ചൊവ്വയിലെ ആൽബിഡോ സവിശേഷതകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭൂമിയിൽ നിന്നും ചെറിയ ഒരു ദൂര ദർശിനിയിലൂടെ ചൊവ്വയെ നോക്കുമ്പോൾ ദൃശ്യമാകുന്ന വർണ്ണ രൂപീകരണങ്ങൾ

ഭൂമിയിൽ സ്ഥാപിച്ച ഒരു ദൂരദർശിനിയിലൂടെ ചൊവ്വയെ നിരീക്ഷിക്കുമ്പോൾ, ചൊവ്വയുടെ ഉപരിതലത്തിൽ ദൃശ്യമാകുന്ന ഇരുണ്ടതും, പ്രകാശമുള്ളതുമായ വർണ്ണ രൂപീകരണങ്ങളെ ചൊവ്വയിലെ അൽബിടോ സവിശേഷതകൾ എന്ന് വിളിക്കുന്നു. ബഹിരാകാശ വാഹനങ്ങളും പെടകങ്ങളും ദൂരദർശിനിയുമൊക്കെ വരുന്നതിനു മുൻപ് തന്നെ, പണ്ട് കാലത്തെ ജ്യോതിശാസ്ത്രകാരന്മാർ ഇത്തരം അൽബിടോ പ്രദേശങ്ങളെ നിരീക്ഷിക്കുകയും, പേരുകൾ നൽകുകയും ചെയ്തിരുന്നു. ഇതിൽ ഏറ്റവും പ്രശസ്തമായത്‌ ഗിയോവന്നി സ്കിയാപരെല്ലി കണ്ടെത്തിയവയാണ്. ഇദ്ദേഹം പുരാണങ്ങളിൽ നിന്നുമുള്ള പേരുകളാണ് ഈ പ്രദേശങ്ങൾക്ക് നൽകിയത്. എന്നാൽ ഇന്ന് അത്യാധുനിക ചൊവ്വാ പെടകങ്ങളും വാഹനങ്ങളും ഉപയോഗിച്ച് അൽബിടോ സവിശേഷതകളെ പറ്റി വിശദമായി പഠിക്കുകയും, ചൊവ്വയുടെ ഭൂപടം നിർമ്മിക്കുന്നതിനായി പഴയ പേരുകൾ മിക്കതും മാറ്റുകയുമുണ്ടായി. ഈ പേരുകളിൽ ചിലത് ചൊവ്വയിലെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾക്ക് നൽകിയിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

റിച്ചാർഡ്‌ എ. പ്രോക്ടർ ചിത്രീകരിച്ച ചൊവ്വയുടെ ഭൂപടം. ഇതിൽ അദ്ദേഹം മറ്റു ജ്യോതിശാസ്ത്രകാരന്മാർ കണ്ടെത്തി നാമം ചെയ്ത അൽബിടോ രൂപീകരണങ്ങളെയും ചിത്രീകരിച്ചിരിക്കുന്നു.

പണ്ട് കാലത്തെ ജ്യോതിശാസ്ത്രകാരന്മാർ അന്ന് ലഭ്യമായ ഉപകരണങ്ങൾ ഉപയോഗിച്ച് ചൊവ്വയെ നിരീക്ഷിച്ചപ്പോൾ അൽബിടോ രൂപീകരണങ്ങളെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ചൊവ്വയിലെ പ്രതലവിശേഷങ്ങളുമായി ഇതിനു ബന്ധം വളരെ കുറവാണ്.മാത്രമല്ല പ്രതലം ദൃശ്യമാകുന്നതിൽ നിന്നും ഇത് നിരീക്ഷകനെ തടയുകയും ചെയ്യുന്നു. അൽബിടോ സവിശേഷതകൾ എങ്ങനെ ഉണ്ടാകുന്നു എന്നത് അക്കാലത്ത് ഒരു നിഗൂഢതയായിരുന്നു. ധ്രുവങ്ങളിൽ കാണുന്ന വെന്മ കൂടിയ പ്രതലങ്ങൾ ജലത്തിന്റെയോ കാർബൺ ഡൈ ഒക്സൈഡിന്റെയോ മഞ്ഞു രൂപമാകാം എന്ന് ഇവർ ഊഹിച്ചിരുന്നു.പിന്നീടിത് ശരിയാണെന്ന് തെളിയിക്കപ്പെട്ടു. പക്ഷെ അൽബിടോ ഇരുണ്ട നിറം എന്താണെന്ന് ഏകദേശം ഒരു നൂറ്റാണ്ടോളം ആർക്കും കണ്ടെത്താൻ സാധിച്ചില്ല. ഗിയോവന്നി സ്കിയാപരെല്ലി തന്റെ നിരീക്ഷണം ആരംഭിച്ചപ്പോൾ, അദ്ദേഹം കരുതിയത്‌ ഈ കറുത്ത പ്രദേശങ്ങൾ കടലുകളോ തടാകങ്ങളോ ആയിരിക്കും എന്നാണ്. അദ്ദേഹം ഇവക്കു മേർ, ലാകസ്, പാലസ് തുടങ്ങിയ പേരുകളും നൽകി.എങ്കിലും കുറച്ചു ദശകങ്ങൾക്കകം തന്നെ ചൊവ്വയിൽ ഉപരിതല ജലം ഇല്ലാ എന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കി. അതിനു ശേഷം അവർ കരുതി ഈ ഇരുണ്ട ഭാഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള സസ്യത്തഴപ്പായിരിക്കുമെന്ന്. ചൊവ്വയിലെ വർഷങ്ങൾ മാറുന്നതനുസരിച്ച് ഈ രൂപീകരണങ്ങളിൽ വരുന്ന മാറ്റം മൂലം, ഇത് സസ്യങ്ങൾ താന്നെയാകുമെന്നു അവർ ഊഹിച്ചു. എന്നാൽ ഇന്ന് നമുക്കറിയാം ഇത് ചൊവ്വയിലെ പൊടി പടലങ്ങൾ മൂലം ഉണ്ടാകുന്ന പ്രതിഭാസമാണെന്ന്. ചൊവ്വയിലെ ശക്തമായ മണൽ കാറുകളുടെ ചലനങ്ങൾക്കനുസരിച്ച് ഈ അൽബിടോ സവിശേഷതകളുടെ രൂപത്തിനും മാറ്റങ്ങൾ ഉണ്ടാകുന്നു.

