റായ് ലക്ഷ്മി
റായ് ലക്ഷ്മി | |
---|---|
![]() | |
ജനനം | ലക്ഷ്മി റായ് മേയ് 5, 1989 |
മറ്റ് പേരുകൾ | ലച്ചു, കൃഷ്ണ |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി, നർത്തകി |
സജീവ കാലം | 2005 - ഇതുവരെ |
മാതാപിതാക്ക(ൾ) | റാം റായ് (അച്ഛൻ) മഞ്ജുള റായ് (അമ്മ) |
റായ് ലക്ഷ്മി (നേരത്തെ ലക്ഷ്മി റായ്) കർണാടകത്തിലെ ബൽഗാമിൽ നിന്നുള്ള ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും പരസ്യമോഡലുമാണ്. മലയാള-തമിഴ് ചലച്ചിത്രരംഗത്ത് കൂടുതൽ സജീവം.
ചലച്ചിത്ര ജീവിതം
[തിരുത്തുക]ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ (2009), ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് (2009) എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.
അണ്ണൻതമ്പി, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്, കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ അവർ തൻറെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി. രാജാധിരാജയാണ് റായിയുടെ പുതിയ മലയാളചിത്രം.
![](http://upload.wikimedia.org/wikipedia/commons/thumb/4/40/Laxmi_Rai.jpg/250px-Laxmi_Rai.jpg)
ലക്ഷ്മി റായിയുടെ മലയാള ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചിത്രം | കഥാപാത്രം | പുരസ്കാരങ്ങൾ |
---|---|---|---|
2007 | റോക്ക് & റോൾ | ദയ ശ്രീനിവാസ് | വിജയി ഏഷ്യാനെറ്റ് ഫിലിം അവാർഡ് :ഏറ്റവും നല്ല പുതുമുഖ നായിക |
2008 | അണ്ണൻ തമ്പി | തേൻ മൊഴി | |
2008 | പരുന്ത് | രാഖി | |
2009 | ടു ഹരിഹർ നഗർ | മായ, ക്രിസ്ടീന | |
2009 | ഇവിടം സ്വർഗ്ഗമാണ് | സുനിത | വിജയി ഏഷ്യാനെറ്റ് ഫിലിം അവാർഡ് :ഏറ്റവും നല്ല ജനപ്രിയ നായിക, ജയ് ഹിന്ദ് ടിവി അവാർഡ് :ഏറ്റവും നല്ല ജനപ്രിയ നായിക, നാമനിർദ്ദേശം ഫിലിംഫെയർ അവാർഡ് :ഏറ്റവും നല്ല സഹനടി (മലയാളം) |
2009 | ചട്ടമ്പിനാട് | ഗൗരി | വിജയി മാതൃഭൂമി-അമൃത ടിവി അവാർഡ് :ഏറ്റവും നല്ല ജനപ്രിയ നായിക |
2010 | ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | അതിഥി താരം | |
2011 | മേക്കപ്പ് മാൻ | ||
2011 | ക്രിസ്ത്യൻ ബ്രദേഴ്സ്[1] | സോഫിയ | |
2011 | അറബീം ഒട്ടകോം പി. മാധവൻ നായരും[2] | മീനാക്ഷി തമ്പുരാൻ, മാനസി തമ്പുരാൻ (ഇരട്ട വേഷങ്ങൾ) | |
2012 | കാസനോവ[3] | ഹാനൻ | |
2013 | പ്രിവ്യു | ||
2013 | ASK - ആറു സുന്ദരിമാരുടെ കഥ | ഫൗസിയ ഹസ്സൻ | |
2014 | രാജാധിരാജ |
അവലംബം
[തിരുത്തുക]- ↑ http://sify.com/movies/kandahar-pips-christian-brothers-news-malayalam-kldm5Ufefcf.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-24. Retrieved 2011-01-23.
- ↑ http://sify.com/movies/casanova-starts-in-dubai-news-malayalam-kkgu6Xfdcff.html?scategory=malayalam