ജെയ്ൻ വ്യാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയ്ൻ വ്യാറ്റ്
ജെയ്ൻ വ്യാറ്റ് 1930 കളിൽ.
ജനനം
ജെയ്ൻ വാഡിംഗ്ടൺ വ്യാറ്റ്

(1910-08-12)ഓഗസ്റ്റ് 12, 1910
മരണംഒക്ടോബർ 20, 2006(2006-10-20) (പ്രായം 96)
വിദ്യാഭ്യാസംബർണാഡ് കോളേജ്
കലാലയംചാപ്പിൻ സ്കൂൾ
തൊഴിൽനടി
സജീവ കാലം1931–1996
ജീവിതപങ്കാളി(കൾ)
എഡ്ഗർ ബെഥൂൺ വാർഡ്
(m. 1935; died 2000)
കുട്ടികൾ3
പുരസ്കാരങ്ങൾഎമ്മി അവാർഡ് (1958, 1959, 1960)

ജെയ്ൻ വാഡിംഗ്ടൺ വ്യാറ്റ് (/ˈwət/ WY-ət; ഓഗസ്റ്റ് 12, 1910 - ഒക്ടോബർ 20, 2006) ഒരു അമേരിക്കൻ നടിയായിരുന്നു. ഫ്രാങ്ക് കാപ്രയുടെ ലോസ്റ്റ് ഹൊറൈസൺ പോലെയുള്ള നിരവധി ഹോളിവുഡ് സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ടെങ്കിലും ഫാദർ നോസ് ബെസ്റ്റ് എന്ന സിബിഎസ്, എൻബിസി ടെലിവിഷൻ ഹാസ്യ പരമ്പരയിലെ വീട്ടമ്മ മാർഗരറ്റ് ആൻഡേഴ്സൺ, സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പര സ്റ്റാർ ട്രെക്കിലെ സ്പോക്ക് എന്ന കഥാപാത്രത്തിൻറെ മനുഷ്യവർഗ്ഗത്തിലെ അമ്മ എന്നീ വേഷങ്ങളിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. ജെയ്ൻ വ്യാറ്റ് മൂന്ന് തവണ എമ്മി അവാർഡ് ജേതാവായിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1910 ഓഗസ്റ്റ് 12 ന് ന്യൂജേഴ്‌സിയിലെ ഫ്രാങ്ക്ലിൻ ലേക്സ് ബറോയിലെ കാംപ്‌ഗാവിൽ ജനിച്ച ജെയ്ൻ വ്യാറ്റ് മാൻഹാട്ടനിലാണ് വളർന്നത്.[1] അവളുടെ പിതാവ് ക്രിസ്റ്റഫർ ബില്ലപ്പ് വ്യാറ്റ് ഒരു ബ്രോക്കറായിരുന്നു. മാതാവ് യൂഫെമിയ വാൻ റെൻസെലേർ വ്യാറ്റ് ആയിരുന്നു. ജെയ്ൻ വ്യാറ്റിന് രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.[2]

വിദ്യാഭ്യാസം[തിരുത്തുക]

ന്യൂയോർക്ക് നഗരത്തിലായിരുന്നപ്പോൾ, മിസ് ചാപിൻസ് സ്കൂളിൽ വിദ്യാഭ്യാസം നടത്തിയ വ്യാറ്റ് അവിടെ നാടകങ്ങളിൽ ജോവാൻ ഓഫ് ആർക്ക്, ഷൈലോക്ക് എന്നീ വേഷങ്ങൾ ചെയ്തു. പിന്നീട് രണ്ട് വർഷക്കാലം ബർണാർഡ് കോളേജിൽ ഉപരിപഠനത്തിന് ചേർന്നു.[3] ബർണാർഡ് കോളജ് വിട്ടശേഷം, മസാച്യുസെറ്റ്‌സിലെ സ്റ്റോക്ക്‌ബ്രിഡ്ജിലുള്ള ബെർക്ക്‌ഷെയർ പ്ലേഹൗസിലെ അപ്രന്റീസ് സ്‌കൂളിൽ ചേർന്ന് അവിടെ ആറുമാസത്തോളം വിവിധ വേഷങ്ങൾ അവതരിപ്പിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