ഗിയോവന്നി സ്കിയാപരെല്ലി ചിത്രീകരിച്ച ചൊവ്വയുടെ ഭൂപടം.

ചൊവ്വയിലെ അൽബിടോ സവിശേതകൾക്ക് ആദ്യമായി പേരുകൾ നൽകിയത് റിച്ചാർഡ് എ. പ്രോക്ടർ ആണ്. 1867ൽ, വില്ല്യം റട്ടർ ഡാവ്സ് എന്ന ജ്യോതിശാസ്ത്രകാരന്റെ നിരീക്ഷണ ഫലങ്ങളുടെ സഹായത്തോടെ, പ്രോക്ടർ നിർമ്മിച്ച ചൊവ്വയുടെ ഭൂപടത്തിൽ അദ്ദേഹം പല മുൻ ശാസ്ത്രകാരന്മാരുടെയും പേരുകൾ അൽബിടോകൾക്ക് നൽകി. ഇതിനു തുടർച്ചയായി ഗിയോവന്നി സ്കിയാപരെല്ലി നടത്തിയ നിരീക്ഷണങ്ങൾ പക്ഷെ പ്രോക്ടരുടെതിൽ നിന്നും വ്യത്യസ്തമായിരുന്നു. പല ലാറ്റിൻ ഐതിഹ്യങ്ങളിലെയും പേരുകളാണ് സ്കിയാപരെല്ലി ഇവക്കു നൽകിയത്. 1876ൽ ക്യാമിൽ ഫ്ലാമ്മാരിയൻ വരച്ച ഭൂപടത്തിലും 1877ൽ നയ്തനീൽ ഗ്രീൻ വരച്ച ഭൂപടത്തിലും, പ്രോക്ടരുടെയും സ്കിയാപരെല്ലിയുടെയും പേരുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് പ്രോക്ടരിയൻ പേരുകൾ പൂർണമായും കാലഹരണപ്പെട്ടതായി കണക്കാക്കുന്നു. 1958ൽ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയൻ ഔദ്യോഗികമായി ചൊവ്വയിലെ അൽബിടോ പ്രത്യേകതകളുടെ പേരുകളുടെ പട്ടിക പ്രഖ്യാപിച്ചു. ഇതിൽ പല പേരുകളും സ്കിയാപരെല്ലി ഉപയോഗിച്ചിരുന്നവയാണ്‌.[1]

ബഹിരാകാശ പേടകങ്ങളുടെ വരവോടെ ചൊവ്വയെപ്പറ്റിയും അതിലെ അൽബിടോ സവിശേഷതകളെ പറ്റിയും എല്ലാം കൂടുതൽ വ്യക്തമായും, വിശദമായും പഠിക്കാൻ സാധിച്ചു. ഇവയിൽ നിന്നും ലഭിക്കുന്ന വളരെ വ്യക്തതയുള്ള ചിത്രങ്ങൾ പഴയ കാലത്തെ ചൊവ്വയുടെ ഭൂപടങ്ങളിൽ നിന്നും വ്യത്യാസപെട്ടതാണ്. എങ്കിലും ഇപ്പോഴും പല പ്രാരംഭ -ജ്യോതിശാസ്ത്രകാരന്മാരും പഴയ ഭൂപടങ്ങളാണ് ഉപയോഗിക്കുന്നത്.

സാധാരണമായ പേരുകൾ[തിരുത്തുക]

ലാറ്റിൻ ഭാഷയിൽ നിന്നുള്ള ചില സാധാരണമായ നാമങ്ങളും അവയുടെ അർത്ഥങ്ങളും:

 • Campi (ˈkæmpaɪ) - മൈതാനം
 • Cherso (ˈkɛrsoʊ) - ഉപ ദ്വീപ്
 • Cornu (ˈkɒrnjuː) - കൊമ്പ്, ഉപ ദ്വീപ്
 • Depressio (dɨˈprɛʃioʊ) - താഴ്ന്ന ഭൂമി
 • Fastigium (fæsˈtɪdʒiəm) - കുന്ന്
 • Fons (ˈfɒnz) – ജല ധാര
 • Fretum (ˈfriːtəm) – കടലിടുക്ക്
 • Insula (ˈɪnsjʊlə) – ദ്വീപ്
 • Lacus (ˈleɪkəs) - തടാകം
 • Lucus (ˈljuːkəs) - കുറ്റിക്കാട്
 • Mare (ˈmɑriː, ˈmɛəriː) – കടൽ
 • Nix (ˈnɪks) – മഞ്ഞ്
 • Palus (ˈpeɪləs) - ചതുപ്പ്
 • Pons (ˈpɒnz) – പാലം
 • Promontorium (ˌprɒmənˈtɔəriəm) – മുനമ്പ്
 • Regio (ˈriːdʒioʊ) - മേഖല
 • Silva (ˈsɪlvə) - തടി
 • Sinus (ˈsaɪnəs) – ഉൾക്കടൽ

അൽബിടോ സവിശേഷതകളുടെ പട്ടിക[തിരുത്തുക]

A[തിരുത്തുക]

