ജിമ്മി ഹെൻഡ്രിക്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jimi Hendrix
ജിമ്മി ഹെൻഡ്രിക്സ്‌
Jimi Hendrix performing for Dutch television show Hoepla in 1967.
Jimi Hendrix performing for Dutch television show Hoepla in 1967.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJohnny Allen Hendrix
ജനനം(1942-11-27)നവംബർ 27, 1942
Seattle, Washington, US
മരണംസെപ്റ്റംബർ 18, 1970(1970-09-18) (പ്രായം 27)
Kensington, London, England
വിഭാഗങ്ങൾPsychedelic rock, hard rock, blues rock
തൊഴിൽ(കൾ)Musician, singer, songwriter
ഉപകരണ(ങ്ങൾ)Guitar, vocals
വർഷങ്ങളായി സജീവം1963–1970
ലേബലുകൾVee-Jay, RSVP, Track, Barclay, Polydor, Reprise, Capitol, MCA
വെബ്സൈറ്റ്www.jimihendrix.com

ജെയിംസ്‌ മാർഷൽ "ജിമ്മി" ഹെൻഡ്രിക്സ്‌, (ജനനം: ജോണി അല്ലൻ ഹെൻഡ്രിക്സ്‌ - 27 നവംബർ 1942 - 18 സെപ്തംബർ 1970) ഒരു അമേരിക്കക്കാരനായ ഗിറ്റാറിസ്റ്റ് ആയിരുന്നു. റോക്ക് സംഗീതത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഗിറ്റാർ വായനക്കാരനായിട്ടാണ് ഇദ്ദേഹത്തെ മറ്റു സംഗീതജ്ഞരും വിമർശകരും വിലയിരുത്തുന്നത്.

1967 ലെ മോണിട്ടറി ഫെസ്റ്റിവലിന് ശേഷമാണ് ഇദ്ദേഹം അമേരിക്കയിൽ പ്രശസ്തി ആർജിച്ചത്. തുടർന്നുള്ള 1969 ലെ വുഡ് സ്റ്റോക്ക് ഫെസ്റ്റിവൽ, 1970 ലെ ഐൽ ഓഫ് വൈറ്റ് ഫെസ്റ്റിവൽ എന്നിവക്ക് ശേഷം ഇദ്ദേഹം കൂടുതൽ ജനശ്രദ്ധ ആകർഷിച്ചു.

1960 കളിൽ വൌവാ ശബ്ദം, ആപ്ലിഫയർ ഓവർ ഡ്രൈവ്/ഇഫക്ട്സ് തുടങ്ങിയവയിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയത് റോക്ക് സംഗീതത്തിനു പുതിയ മുഖമുദ്ര ഉണ്ടാക്കി. ഇദ്ദേഹത്തിന്റെ ഇത്തരം പരീക്ഷണങ്ങളാണ് പിൽക്കാലത്ത് പലതരത്തിലുള്ള റോക്ക് സംഗീത രൂപങ്ങൾക്കും തുടക്കമായാത്. ഇദ്ദേഹത്തെ മുന്നോട്ടു നയിച്ചത് ബ്ലൂസ് സംഗീതജ്ഞരായ ബി ബി കിംഗ്‌, മഡി വാട്ടേർസ്, ഹൌളിംഗ് വൂൾഫ്, ആൽബെർട്ട് കിംഗ്‌ തുടങ്ങി നിരവധി പേരുടെ സംഗീതമാണ്. ഇദ്ദേഹത്തിന്റെ കൂടെ ഏറ്റവും കൂടുതൽ സംഗീതം അവതരിപ്പിച്ചിട്ടുള്ളത് ബില്ലി കോക്സ്, മിച് മിച്ചൽ, നോഎൽ രേദിംഗ്, ബടി മൈൽസ് എന്നിവരാണ്.

ഹെൻഡ്രിക്സ്‌ ൻറെ ആരാധകരുടെയും, പ്രസസ്തിയുടെയും ആഴം അളക്കാൻ പറ്റാത്തതാണ്‌. ഇദ്ദേഹത്തിന്റെ മരണാനന്തര ബഹുമതികൾ നിരവധിയാണ്. 1992 ൽ യു.എസ റോക്ക് ആൻഡ്‌ റോൾ ഹാൾ ഓഫ് ഫേയിം, 2005 ൽ യു.കെ മുസിക് ഹാൾ ഓഫ് ഫേയിം, 1997 ൽ ലണ്ടനിൽ blues plaque, 1994 ൽ ഹോളിവൂഡ്‌ വാക്ക് ഓഫ് ഫേയിമിൽ താരകം, 2006 ൽ ഇദ്ദേഹത്തിന്റെ Are you experienced എന്ന ആൽബം അമേരിക്കൻ രജിസ്ട്രി ഓഫ് റെക്കോര്ട്സിൽ ഉൾപ്പെടുത്തി. 2003 ൽ ഇദ്ദേഹത്തെ എക്കാലത്തെയും വലിയ 100 ഗിറ്റാർ വായനക്കാരിൽ ഒരാളായി അംഗീകരിച്ചു.

ജീവിതം[തിരുത്തുക]

1942 നവംബർ 27 നു ജെയിംസ്‌ അല്ലൻ ഹെൻഡ്രിക്സ്‌ൻറെ യും ലൂസിലി ഹെൻഡ്രിക്സ്‌ൻറെ യും മകനായി അമേരിക്കയിൽ ജനിച്ച ഇദ്ദേഹം വളരെ അധികം കഷ്ടപ്പാടുകളിലൂടെയാണ് കുട്ടിക്കാലം ചെലവഴിച്ചത്. സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും കഴിഞ്ഞ ശേഷം ഇദ്ദേഹം ആർമിയിൽ ചേരുകയായിരുന്നു. മോഷ്ടിക്കപ്പെട്ട കാറുകൾ ഓടിച്ചതിന് പിടിയിലായപ്പോൾ രണ്ടു കൊല്ലം തടവ് അല്ലെങ്കിൽ ആർമിയിൽ സേവനം എന്ന ഉപാധി വച്ചപ്പോൾ ആർമി സ്വീകരിക്കുകയായിരുന്നു. എന്നാൽ ഒരു വർഷം മാത്രമേ സേവനം നടത്തിയുള്ളൂ. തുടർന്നു നിരവധി ബാന്റുകളിൽ വായിക്കുകയും. പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. മയക്കു മരുന്നിന്റെ അമിത ഉപയോഗം ഇദ്ദേഹത്തിന്റെ ജീവിതത്തെ പല രീതിയിലും ബാധിച്ചു. 1970 ൽ ലണ്ടനിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിക്കുകയായിരുന്നു. മരണകാരണം ഇപ്പോഴും കൃത്യമായി അറിയില്ല എന്നാണു പറയുന്നത് .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജിമ്മി_ഹെൻഡ്രിക്സ്‌&oldid=3518698" എന്ന താളിൽനിന്ന് ശേഖരിച്ചത്