Jump to content

ജൂലിയസ് റിച്ചാർഡ് പെട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലിയസ് റിച്ചാർഡ് പെട്രി
ജനനം(1852-05-31)മേയ് 31, 1852
ബാർമെൻ, ജർമ്മനി
മരണംഡിസംബർ 20, 1921(1921-12-20) (പ്രായം 69)
സീറ്റ്സ്, ജർമ്മനി
ദേശീയതപ്രഷ്യൻ
പൗരത്വംജർമ്മൻ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBacteriologist, military physician, surgeon
സ്ഥാപനങ്ങൾKaiserliches Gesundheitsamt, Göbersdorf sanatorium , Museum of Hygiene, Kaiserliches Gesundheitsamt

പ്രമുഖ ജർമ്മൻ മൈക്രോബയോളജിസ്റ്റായിരുന്നു ജൂലിയസ് റിച്ചാർഡ് പെട്രി (31 മേയ് 1852 - 20 ഡിസംബർ 1921). പരീക്ഷണശാലകളിലുപയോഗിക്കുന്ന 'പെട്രി ഡിഷ് 'എന്ന ചെറു പാത്രം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്.

ജീവിതരേഖ

[തിരുത്തുക]

പട്ടാളത്തിലെ ഭിഷഗ്വരന്മാരെ വാർത്തെടുക്കുന്ന കൈസർ-വിൽഹീം പട്ടാള അക്കാദമിയിലാണ് പെട്രി വൈദ്യ പഠനമാരംഭിച്ചത്(1871–1875). 1876 ൽ വൈദ്യ ബിരുദം നേടി 1882 വരെ പട്ടാളത്തിൽ തന്നെ തുടർന്നു. 1887-ൽ ബെർലിനിലെ ഇംപീരിയൽ ആരോഗ്യാലയത്തിൽ പ്രശസ്ത ഗവേഷകനായ റോബർട്ട് കോച്ചിന്റെ സഹായിയായി പ്രവർത്തിച്ചു. അവിടുത്തെ മറ്റൊരു സഹായിയായിരുന്ന വാൾട്ടർ ഹെസ്സെയുടെ ഭാര്യ ഏഞ്ചലീന ഹെസ്സെയുടെ ഉപദേശ പ്രകാരം അഗർ തളികകളിൽ ബാക്ടീരിയകളെ കൾച്ചർ ചെയ്യാനാരംഭിച്ചു. ഈ സാഹചര്യത്തിൽ പെട്രി ഇതിനായുപയോഗിക്കുന്ന ഒരു ചെറു പാത്രം കണ്ടെത്തുകയും ഏക കോശത്തിൽ നിന്നു ബാക്ടീരിയ കോളനികൾ വികസിപ്പിക്കാനുതകുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്തു. സാങ്കേതികവിദ്യയിലുണ്ടായ ഈ മാറ്റം രോഗകാരി ബാക്ടീരിയങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാൻ ശാസ്ത്രജ്ഞരെ സഹായിച്ചു.

പെട്രി ഡിഷിലെ അഗർ കോളനികൾ
പെട്രി ഡിഷുകൾ

മേയ് 31 ന് ഗൂഗിൾ പ്രതിഭാധനനായ ഈ ശാസ്ത്രജ്ഞന്റെ 161 ാം ജന്മദിനം പ്രമാണിച്ച് ഒരു അനിമേറ്റഡ് ഡൂഡിൽ അവതരിപ്പിച്ചിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. The Independent, Newspaper. "Google Doodle commemorates Julius Richard Petri - inventor of the Petri dish - on what would have been his 160th birthday". Article. http://www.independent.co.uk. Retrieved 31 May 2013. {{cite web}}: External link in |publisher= (help)

പുറം കണ്ണികൾ

[തിരുത്തുക]