പേര് ഉച്ചാരണം അർത്ഥം പുതിയ പേര്
Abalos(എബലോസ്) ˈæbəlɒs വടക്കൻ കടലിൽ ഹെലിഗോലാൻഡിനു‌ കിഴക്കായി ഇപ്പോൾ നിലവിലില്ലാത്ത ഒരു ദ്വീപ്. Abalos Colles (എബലോസ് കോൾസ്), Abalos Mensa(എബലോസ് മെൻസ), Abalos Scopuli(എബലോസ് സ്കൊപുലി), Abalos Undae(എബലോസ് അണ്ടേ)
Achæorum Portus(അക്കിയോറം പോർട്ടസ്) ˌækiːˈɔərəm ˈpɔrtəs "അക്കിയൻ തുറമുഖം" കാലഹരണപ്പെട്ടു
Acherusia Palus(അക്കിരൂസിയ പാലസ്) ˌækɨˈruːʒiə ˈpeɪləs ഗ്രീക്ക് ഐതിഹ്യങ്ങളിലെ പ്രശസ്തമായ അക്കിരൂസിയ എന്ന ചതുപ്പ്. കാലഹരണപ്പെട്ടു
Achillis Pons(അക്കിലിസ് പോൺസ്‌) əˈkɪlɨs ˈpɒnz "അക്കിലിസിന്റെ പാലം" കാലഹരണപ്പെട്ടു
Mare Acidalium(മാറേ അസിടെലിയം) ˈmɛəriː ˌæsɨˈdeɪliəm "അസിടലിയ കടൽ". ഗ്രീക്ക് ഐതിഹ്യങ്ങളിലെ ദേവതകളായ ഗ്രേസെസ് കുളിക്കുന്ന അസിടിലിയ എന്ന ജലധാരയ്ക്ക് അനുസ്മരണമായി നൽകിയത്. Acidalia Colles(അസിടലിയ കോള്സ്), Acidalia Mensa(അസിടലിയ മെൻസ), Acidalia Planitia(അസിടലിയ പ്ലാനിടിയ )
Æolis(അയോലിസ്) ˈiːəlɨs അയോലിയ എന്നതിന്റെ മറ്റൊരു രൂപം. കാറ്റിന്റെ ഭരണാധികാരികളായ അയോലോസ് എന്ന പ്ലവനം ചെയ്യുന്ന പടിഞ്ഞാറൻ ദ്വീപുകൾ. Aeolis Mensae(അയോലിസ് മെൻസ), Aeolis Planum(അയോലിസ് പ്ലാനം)
Aëria(ഐരിയ) eɪˈɪəriə ഈജിപ്തിന്റെ കാവ്യാത്മകമായ നാമം Aeria(ഐരിയ), IAU അംഗീകരിച്ച അൽബിടോ സവിശേഷത.
Ætheria(എതെറിയ) ɨˈθɪəriə ജീവിക്കുന്നവരുടെ നാട്, വിർഗിലിന്റെ എനീദ്ൽ നിന്നും. എതെറിയ, IAU അംഗീകരിച്ച അൽബിടോ സവിശേഷത.
Æthiopis(എതിയോപിസ്) ɨˈθaɪəpɨs എത്യോപ്പിയന്മാരുടെ നാട്. എതിയോപിസ്, IAU അംഗീകരിച്ച അൽബിടോ സവിശേഷത.
Aganippe Fons(എഗനിപ്പി ഫോൻസ്) ˌæɡəˈnɪpiː ˈfɒnz എഗനിപ്പിയുടെ ജലധാര, ഗ്രീക്ക് നായിടിന്റെ ഭവനം Aganippe Fossa (എഗനിപ്പി ഫോസ്സ)
Alcyonia(അൽസയോനിയ) ˌælsiːˈoʊniə പൊന്മാൻ പക്ഷികളുടെ നാട് കാലഹരണപ്പെട്ടു
Amazonis(അമസോനിസ്) əˈmæzənɨs ഐതിഹ്യത്തിലെ ധീര വനിതകളായ അമസോണുകളുടെ നാട് Amazonis Mensa (അമസോനിസ് മെൻസ), Amazonis Planitia (അമസോനിസ് പ്ലാനിടിയ), Amazonis Sulci(അമസോനിസ് സുൽകി)
Amenthes(അമെന്തെസ്) əˈmɛnθiːz ഈജിപ്തിലെ മരിച്ചവരുടെ നാടായ ദുവാട്ടിന്റെ മറ്റൊരു നാമം Amenthes Cavi (അമെന്തെസ് കാവി), Amenthes Fossae (അമെന്തെസ് ഫോസ്സെ), Amenthes Planum (അമെന്തെസ് പ്ലാനം), Amenthes Rupes (അമെന്തെസ് രൂപ്സ്)
Ammonium(അമ്മോണിയം) əˈmoʊniəm സിവ എന്ന മരുപ്പച്ചയുടെ പ്രാചീന നാമം കാലഹരണപ്പെട്ടു
Mare Amphitrites(മേർ അമ്ഫിട്രൈറ്റെസ്) ˈmɛəriː ˌæmfɨˈtraɪtiːz ഗ്രീക്ക് പുരാണത്തിലെ കടലിന്റെ ദേവതയായ അമ്ഫിട്രൈറ്റിന്റെ കടൽ Amphitrites Patera (അമ്ഫിട്രൈറ്റെസ് പടെര)
Lucus Angitiæ(ലുകാസ് അന്ഗീശ്യെ) ˈljuːkəs ænˈdʒɪʃɪiː നാഗ ദേവതയായ അന്ഗീശ്യയുടെ വാസസ്ഥലമായ ഒരു കുറ്റിക്കാട് കാലഹരണപ്പെട്ടു
