ഗസ്റ്റപ്പോ
ദൃശ്യരൂപം
(ഗെസ്റ്റപോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അഡോൾഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് പ്രഷ്യയിൽ നിലവിലുണ്ടായിരുന്ന പോലീസ് സംഘടനയാണ് ഗസ്റ്റപ്പോ. രാജ്യത്തിനു് ഹാനികരമായ എല്ലാ പ്രവണതകളും അന്വേഷിച്ചറിഞ്ഞ് അടിച്ചമർത്തുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. 1933 ഏപ്രിൽ 23 നാണ് ഗസ്റ്റപ്പോ നിലവിൽ വന്നത്.
പ്രവർത്തനങ്ങൾ
[തിരുത്തുക]ഗസ്റ്റപ്പൊവിന്റെ പ്രവർത്തനങ്ങൾ നീതിന്യായ സ്ഥാപനത്തിന്റെ പ്രവർത്തനപരിധിക്ക് അതീതമായിരുന്നു. ഈ സംഘടനയ്ക്ക് നിയമനടപടികൾ കൂടാതെ ആളുകളെ കോൺസൻട്രേഷൻ ക്യാമ്പുകളിലും മറ്റും തടവിലാക്കുവാൻ അധികാരം സിദ്ധിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് 45000 പേരെ ചേർത്ത് ഗസ്റ്റപ്പോ വികസിപ്പിച്ചു. ഇതുമൂലം ,കീഴടക്കിയ യൂറോപ്പിലെ ജൂതന്മാരെയും സോഷ്യലിസ്റ്റുകളെയും സ്വവർഗ്ഗരതിക്കാരെയും ശിക്ഷിക്കാനോ വധിക്കാനോ ഈ അംഗബലം കാരണമായി.
ഗസ്റ്റപ്പോവിന്റെ തലവന്മാർ
[തിരുത്തുക]റുഡോൾഫ് ഡയത്സ് ആണ് ഗസ്റ്റപ്പോവിന്റെ ആദ്യത്തെ തലവൻ