ജാക്കോ പസ്ത്തോറിയസ്
ജാക്കോ പസ്ത്തോറിയസ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | John Francis Anthony Pastorius III |
തൊഴിൽ(കൾ) | Musician, songwriter, producer |
ഉപകരണ(ങ്ങൾ) | Bass, drums |
വർഷങ്ങളായി സജീവം | 1964–1987 |
അമേരിക്ക ക്കാരനായ ഒരു ബേസ് ഗിറ്റാറിസ്റ്റ് ആയിരുന്നു ജോൺ ഫ്രാൻസിസ് ആന്റണി ജാക്കോ പസ്ത്തോറിയസ് (1951 ഡിസംബർ 1 - 1987 സെപ്തംബർ 21). ഒരു ജാസ് ബേസ് ഗിറ്റാറിസ്റ്റ് ആയ ഇദ്ദേഹത്തിന്റെ വായനാ രീതിയും കണ്ടുപിടിത്തങ്ങളും ആണ് ഇദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയത്. വളരെ വേഗത്തിലുള്ള വായനയും ഹാര്മോനിക്സ് മുതലായവയാണ് ഇതിൽ പ്രധാനപ്പെട്ടവ. എക്കാലത്തെയും ഏറ്റവും വലിയ ബേസ് ഗിറ്റാറിസ്റ്റ് ആയിട്ടാണ് സംഗീതലോകം ഇദ്ദേഹത്തെ കാണുന്നത്. ഡ്രംസ് വായനയിലൂടെയാണ് ആണ് ഇദ്ദേഹത്തിന്റെ സംഗീതലോകത്തേക്കുള്ള പ്രവേശനം. പിന്നീട് ഡബിൾ ബേസ് വായിക്കുകയും ഫ്രെട്ടുകൾ ഇല്ലാത്ത ബേസ് (fretless bass ) വായനയിൽ പ്രമുഖനാവുകയും ചെയ്തു. നിരവധി ബാണ്ടുകളിൽ ആദ്യകാലങ്ങളിൽ വായിച്ചിട്ടുള്ള ജാക്കോയുട്രെ പ്രധാനപ്പെട്ട ബാൻഡ് വെതർ റിപോർട്ട് ആയിരുന്നു.
അമിതമായ മയക്കുമരുന്നിന്റെ ഉപയോഗം ഇദ്ദേഹത്തിന്റെ ജീവിതത്തെ വളരെ അധികം പ്രതികൂലമായി ബാധിച്ചു. 1987 ൽ അമിത മദ്യപാനത്തെ തുടർന്നുണ്ടായ ഒരു കയ്യേറ്റത്തിൽ നിന്നുമാണ് മരണം സംഭവിച്ചത്.