Depressiones Aoniæ (ഡിപ്രെഷൻസ് അയോനിയെ) dɨˌprɛʃiːˈoʊniːz eɪˈoʊniːi അയോനിയയിൽ ഹെലികോനിൽ നിന്നും വന്ന "മുസെസിന്റെ താഴ്വാരം" കാലഹരണപ്പെട്ടു
Aonius Sinus (അയോനിയാസ് സൈനസ്) eɪˈoʊniəs ˈsaɪnəs "മുസെസിന്റെ ഉൾക്കടൽ" Aonia Planum(അയോനിയ പ്ലാനം), Aonia Terra (അയോനിയ ടെറ)
Aponi Fons (അപോണി ഫോൻസ്) ˈæpənaɪ ˈfɒnz പാടുവ എന്ന സ്ഥലത്തിന് സമീപമുള്ള ബട്നി ഡി അബണോ എന്ന കുളിക്കടവിന്റെ റോമൻ നാമം കാലഹരണപ്പെട്ടു
Aquæ Apollinares (അക്വെ അപ്പോളിനരെസ്) ˈeɪkwiː əˌpɒlɨˈnɛəriːz "അപ്പോളോയുടെ നീർത്തടം"; ടാസ്കനിയിലെ കനലെ മോന്റെരാണോ എന്ന കുളിക്കടവിന്റെ റോമൻ നാമം കാലഹരണപ്പെട്ടു
Aquæ Calidæ (അക്വെ കാലിടെ) ˈeɪkwiː ˈkælɨdiː "ചുടു നീരുറവ" കാലഹരണപ്പെട്ടു
Aquarii Depressio (അക്വെറീ ഡിപ്രസ്സിയോ) əˈkwɛəri.aɪ dɨˈprɛʃi.oʊ "അക്വെറിയസിലെ താഴ്ന്ന ഭൂമി" കാലഹരണപ്പെട്ടു
Arabia (അറേബിയ) əˈreɪbiə അറേബിയൻ ഉപ ദ്വീപ് Arabia Terra (അറേബിയ റ്റെറ)
Arachoti Fons (അരകൊട്ടീ ഫോൻസ്) ˌærəˈkoʊtaɪ ˈfɒnz "അരകൊട്ടസിലെ ജലധാര", അഫ്ഗാനിസ്താനിലെ ഒരു നദി[അവലംബം ആവശ്യമാണ്] കാലഹരണപ്പെട്ടു
Aram (ഏരം) ˈɛərəm ഏരം, ബൈബിളിൽ പരാമർശിച്ചിട്ടുള്ള ഏരമയെന്സിന്റെ നാട് Aram Chaos (ഏരം കേയോസ്)
Arcadia (ആർകേടിയ) ɑrˈkeɪdiə പെലോപോന്നെസുസിലെ മധ്യ ഭാഗമായ ആർകേടിയ Arcadia Dorsa, Arcadia Chaos (ആർകേടിയ ഡോർസ, ആർകേടിയ കേയോസ്)
Arduenna (അർടുവെന്ന) ˌɑrdjuːˈɛnə അർടെന്നസ് കാടുകളുടെ ലാറ്റിൻ പേര് കാലഹരണപ്പെട്ടു
Arethusa Fons (അറിതുസ ഫോൻസ്‌) ˌærɨˈθjuːzə ˈfɒnz ഗ്രീക്ക്‌ നിംഫായ അറിതുസയുടെ ജലധാര കാലഹരണപ്പെട്ടു
Ariadnes Depressio (ആരിയാട്നെസ് ഡിപ്രെസ്സിയോ) ˌæriˈædniːz dɨˈprɛʃioʊ ഒരു ഗ്രീക്ക്‌ വീര വനിതയായ ആരിയാട്നെയുടെ താഴ്ന്ന ഭൂമി Ariadnes Colles (ആരിയാട്നെസ് കോൾസ്)
Argyre I (അർഗൈർ I) ˈɑrdʒɨriː ˈpraɪmə ഗ്രീക്ക്‌ ഐതിഹ്യത്തിൽ ആദ്യത്തെ വെള്ളി നാട് എന്ന് അറിയപ്പെടുന്ന ഒരു ദ്വീപ്. Argyre Cavi (അർഗൈർ കാവി), Argyre Planitia (അർഗൈർ പ്ലാനിടിയ), Argyre Rupes (അർഗൈര് രൂപസ്‍)
Argyre II (അർഗൈർ II) ˈɑrdʒɨriː sɨˈkʌndə "രണ്ടാമത്തെ വെള്ളി നാട്" (മുകളിലുള്ളത് നോക്കുക) കാലഹരണപ്പെട്ടു
Argyroporos (അർഗ്യരോപോരെസ്) ˌɑrdʒɨˈrɒpərɒs "വെള്ളി കടലിടുക്ക്" കാലഹരണപ്പെട്ടു
Aromatum Promontorium (ആരോമേറ്റം പ്രോമോന്ടോരിയം ) əˈrɒmətəm ˌprɒmənˈtɔəriəm "ഗന്ധമുള്ള ജീവികളുടെ മുനമ്പ്"[അവലംബം ആവശ്യമാണ്] Aromatum Chaos (ആരോമേറ്റം കേയോസ്‌)
Arsia Silva (ആർസിയ സിൽവ) ˈɑrʃiə ˈsɪlvə റോമിൻറെ വടക്ക് പടിഞ്ഞാറൻ ദിക്കിലുള്ള വനം Arsia Chasmata (ആർസിയ ചസ്മാറ്റ), Arsia Mons (ആർസിയ മോൺസ്), Arsia Sulci (ആർസിയ സുൽകി)
Arsinoës Depressio (അർസിനോയിസ്‌ ഡിപ്രെസ്സിയോ) ɑrˈsɪnoʊiːz dɨˈprɛʃioʊ പുരാതന ഗ്രീക്ക്‌, ഈജ്പ്ഷ്യൻ ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളായ അർസിനോകളുടെ താഴ്ന്ന ഭൂമി Arsinoes Chaos (അർസിനോയിസ് കേയോസ്‌)
