ജൂലി 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Julie 2
Theatrical release poster
സംവിധാനംDeepak Shivdasani
നിർമ്മാണംVijay Nair
Deepak Shivdasani
Pahlaj Nihalani
രചനFaheem Chaudhry
(Dialogue)
കഥDeepak Shivdasani
തിരക്കഥDeepak Shivdasani
അഭിനേതാക്കൾRaai Laxmi
സംഗീതംViju Shah
Rooh Band
Atif Ali
Javed-Mohsin
ഛായാഗ്രഹണംSameer Reddy
ചിത്രസംയോജനംAsif Ali Sheik's
വിതരണംPahlaj Nihalani
സ്റ്റുഡിയോTriumph Talkies
റിലീസിങ് തീയതി
  • 24 നവംബർ 2017 (2017-11-24)
രാജ്യംIndia
ഭാഷHindi
സമയദൈർഘ്യം159 minutes

ദീപക് ശിവദാസനി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ത്രില്ലർ ചലച്ചിത്രമാണ് ജൂലി 2.[1] വിജയ് നായറും ദീപക് ശിവദാസനിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റായ് ലക്ഷ്മി നായികയായി അഭിനയിക്കുന്ന ആദ്യത്തെ ബോളിവുഡ് ചലച്ചിത്രമാണിത്.[2][3] 2004-ൽ പുറത്തിറങ്ങിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സമീർ റെഡ്ഡി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വിജു ഷാ ആണ് സംഗീതം നൽകിയിരിക്കുന്നത്. 2015 സെപ്റ്റംബറിൽ ജൂലി 2-വിന്റെ ചിത്രീകരണം ആരംഭിച്ചു. മുംബൈഹൈദ്രാബാദ്ദുബായ് എന്നിവയായിരുന്നു പ്രധാന ലൊക്കേഷനുകൾ. 2016 ഫെബ്രുവരി 14-ന് പ്രണയദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. 2017 നവംബർ 24-ന് ചിത്രം പ്രദർശനത്തിനെത്തി.[4]

അഭിനയിച്ചവർ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

2004-ൽ പുറത്തിറങ്ങിയ ജൂലി എന്ന ബോളിവുഡ് ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരു ചിത്രം നിർമ്മിക്കുവാൻ സംവിധായകൻ ദീപക് ശിവദാസനി തീരുമാനിച്ചിരുന്നു. റായ് ലക്ഷ്മിയെയാണ് ചിത്രത്തിലെ നായികയായി അദ്ദേഹം തിരഞ്ഞെടുത്തത്.[5] റായ് ലക്ഷ്മിയുടെ സിനിമാ ജീവിതത്തിലെ 50-ാമത്തെ ചലച്ചിത്രവും ആദ്യത്തെ ബോളിവുഡ് ചിത്രവുമാണ് ജൂലി 2. [6]

2016 ഫെബ്രുവരി 14-ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.[7] ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങുമെന്ന് 2016 ഒക്ടോബറിൽ ഒരു അഭിമുഖത്തിനിടെ റായ് ലക്ഷ്മി അറിയിച്ചിരുന്നു.[8][9]

ഗാനങ്ങൾ[തിരുത്തുക]

Track listing
# ഗാനംSinger(s) ദൈർഘ്യം
1. "Mala Seenha"  Mamta Sharma, Shabab Sabri, & Danish Sabri 4:45
2. "Oh Julie"  Anupam Nair 4:11
3. "Kabhi Jhoota Lagta Hai"  Mistu Bardhan 5:45
4. "Kharama Kharama"  Pavni Pandey 4:47
5. "Koi Hausla Toh Hoh"  Anupam Nair 4:20
ആകെ ദൈർഘ്യം:
23:08
Julie 2
Soundtrack album by Viju Shah, Rooh Band, Atif Ali and Javed Mohsin
ReleasedNovember 10, 2017
GenreFeature film Soundtrack
Length23:08
LanguageHindi
LabelTriumph Talkies

അവലംബം[തിരുത്തുക]

  1. "Julie 2 trailer: Pahlaj Nihalani presents India's first sanskari erotic thriller".
  2. "'Julie 2' teaser: Southern siren Raai Laxmi's bold, beautiful and blessed Bollywood debut".
  3. "Julie 2 teaser: Raai Laxmi is 'bold, beautiful and blessed' in her first Bollywood film. Watch video".
  4. "BREAKING: Case against Julie 2 settled, film to release on November 24".
  5. "JULIE, "ONCE MORE".
  6. http://www.thehindu.com/entertainment/movies/raai-laxmi-heads-to-bollywood-with-julie-2/article20635781.ece
  7. "Raai "Laxmi's bold poster of 'Julie 2' revealed".
  8. "Bollywood "likes skinny heroines, down south plump is the rule: Laxmi Raai".
  9. "Julie 2 to Hit Screens on August 12". The New Indian Express. 14 September 2015. ശേഖരിച്ചത് 14 February 2016.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂലി_2&oldid=2885935" എന്ന താളിൽനിന്ന് ശേഖരിച്ചത്