ജാവേദ് കരീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാവേദ് കരീം
ജാവേദ് കരീം 2008-ൽ

ജാവേദ് കരീം (ജനനം ഒക്ടോബർ 28, 1979) ഒരു ബംഗ്ലാദേശ്, ജർമ്മൻ വംശജനായ ഒരു അമേരിക്കൻ ഇന്റർനെറ്റ് സംരഭകനാണ്. യൂട്യൂബിന്റെ സഹസ്ഥാപകൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെടുന്നു. ജാവേദ് അപ്‌ലോഡ് ചെയ്ത യൂട്യൂബിലെ ആദ്യ വീഡിയോ  "മി അറ്റ് ദി സൂ" പ്രശസ്തമാണ്. പേയ്പാലിൽ ജോലി ചെയുന്ന സമയത്തു ചാഡ് ഹർലി, സ്റ്റീവ് ചെൻ എന്നീ സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം യൂട്യൂബ് സ്ഥാപിച്ചത്. തത്സമയ ആന്റി ഫ്രോഡ് സിസ്റ്റം ഉൾപ്പെടെ, യൂട്യൂബിന്റെ പല പ്രധാന ഘടകങ്ങളും അദ്ദേഹം രൂപകൽപ്പന ചെയ്‌തു.

"https://ml.wikipedia.org/w/index.php?title=ജാവേദ്_കരീം&oldid=3941660" എന്ന താളിൽനിന്ന് ശേഖരിച്ചത്