Artynia Fons (ആർടിനിയ ഫോൻസ്‌) ɑrˈtɪniə fɒnz ആർടിനിയയുടെ ജലധാര, ഏഷ്യയിലെ ആർടിനിയ തടാകത്തെ സൂചിപ്പിക്കുന്നു. Artynia Catena (ആർടിനിയ ക്യാടിന)
Aryn Promontorium (എറിൻ പ്രോമോന്ടോരിയം) ˈɛərɨn ˌprɒmənˈtɔəriəm എറിൻ മുനമ്പ് കാലഹരണപ്പെട്ടു
Fastigium Aryn (ഫാസ്ടിഗിയം എറിൻ) fæsˈtɪdʒiəm ˈɛərɨn "എറിൻ കൊടുമുടി" കാലഹരണപ്പെട്ടു
Ascræus Lacus (അസ്ക്രിയസ് ലാകസ്) æsˈkriːəs ˈleɪkəs "അസ്ക്രിയസ് തടാകം" Ascraeus Chasmata (അസ്ക്രിയസ് ചസ്മാറ്റ), Ascraeus Mons (അസ്ക്രിയസ് മോൻസ്‌), Ascraeus Sulci (അസ്ക്രിയസ് സുൽകി)
Astræ Lacus (അസ്ട്രീ ലാകസ് ) ˈæstriː ˈleɪkəs "അസ്ട്രാ തടാകം", ഗ്രീക്ക്‌ നക്ഷത്ര ദൈവങ്ങൾ[അവലംബം ആവശ്യമാണ്] കാലഹരണപ്പെട്ടു
Atalantes Depressio (അറ്റ്‌ലാൻറിസ് ഡിപ്രെസ്സിയോ) ætˈlæntiːz dɨˈprɛʃioʊ ഗ്രീക്ക്‌ വീര വനിതയായ അറ്റ്‌ലാൻറയുടെ താഴ്ന്ന ഭൂമി കാലഹരണപ്പെട്ടു
Nix Atlantica (നിക്സ് അറ്റ്‌ലാൻറിക്ക) ˈnɪks ætˈlæntɨkə "അറ്റ്‌ലസിലെ മഞ്ഞ്"[അവലംബം ആവശ്യമാണ്], ഗ്രീക്ക്‌ ഐതിഹ്യങ്ങളിലെ ഒരു റ്റൈറ്റൻ കാലഹരണപ്പെട്ടു
Atlantidum Sinus (അറ്റ്‌ലാൻഡിയം സൈനസ്) ætˈlæntɨdəm ˈsaɪnəs അറ്റ്‌ലാൻഡിസിസിലെ ഉൾക്കടൽ (അറ്റ്‌ലാൻഡിസ് I, അറ്റ്‌ലാൻഡിസ് II എന്നിവയുടെ തെക്ക്. താഴെ കാണുക) കാലഹരണപ്പെട്ടു
Atlantis I (അറ്റ്‌ലാൻഡിസ് I) ætˈlæntɨs ˈpraɪmə "ആദ്യത്തെ അറ്റ്‌ലാൻഡിസ്", ഐതിഹ്യങ്ങളിലെ സമുദ്രതിനടിയിലായ നാട് Atlantis Chaos (അറ്റ്‌ലാൻഡിസ് കേയോസ്‌)
Atlantis II (അറ്റ്‌ലാൻഡിസ് II) ætˈlæntɨs sɨˈkʌndə "രണ്ടാമത്തെ അറ്റ്‌ലാൻഡിസ്" (മുകളിൽ കാണുക) Atlantis Chaos (അറ്റ്‌ലാൻഡിസ് കേയോസ്‌)
Augila (ഓഗില) ˈɔːdʒɨlə സിരെനെയികയിലെ ഒരു നഗരം കാലഹരണപ്പെട്ടു
Aurea Cherso (ഒരീയ കേർസൊ) ˈɔriə ˈkɛrsoʊ "സ്വർണ്ണ ഉപദ്വീപ്", ഉപദ്വീപിന്റെ പഴയ നാമം കാലഹരണപ്പെട്ടു
Aureum Cornu (ഒരിയം കോർനു) ˈɔriəm ˈkɔrnjuː "സ്വർണ്ണ കൊമ്പ്" Aureum Chaos (ഒരിയം കേയോസ്‌)
Auroræ Sinus (അറോറീ സൈനസ്) ɒˈrɔəriː ˈsaɪnəs "പ്രഭാതത്തിന്റെ ഉൾക്കടൽ" Aurorae Planum (അറോറേ പ്ലാനം), Aurorae Chaos (അറോറേ കേയോസ്‌)
Ausonia (ഓസോനിയ) ɒˈzoʊniə ഇറ്റലിയുടെ കാവ്യാത്മക നാമം Ausonia Cavus (ഓസോനിയ കേവസ്), Ausonia Mensa (ഓസോനിയ മെൻസ), Ausonia Montes (ഓസോനിയ മോണ്ടിസ്)
Mare Australe (മാറേ ഒസ്ട്രയ്ൽ) ˈmɛəriː ɒsˈtreɪliː "തെക്കൻ കടൽ" Chasma Australe (ചസ്മ ഒസ്ട്രയ്ൽ), Australe Lingula (ഒസ്ട്രയ്ൽ ലിന്ഗുല), Australe Mensa (ഒസ്ട്രയ്ൽ മെൻസ), Australe Montes (ഒസ്ട്രയ്ൽ മോണ്ടിസ്), Planum Australe (പ്ലാനം ഒസ്ട്രയ്ൽ), Australe Scopuli (ഒസ്ട്രയ്ൽ സ്കൊപുളി), Australe Sulci (ഒസ്ട്രയ്ൽ സുൽകി)

