ജൂലി ബിനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളനാടക അഭിനേത്രിയാണ് ജൂലി ബിനു.

തൊടുപുഴ സ്വദേശിനിയാണ് ജൂലി. നാട്ടിലെ ചെറിയ നാടകസമിതിയിൽ ഡി. മുക്കൻ സംവിധാനം ചെയ്ത നാടകത്തിലൂടെ ആദ്യമായി വേദിയിലെത്തി. പൂഞ്ഞാർ നവധാരയുടെ തീരം കാശ്മീരം എന്ന നാടകത്തിലൂടെ പ്രഫഷണൽ നാടകവേദിയിൽ സജീവമായി.[1]

വൈക്കം ആറാട്ടുകുളങ്ങരയിൽ നാടകകലാകാരനായ ബിനുവാണ് ഭർത്താവ്. ഏകമകൻ അമൽ ബിനു.

പുരസ്കാരങ്ങൾ[തിരുത്തുക]

മുപ്പതോളം പ്രാദേശിക അവാർഡുകൾ ജൂലിക്ക് ലഭിച്ചിട്ടുണ്ട്. പാലാ കമ്മ്യൂണിക്കേഷന്റെ മധുരനൊമ്പരപ്പൊട്ട് എന്ന നാടകത്തിലെ അഭിനയത്തിന് 2016-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ചനടിക്കുള്ള കേരള സംഗീതനാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.[2]

അവലംബം[തിരുത്തുക]

  1. "മധുരം അരങ്ങ്". മനോരമ. മൂലതാളിൽ നിന്നും 2017-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 മെയ് 2017. Check date values in: |accessdate= (help)
  2. "വെയിൽ മികച്ച നാടകം; രജേഷ് ഇരുളം സംവിധായകൻ". ജന്മഭൂമി. മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 മെയ് 2017. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജൂലി_ബിനു&oldid=3775978" എന്ന താളിൽനിന്ന് ശേഖരിച്ചത്