | Georgian Literature Series |
സാഹിത്യവിഭാഗം | Adventure fiction Novel |
പ്രസാധകർ | Dalkey Archive Press |
പ്രസിദ്ധീകരിച്ച തിയതി | 1992 |
മാധ്യമം | Print (Hardback) |
ഏടുകൾ | 222 പേജുകൾ |
ISBN | 978-1564789273 |
ജേർണി ടു കരാബാഖ് ജോർജ്ജിയൻ എഴുത്തുകാരനായിരുന്ന അകാ മോർച്ചിലാഡ്സേ 1992 ൽ എഴുതിയ നോവലാണ്. മോർച്ചിലാഡ്സേയുടെ ആദ്യത്തെ അറിയപ്പെടുന്ന ഈ നോവൽ പുറത്തിറങ്ങിയപ്പോൾത്തന്നെ മികച്ച വില്പന നേടിയിരുന്നു. 2005 ൽ പ്രസിദ്ധ സംവിധായകനായിരുന്ന ലിവാൻ ടുട്ബെറിഡ്‍സെ ഈ നോവലിനെ ആസ്പദമാക്കി ഒരു ചലച്ചിത്രം നിർമ്മിച്ചിരുന്നു.
കഥാസന്ദർഭം
[തിരുത്തുക]ജിയോ എന്ന ജോർജ്ജിയൻ യുവാവ് ഒരു അഭിസാരികയുമായി പ്രണയത്തിലാകുകയും തന്റെ ജീവിതത്തിലെ സന്തോഷകരമായ രണ്ടു മാസങ്ങൾ അവരുമായി ചിലവഴിക്കുകയും ചെയ്യുന്നു. പിതാവിന്റെ പ്രേരണയാൽ ഈ ബന്ധത്തിൽനിന്നു പിന്തിരിയുവാൻ അയാൾ നിർബന്ധിതനാകുകയും അയാളെ വിഷാദം ബാധിക്കുകയും ചെയ്യുന്നു. നാട്ടിലേയ്ക്കുള്ള യാത്രാമദ്ധേ അസർബൈജാനിൽനിന്നു മയക്കു മരുന്ന് കച്ചവടം ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരു സുഹൃത്തുമായി അതിർത്തിയിലൂടെ യാത്ര ചെയ്യുകയും ഒരു വിദൂരപാതയിലൂടെ കടന്നു പോകവേ അസർബൈജാൻ പട്രോൾ വിഭാഗത്താൽ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്യുന്നു. യുദ്ധത്തിന്റെ മൂർദ്ധന്യതയിലുള്ള കാരാബാഖിലാണ് അവർ എത്തിച്ചേർന്നത്. ടിബ്ലിസിയിൽനിന്നുള്ള യുവാക്കൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് പിടികിട്ടിയില്ല. അവരുടെ കാറും കയ്യിലുള്ള പണവും പിടിച്ചെടുക്കപ്പെടുകയും അർമേനിയൻ തടവുകാരെ പാർപ്പിച്ചിട്ടുള്ള സെല്ലിലേയ്ക്ക് അടയ്ക്കപ്പെടുകയും ചെയ്യുന്നു. നാളുകൾ വളരെ വേഗം കടന്നു പൊയ്കൊണ്ടിരുന്നു. അർമേനിയൻ കലാപകാരികൾ ജയിൽപ്പുള്ളികളെ മോചിതരാക്കുകയും ജിയോ ഒരു അർമേനിയൻ ഗ്രാമത്തിലെത്തിപ്പെടുകയും ചെയ്തു. അവിടെ അവന്റെ ഓരോ നീക്കങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ടായിരുന്നു. റഷ്യൻ പത്രപ്രവർത്തകർ ഈ ഗ്രാമം സന്ദർശിക്കുന്നവേളയിൽ ജിയോയും രണ്ട് അസർബൈജാനി തടവുകാരും ഒരു റഷ്യൻ ബന്ദിയും ചേർന്ന് അവിടെനിന്നു രക്ഷപ്പെട്ട് സുരക്ഷിതമായി അസർബൈജാനി മേഖലയിലെത്തുകയും ജിയോയ്ക്ക് അവിടെ വീരോചിതമായ സ്വീകരണം ലഭിക്കുകയും ചെയ്യുന്നു. പണം മാത്രമേ അവർക്കു നഷ്ടപ്പെട്ടിരുന്നുള്ളു. സുഹൃത്തുമായി കണ്ടുമുട്ടുകയും അയാൾ ജിയോയ്ക്ക് നഷ്ടപരിഹാരമെന്ന നിലയില് ഒരു തോക്കും ഒരു പായ്ക്കറ്റ് മയക്കുമരുന്നു നൽകുന്നു. ടിബ്ലിസിയിൽ ജിയോ തന്റെ പഴയ ജീവിതത്തിലേയ്ക്കു മടങ്ങിയെത്തുന്നു.[1]
ഈ നോവൽ ഇംഗ്ലീഷ്, റഷ്യൻ, ഉക്രേനിയൻ, ഇറ്റാലിയൻ എന്നിങ്ങനെ അനേകം ഭാഷകളിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ gratzfeld.ch