B-E[തിരുത്തുക]

പേര് ഉച്ചാരണം അർത്ഥം
Baltia (ബാൽഷ്യ) ˈbælʃiə ബാൾട്ടിക് കടലിൻറെ സമീപമുള്ള പ്രദേശങ്ങളുടെ പേരിൽ നിന്ന്. Baltia (ബാൽഷ്യ), IAU അംഗീകരിച്ച അൽബിടോ സവിശേഷത
Bandusiæ Fons (ബന്ട്യൂസെ ഫോൻസ്) bænˈdjuːʒɪiː ˈfɒnz "ബന്ട്യൂസയുടെ ജലധാര", ഹോറസിന്റെ ഒരു കവിതയുടെ പേര്. കാലഹരണപ്പെട്ടു
Bathys Portus (ബാത്യ്സ് പോർട്ടസ്) ˈbeɪθɨs ˈpɔrtəs "ആഴമുള്ള തുറമുഖം" Icaria Planum (ഇകേറിയ പ്ലാനം)
Benacus Lacus (ബെനകസ് ലാകസ്) bɨˈneɪkəs ˈleɪkəs "ബെനകസ് തടാകം", വടക്കൻ ഇറ്റലി) കാലഹരണപ്പെട്ടു
Biblis Fons ˈbɪblɨs ˈfɒnz (ബിബ്ലിസ്‌ ഫോൻസ്‌) "ബിബ്ലിസ്‌ ജലധാര" Biblis Patera (ബിബ്ലിസ്‌ പട്ടേര), Biblis Tholus (ബിബ്ലിസ്‌ തോലസ്‌)
Bosporium Promontorium (ബോസ്പോരിയം പ്രോമോന്ടോറിയം) bɒsˈpɔəriəm ˌprɒmənˈtɔəriəm "ബോസ്ഫറസ് മുനമ്പ്"
Bosporus/Bosphorus Gemmatus (ബോസ്പോറാസ്‌/ബോസ്ഫറസ് ജെമ്മാടസ്) ˈbɒspərəs / ˈbɒsfərəs dʒɨˈmeɪtəs "ആഭരണങ്ങളാൽ അലങ്കരിച്ച ബോസ്ഫറസ്" Bosporos Planum (ബോസ്പോറാസ് പ്ലാനം), Bosporus Regio (ബോസ്പോറാസ് റീജിയോ), Bosporos Rupes (ബോസ്പോറാസ് രൂപ്സ്‌)
Brangæna (ബ്രാന്ഗിന) brænˈdʒiːnə കാലഹരണപ്പെട്ടു
Castalia Fons (കാസ്റ്റേലിയ ഫോൻസ്‌) kæsˈteɪliə fɒnz
Cebrenia (സെബ്രീനിയ) sɨˈbriːniə
Cecropia (സിക്രോപിയ) sɨˈkroʊpiə "സിക്രോപ്സിന്റെ നാട്"
Ceraunius (സിരെനിയാസ്‌) sɨˈrɔːniəs
Chalce (ചാൽസ്) ˈkælsiː
Charitum Promontorium (ചാരിറ്റം പ്രോമോന്റൊരിയം) ˈkærɨtəm ˌprɒmənˈtɔəriəm "ചാരിറ്റസ് മുനമ്പ്"
Chironis Fretum (ചിരോനിസ്‌ ഫ്രീറ്റം) kaɪˈroʊnɨs ˈfriːtəm "ചിരോൺ കടലിടുക്ക്"
Mare Chronium (മാറേ ക്രോണിയം) ˈmɛəriː ˈkroʊniəm
Chryse (ക്രൈസ്‌) ˈkraɪsiː എര്യ്ത്രയേം എന്ന പ്രദേശത്തിന് കിഴക്ക്, സ്വർണ്ണം കൊണ്ട് സമൃദ്ധമായ ഒരു ദ്വീപ് (ഗ്രീക്ക്‌ ഐതിഹ്യം).
Chrysokeras (ക്രിസോകെരാസ്) krɨˈsɒkɨrəs സ്വർണ്ണ കൊമ്പ്
Cimmeria Insula (സിമേറിയ ഇൻസുല) sɨˈmɪəriə ˈɪnsjʊlə "സിമേറിയൻ ദ്വീപ്‌"
Mare Cimmerium (മാറേ സിമേറിയം‍) ˈmɛəriː sɨˈmɪəriəm "സിമേറിയൻ കടൽ"
Circaeum Promontorium (സിർകിയം പ്രോമോന്റൊരിയം) sərˈsiːəm ˌprɒmənˈtɔəriəm "സിർകി മുനമ്പ്"
Clepsydra Fons (ക്ളിപ്സിദ്ര ഫോൻസ്‌) klɛpˈsaɪdrə ˈfɒnz "ജല-ഘടികാര ജലധാര", ആതെൻസ്‌(ഗ്രീസ്) അക്രോപോളിസിലെ ഒരു കിണർ.
Coracis Portus (കൊരെസിസ്‌ പോർടസ്) ˈkɒrəsɨs ˈpɔrtəs "കൊരാക്സ്‌ സ്വർഗ്ഗം"
Cyane Fons (സയാൻ ഫോൻസ്‌) ˈsaɪəniː ˈfɒnz "സയാൻ ജലധാര"
Cydonia (സൈഡോനിയ) saɪˈdoʊniə ക്രീറ്റിൻറെ കാവ്യാത്മക നാമം
Cynia Lacus (സൈനിയ ലാകസ്)
Danaïdum Depressio (ഡനായ്ഡം ദിപ്രേസ്സിയോ) dəˈneɪədəm dɨˈprɛʃioʊ "ഡനായ്സിൻറെ മക്കളുടെ താഴ്ന്ന ഭൂമി."
Daphne (ദാഫ്നെ) ˈdæfniː ദാഫ്നെ എന്ന നിംഫ്.
Deucalionis Regio (ഡികേലിയോണിസ് റീജിയോ) ˌdjʊkeɪliːˈoʊnɨs ˈriːdʒioʊ "ഡികേലിയൻ പ്രദേശം"
Dia (ദിയ) ˈdaɪə ക്രീറ്റിന് വടക്ക്‌ ഭാഗത്തുള്ള ഒരു ദ്വീപ്‌
Diacria (ദിയാക്രിയ) daɪˈeɪkriə യൂബിയയിലെ ഒരു പ്രദേശം
Dioscuria (ഡിയോസ്കൂറിയ) ˌdaɪəsˈkjʊəriə "ഡിയോസ്കൂറിയുടെ നാട്"
Eden (ഈഡൻ) ˈiːdən ബൈബിളിലെ ഈഡൻ പൂന്തോട്ടം
Edom (ഈടം) ˈiːdəm ഇന്നത്തെ ജോർദാനിലെ ഒരു പ്രാചീന രാജ്യം
Edom Promontorium (ഈടം പ്രോമോന്റൊരിയം) ˈidəm ˌprɒmənˈtɔəriəm "ഈടം മുനമ്പ്"
Electris (ഇലക്ട്രിസ്) ɨˈlɛktrɨs ഇലക്ട്രൈഡ്കളുടെ പ്രധാന ദ്വീപ്. ഗ്രീക്ക്‌ ഐതിഹ്യം പ്രകാരം ഇവിടെ ആംബർ ഉൽപ്പാദിക്കപ്പെടുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
Elysium (ഇലിസീയം) ɨˈlɪʒiəm ഇലിസീയം, മരിച്ചുപോയ വീരന്മാരുടെ നാട് (ഗ്രീക്ക്‌ ഐതിഹ്യം)
Eridania (എരിഡാനിയ) ˌɛrɨˈdeɪniə എരിഡാനിയ നദിയുടെ നാട് (ഗ്രീക്ക്‌ ഐതിഹ്യം)
Mare Erythræum (മാറേ എരിത്രേയം) ˈmɛəriː ˌɛrɨˈθriːəm "ചെങ്കടൽ"

