ജൂലൈ 20-ലെ വധശ്രമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമ്മേളനമുറി = ബോംബ് സ്ഫോടനത്തിനു ശേഷമുള്ള ദൃശ്യം

നാസി ജർമനിയുടെ നേതാവായ അഡോൾഫ് ഹിറ്റ്ലർക്കെതിരെ കിഴക്കൻ പ്രഷ്യയിലെ വുൾഫ്ഷാൻസിൽ (ചെന്നായ് മാടം) 1944-ൽ നടന്ന പരാജയപ്പെട്ട വധശ്രമമാണ് ജൂലൈ 20 പദ്ധതി[1] . അടിയന്തര പദ്ധതിയായ വാൽക്രിയിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ജർമൻ പ്രതിരോധ പ്രസ്ഥാനത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇത് നടന്നത്. ഹിറ്റ്ലർ തന്നെ അംഗീകാരം നൽകിയ വാൽക്രി പദ്ധതി യഥാർത്ഥത്തിൽ സഖ്യ കക്ഷികളുടെ ആക്രമണത്തിൽ ജർമനിയിലെ ക്രമസമാധാനം തകരുകയാണെങ്കിൽ നടപ്പാകാനായി ഉദ്ദേശിച്ച് തയ്യാറാക്കിയതാണ്. വാൽക്രി പദ്ധതിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേണൽ ക്ലോസ് വോൺ സ്റ്റാഫൻബർഗ് ആണ് ഈ വധശ്രമത്തിലെ മുഖ്യ ഭാഗം നിർവഹിച്ചത്. ഈ അധികാര സ്ഥാനം ഉപയോഗിച്ച് അദ്ദേഹത്തിന് ഹിറ്റ്ലറുമായി ബന്ധപ്പെടുവാനും വാൽക്രിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാനും സാധിച്ചു.

നാസി ഭരണം അവസാനിപ്പിക്കുന്നതിനായ് പോരാടിയ ജർമൻ പ്രതിരോധ പ്രസ്ഥാനത്തിന്റെ ശ്രമങ്ങളിൽ അവസാനത്തേതായിരുന്നു ജൂലൈ 20-ലെ പദ്ധതി. വുൾഫ്ഷാൻസിലും തുടർന്ന് ബെർളിനിലെ ബെന്റർലോക്കിലും ഇവർ പരാജയപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 7000 പേരെ ഗെസ്റ്റപോ അറസ്റ്റ് ചെയ്തു. ഇതിൽ 4,980 പേർ വധശിക്ഷക്ക് വിധേയരാക്കെപ്പട്ടതായി കണക്കാക്കെപ്പെടുന്നു. ആത്യന്തികമായി ഇത് പ്രതിരോധ പ്രസ്ഥാനത്തിന്റെ അന്ത്യത്തിന് കാരണമായി.

ഈ സംഭവത്തെ അടിസ്ഥാനമാക്കിയാണ്‌ 2008 - ലെ ഹോളിവുഡ് ചലച്ചിത്രമായ വാൽക്രി പുറത്തിറങ്ങിയത്.

അവലംബം[തിരുത്തുക]

  1. "Assassination plot against Hitler fails". history.com. http://www.history.com. Archived from the original on 2013-10-04. Retrieved 2013 ഒക്ടോബർ 4. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ജൂലൈ_20-ലെ_വധശ്രമം&oldid=3970861" എന്ന താളിൽനിന്ന് ശേഖരിച്ചത്