ജൂലിയ ഗ്രാൻറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജൂലിയ ഗ്രാൻറ്


പദവിയിൽ
March 4, 1869 – March 4, 1877
പ്രസിഡണ്ട് Ulysses Grant
മുൻ‌ഗാമി Eliza Johnson
പിൻ‌ഗാമി Lucy Hayes
ജനനം(1826-01-26)ജനുവരി 26, 1826
St. Louis, Missouri, U.S.
മരണംഡിസംബർ 14, 1902(1902-12-14) (പ്രായം 76)
Washington, D.C., U.S.
ജീവിത പങ്കാളി(കൾ)Ulysses Grant (1848–1885)
കുട്ടി(കൾ)Frederick
Ulysses
Nellie
Jesse
ഒപ്പ്
Julia Grant Signature.svg

ജൂലിയ ബോഗ്ഗ്സ ഡെൻറ് ഗ്രാൻറ് (ജീവിതകാലം: ജനുവരി 26, 1826 – ഡിസംബർ 14, 1902), അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രഥമവനിതയും പ്രസിഡൻറ് യുളീസസ് എസ്. ഗ്രാൻറിൻറെ പത്നിയുമായിരുന്നു. പ്രഥമവനിതയെന്ന നിലയിലുള്ള ജൂലിയയുടെ കാലഘട്ടം വൈറ്റ് ഹൌസിന്റെ അകത്തളങ്ങളിലെ ഒരു വഴിത്തിരിവായിരുന്നു, നാടൻ ആതിഥേയ എന്ന നിലയിൽനിന്നും പ്രഥമവനിത ഒരു ദേശീയബിംബമായി മാറിയത് ഇക്കാലത്താണ്.

ആദ്യകാലജീവിതം[തിരുത്തുക]

ജൂലിയ ബോഗ്ഗ്സ് ഡെൻറ് ജനിച്ചത് മിസൌറിയെ സെൻറ് ലൂയിസിന് പടിഞ്ഞാറുള്ള വൈറ്റ് ഹാവൻ പ്ലാൻറേഷനിൽ 1826 ജനുവരി 26 നായിരുന്നു. മാതാപിതാക്കൾ ഫ്രെഡറിക്, എല്ലെൻ വ്രെൻഷാ ഡെൻറ് എന്നിവരായിരുന്നു. പിതാവ് അടിമകളെ കൈവശം വച്ചിരുന്ന വ്യവസായിയായ ഒരു തോട്ടം ഉടമയായിരുന്നു. ഏകദേശം മുപ്പതോളം ആഫ്രിക്കൻ-അമേരിക്കൻ അടിമകളെ ഇദ്ദേഹം സൂക്ഷിച്ചിരുന്നു. അടിമകളെ സ്വതന്ത്രരാകുവാൻ ഫ്രഡറിക് അനുവദിച്ചില്ല. അടിമത്ത മോചനനിയമം വന്നതോടെ അവരെ സ്വതന്ത്രരാക്കുവാൻ ഫ്രെഡറിക് നിർബന്ധിതനായിത്തീരുകയായിരുന്നു. 

മാതാപിതാക്കളുടെ എട്ടു മക്കളിൽ ജൂലിയ ആഞ്ചാമത്തെയാളായിരുന്നു. ഒരു സുദീർഘവും പ്രകാശപൂരിതമായ, പൂക്കളും ചിത്രശലഭങ്ങളും പുഞ്ചിരികളും നിറഞ്ഞ വേനൽക്കാലം.... എന്നാണ് ജൂലിയ തൻറെ ഓർമ്മയിലുള്ള കുട്ടിക്കാലത്തെ വിശേഷിപ്പിക്കുന്നത്.

ഏകദേശം 1831 നും 1836 നുമിടയിലുള്ള കാലഘട്ടത്തിൽ ജൂലിയ, സെൻറ് ലൂയിസിലുള്ള ഗ്രാവോയിസ് സ്കൂളിൽ പഠനം നടത്തിയിരുന്നു. 10 മുതൽ 17 വരെയുള്ള പ്രായത്തിൽ അവർ സെൻറ് ലൂയിസലുള്ള “മിസ്സസ് മൌറോസ് ബോർഡിങ് സ്കൂളിൽ ചേർന്നു പഠനം നടത്തിയിരുന്നു. ആഴ്ചമുഴുവൻ ബോർഡിംഗ് സ്കൂളിൽ പഠനവും വൈറ്റ് ഹാവെനിലേയ്ക്ക് വീക്കെൻറിൽ മാത്രവുമാണ് പോയിരുന്നത്. ചെറുപ്പകാലത്ത് അവർ ഇടനേരങ്ങളിൽ പിയാനോ പഠിക്കുവാൻ സമയം കണ്ടെത്തിയതോടൊപ്പം കുതിരസവാരി അഭ്യസിക്കുകയും നോവലുകൾ വായിക്കുകയും ചെയ്തിരുന്നു. ഡെന്റ് കുടുംബത്തിന്റെ സാമൂഹ്യബന്ധങ്ങൾ വളരെ വിശാലമായതായിരുന്നു. സിൻസിന്നാറ്റി, ലൂയിസ്‍വില്ലെ, പിറ്റ്സ്ബർഗ്ഗ് എന്നിവിടങ്ങളിൽനിന്നുള്ള വരേണ്യവർഗ്ഗക്കാരായ സന്ദർശകർ ഈ കുടുംബത്തെ നിരന്തരം സന്ദർശിക്കാറുണ്ടായിരുന്നു. വില്ല്യംസ് ക്ലാർക്ക് (ലെവിസ് & ക്ലാർക്ക്), രാഷ്ട്രീയപ്രവർത്തകനായ അലക്സാണ്ടർ മൿനയർ എന്നിവർ ഡെന്റ് കുടുംബത്തിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂലിയ_ഗ്രാൻറ്&oldid=3134703" എന്ന താളിൽനിന്ന് ശേഖരിച്ചത്