F-L[തിരുത്തുക]

പേര് ഉച്ചാരണം അർത്ഥം
Famæ Depressio (ഫമേയ്‌ ഡിപ്രസ്സിയോ) ˈfeɪmiː dɨˈprɛʃioʊ "കീർത്തിയുടെ താഴ്ന്ന ഭൂമി."
Ferentinæ Lucus (ഫെറൻറിനേയ് ലൂകസ്) ˌfɛrɨnˈtaɪniː ˈljuːkəs "ഫെറൻറിന ദേവിയുടെ കാട് (ഗ്രീക്ക്‌ ഐതിഹ്യം)"
Lucus Feronia (ലൂകസ് ഫെറോനിയ) "വന്യജീവികളുടെ കാട്"
Flevo Lacus (ഫ്ലീവോ ലാകസ്) ˈfliːvoʊ ˈleɪkəs
Gallinaria Silva (ഗല്ലിനേറിയ സിൽവ) ˌɡælɨˈnɛəriə ˈsɪlvə
Mare Hadriaticum (മാറേ ഹേഡ്രിയേറ്റിക്കം) ˈmɛəriː ˌheɪdriːˈætɨkəm "ഏഡ്രിയേറ്റിക് കടൽ
Hammonis Cornu (ഹമ്മോർനിസ് കോർണു) həˈmoʊnɨs ˈkɔrnjuː "അമ്മോണിൻറെ കൊമ്പ്"
Hellas (ഹെല്ലസ്) ˈhɛləs "ഗ്രീസ്"
Heræum Promontorium (ഹെരേയം പ്രൊമോൺടോറിയം) hɨˈriːəm ˌprɒmənˈtɔəriəm "ഹീരയുടെ മുനമ്പ്"
Hercynia Silva (ഹെർസിനിയ സിൽവ) hɜrˈsɪniə ˈsɪlvə
Herculis Columnæ (ഹെർകുലിസ് കോളമെയ്‌ ) ˈhɜrkjʊlɨs kɒˈlʌmni "ഹെർകുലീസിൻറെ സ്തൂപങ്ങൾ"
Herculis Pons (ഹെർകുലിസ് പോൻസ്) )) ˈhɜrkjʊlɨs ˈpɒnz "ഹെർകുലീസിൻറെ പാലം "
Hesperia (ഹെസ്പേരിയ) hɛsˈpɪəriə "സന്ധ്യയുടെ നാട്"
Hesperidum Lacus (ഹെസ്പെരിടം ലാകസ്) hɛsˈpɛrɨdəm ˈleɪkəs "ഹെസ്പെരിടസിൻറെ നദി
Hibe (ഹൈബി) ˈhaɪbiː
Hippocrene Fons (ഹിപ്പോക്രീനെ ഫോൺസ്) ˌhɪpəˈkriːniː ˈfɒnz "ഹെലികൻ മലയുടെ സമീപമുള്ള ഹിപ്പോക്രീനിൻറെ ജലധാര (ഗ്രീക്ക്‌ ഐതിഹ്യം)"
Hipponitis Palus (ഹിപ്പോനിടിസ്‌ പാലസ്)
Horarum Promontorium (ഹൊറാറം പ്രൊമോൺടോറിയം) hɒˈrɛərəm ˌprɒmənˈtɔəriəm "മണിക്കൂറിൻറെ മുനമ്പ്"
Hypelaus (ഹൈപീലോസ്‌ ) ˌhɪpɨˈliːəs ഒരു ജലധാര.
Iapygia (യാപൈജിയ) ˌaɪəˈpɪdʒiə ഇറ്റലിയിലെ ഒരു സ്ഥലം
Icaria (ഇകാരിയ) aɪˈkɛəriə
Mare Icarium (മാറേ ഇകാരിയം) ˈmɛəriː aɪˈkɛəriəm
Ierne (അയിൻ ) aɪ.ˈɜrniː അയർലണ്ടിൻറെ പേര്
Isidis Regio (ഐസിഡിസ്‌ റീജിയോ) ˈɪsɨdɨs ˈriːdʒioʊ "ഐസിസ്‌ ദേവിയുടെ പ്രവിശ്യ (ഈജിപ്ഷ്യൻ ഐതിഹ്യം)"
Ismenius Lacus (ഇസ്മെനിയസ് ലാകസ്) ɨzˈmiːniəs ˈleɪkəs
Jani Fretum (ജാനി ഫ്രെടം) ˈdʒeɪnaɪ ˈfriːtəm "ജാനസ് ദേവൻറെ കടലിടുക്ക് (റോമൻ ഐതിഹ്യം)"
Juventæ Fons (ജുവെൻൻറെ ഫോൻസ്‌ ) dʒʊˈvɛntiː ˈfɒnz "യവ്വനത്തിൻറെ ജലധാര
Labeatis Lacus (ലബേറ്റിസ് ലാകസ്) leɪbiːˈeɪtɨs ˈleɪkəs ലബേറ്റിസിൻറെ തടാകം
Lausonius Lacus (ലവുസോനിയസ് ലാകസ്)
Lemuria (ലെമുറിയ) lɨˈmjʊəriə കെട്ടുകഥകളിലെ കടലിനടിയിലായ ഭൂഖണ്ഡം
Lerne (ലെര്നെ) ˈlɜrniː
Libya (ലിബിയ) ˈlɪbiə "ലിബിയ"
Lucrinus Lacus (ലൂക്രിനസ് ലാകസ്) റോമൻ ഇറ്റലിയിലെ ലൂക്രിൻ എന്ന തടാകം
Lunæ Lacus (ലൂണെയ് ലാകസ് ) ˈljuːniː ˈleɪkəs "ചാന്ദ്ര തടാകം"

M-N[തിരുത്തുക]