1935 നവംബർ 9 ന് നിക്ഷേപ ബ്രോക്കറായിരുന്ന എഡ്ഗർ ബെഥൂൺ വാർഡിനെ[4] വ്യാറ്റ് വിവാഹം കഴിച്ച വ്യാറ്റ് 2000 നവംബർ 8-ന് അദ്ദേഹത്തിൻറെ മരണം വരെ ദാമ്പത്യബന്ധത്തിലേർപ്പെട്ടിരുന്നു. 1920-കളുടെ അവസാനത്തിൽ ന്യൂയോർക്കിലെ ഹൈഡ് പാർക്കിൽ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന്റെ വാരാന്ത്യ അതിഥികളായിരുന്നപ്പോഴാണ് ദമ്പതികൾ കണ്ടുമുട്ടിയത്.

വാർഡ് പിന്നീട് ഭാര്യയുടെ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തു. 1990-കളിൽ വ്യാറ്റിന് നേരിയ സ്ട്രോക്ക് ഉണ്ടായെങ്കിലും സുഖം പ്രാപിച്ചു. നീണ്ട ജീവിതകാലം മുഴുവൻ അവർ താരതമ്യേന നല്ല ആരോഗ്യത്തോടെ തുടർന്നു.[5]

മരണം[തിരുത്തുക]

2006 ഒക്‌ടോബർ 20-ന് കാലിഫോർണിയയിലെ ബെൽ-എയറിലെ വസതിയിൽ വെച്ച് ജെയ്ൻ വ്യാറ്റ് അന്തരിച്ചു.[6] മരണസമയത്ത് അവർക്ക് 96 വയസ്സായിരുന്നു. മൂന്ന് പേരക്കുട്ടികളും അഞ്ച് കൊച്ചുമക്കളും അടങ്ങുന്നതായിരുന്നു വ്യാറ്റിന്റെ കുടുംബം.

അവലംബം[തിരുത്തുക]

  1. Longo, Rosalie. "Actress Invited to Write Memoirs on Her Native Campgaw", Herald News, July 26, 2001. Accessed March 30, 2021, via Newspapers.com. "Jane Wyatt would be stunned if she returned to her childhood stomping grounds in North Jersey. When she romped through the apple orchards at her familys home years back, the Campgaw native encountered more deer; town, the actress could provide members of the Franklin Lakes Historical Society with a wealth of information about life in the borough years back, particularly when the sparsely populated, countrified community served as an oasis for city dwellers trying to escape the summer heat."
  2. "Jane Wyatt, Stage Star, In 'Great Expectations'". The Mason City Globe-Gazette. Mason City, Iowa. December 10, 1934. p. 7. Retrieved June 1, 2015 – via Newspapers.com. open access publication - free to read
  3. McManus, Margaret (October 19, 1958). "Television World". The San Bernardino County Sun. San Bernardino, California. p. 22. Retrieved May 31, 2015 – via Newspapers.com. open access publication - free to read
  4. McManus, Margaret (October 19, 1958). "Television World". The San Bernardino County Sun. San Bernardino, California. p. 22. Retrieved May 31, 2015 – via Newspapers.com. open access publication - free to read
  5. "Actress Jane Wyatt dies at 96". TODAY. Associated Press. October 26, 2006. Archived from the original on October 4, 2020. Retrieved July 23, 2015.
  6. Bernstein, Adam (October 23, 2006). "Jane Wyatt, 96". The Washington Post. Archived from the original on August 18, 2020. Retrieved June 20, 2020.
"https://ml.wikipedia.org/w/index.php?title=ജെയ്ൻ_വ്യാറ്റ്&oldid=3940874" എന്ന താളിൽനിന്ന് ശേഖരിച്ചത്