പേര് ഉച്ചാരണം അർത്ഥം
Mæisia Silva (മെയ്‌സിയാ സിൽവ )
Mapharitis (മഫരിടിസ്‌ )
Mareotis (മേരിയോടിസ്‌ ) ˌmæriːˈoʊtɨs "മേരിയോട്ട" എന്ന ഈജിപ്തിലെ ഒരു സ്ഥലം
Margaritifer Sinus (മാർഗരിടിഫർ സൈനസ്) ˌmarɡəˈrɪtɨfər ˈsaɪnəs
Lucus Maricæ (ലൂകസ് മരികേയ്‌) ˈljuːkəs məˈraɪsiː "മരിക എന്നാ നിംഫിൻറെ കാട് (ഗ്രീക്ക്‌ ഐതിഹ്യം)"
Memnonia (മെമ്നോനിയ) mɛmˈnoʊniə "മെമ്നോനിന്റെ നാട് (ഗ്രീക്ക്‌ ഐതിഹ്യം)"
Meroë Insula (മെരോയേ ഇൻസുല) ˈmɛroʊ.iː ˈɪnsjʊlə "മെരോയേ ദ്വീപ്‌"
Messeis Fons (മെസ്സിയിസ്‌ ഫോൻസ്‌ )
Lacus Mœris (ലൂകസ് മേരിസ്‌ ) ˈleɪkəs ˈmɪərɨs മേരിസ്‌ നദി, ഈജിപ്ത്
Mons Argenteus (മോൻസ്‌ അർജെന്റെയാസ്‌) ˈmɒnz ɑrˈdʒɛntiəs "വെള്ളി പർവതം"
Neith Regio (നീത് റീജിയോ) ˈniːθ ˈriːdʒioʊ "നീത് പ്രവിശ്യ"
Nepheles Depressio (നെഫെലെസ് ഡിപ്പ്രസ്സിയോ) ˈnɛfɨliːz dɨˈprɛʃioʊ "മേഘങ്ങളുടെ താഴ്ന്ന ഭൂമി "
Nereïdum Promontorium (നെരിടം പ്രോമോന്റൊരിയം) nɨˈriː.ɨdəm ˌprɒmənˈtɔəriəm "നെരിയട് മുനമ്പ്"
Nerigos (നേരിഗോസ്‌) ˈnɛrɨɡɒs കെട്ടുകഥകളിലെ ഒരു നാട്, സ്കാൻഡിനേവിയക്ക് സമീപം.
Nessonis Lacus
Niliacus Lacus (നെസ്സോനിസ്‌ ലാകസ്) nɨˈlaɪəkəs ˈleɪkəs "നൈൽ നദി"
Nitriæ (നിട്ട്രിയെ) ˈnaɪtrɪ.iː
Nix Atlantica (നിക്സ് അറ്റ്‌ലാൻഡിക്ക) ˈnɪks ætˈlæntɨkə "അറ്റ്‌ലാൻഡിക് മഞ്ഞ്"
Nix Olympica (നിക്സ് ഒളിമ്പിയ) ˈnɪks ɒˈlɪmpɨkə "ഒളിമ്പ്യൻ മഞ്ഞ്"
Noachis (നോവാകിസ്‌) ˈnoʊ.əkɨs "നോഹയുടെ നാട് "
Nodus Gordii (നോഡസ് ഗോർഡീ) ˈnoʊdəs ˈɡɔrdiaɪ "ഗോർഡിയൻ കെട്ട്"
Noti Sinus (നോട്ടി സൈനസ് ) ˈnoʊtaɪ ˈsaɪnəs "നോട്ടസിന്റെ കടലിടുക്ക്"
Novissima Thyle (നോവിസ്സിമ തൈൽ ) nɵˈvɪsɨmə ˈθaɪli
Nuba Lacus (നൂബ ലാകസ്) ˈnjuːbə ˈleɪkəs

O-S[തിരുത്തുക]

പേര് ഉച്ചാരണം അർത്ഥം
Mare Oceanidum ˈmɛəriː ˌoʊʃiːˈænɨdəm "Sea of the Oceanids"
Octantis Depressio ɒkˈtæntɨs dɨˈprɛʃioʊ "Lowland of Octans"
Œnotria ɨˈnoʊtriə
Ogygis Regio ˈɒdʒɨdʒɨs ˈriːdʒioʊ "Region of Ogyges"
Ophir ˈoʊfər From Ophir, a biblical land of gold
Ortygia ɔrˈtɪdʒiə
Oxia Palus ˈɒkʃiə ˈpeɪləs
Palicorum Lacus ˌpælɨˈkɔərəm ˈleɪkəs
Palinuri Fretum ˌpælɨˈnjʊəraɪ ˈfriːtəm "Strait of Palinurus"
Palinuri Sinus ˌpælɨˈnjʊraɪ ˈsaɪnəs "Bay of Palinurus"
Pallas Lacus ˌpæləs ˈleɪkəs
Panchaia pænˈkeɪə From the name of an island supposed to be in South Arabia
Phaëthontis ˌfeɪ.ɨˈθɒntɨs "Land of Phaethon"
Phlegra ˈfliːɡrə From a district in Macedonia.
Campi Phlegræi ˈkæmpaɪ flɨˈɡriːaɪ "Fields of Phlegra"
Phœnicis Lacus fɨˈnaɪsɨs ˈleɪkəs "Lake of the Phoenix" aka Lacus Phœnicis
Phrixi Regio ˈfrɪksaɪ ˈriːdʒioʊ "Region of Phrixus"
Piscis Depressio ˈpaɪsɨs dɨˈprɛʃioʊ "Depression of the Fish"
Depressio Pontica dɨˈprɛʃi.oʊ ˈpɒntɨkə "Lowland of Pontus"
Promethei Sinus prɵˈmiːθi.aɪ ˈsaɪnəs "Bay of Prometheus"
Propontis prɵˈpɒntɨs From an old name for the Sea of Marmara
Protei Regio ˈproʊti.aɪ ˈriːdʒi.oʊ "Region of Proteus"
Pyrrhæ Regio ˈpɪri ˈriːdʒioʊ "Region of Pyrrha"
Sinus Sabæus ˈsaɪnəs səˈbiːəs "Bay of Sheba" Aka Sabaeus Sinus
Scandia ˈskændiə From a name for Skåne or Scandinavia
Scheria Insula ˈskɪəriə ˈɪnsjʊlə "Scheria Island"
Semiramidis Lacus ˌsɛmɨˈræmɨdɨs ˈleɪkəs "Lake of Semiramis"
Serapium
Simoëntis Sinus ˌsɪmoʊˈɛntɨs ˈsaɪnəs "Bay of Simois"
Sirbonis Lacus
Mare Sirenum ˈmɛəriː saɪˈriːnəm "Sea of Sirens"
Socratis Promontorium ˈsɒkrətɨs ˌprɒmənˈtɔəriəm "Cape of Socrates"
Solis Fons ˈsoʊlɨs ˈfɒnz "Fountain of the Sun"
Solis Lacus ˈsoʊlɨs ˈleɪkəs "Lake of the Sun"
Syrtis Major ˈsɜrtɨs ˈmeɪdʒər a Libyan gulf, now Gulf of Sirte
Syrtis Minor ˈsɜrtɨs ˈmaɪnər aka Syrtis Parva

T-Z[തിരുത്തുക]

പേര് ഉച്ചാരണം അർത്ഥം
Tempe ˈtɛmpiː
Tharsis ˈθɑrsɨs "Tarshish" (Tartessos)
Thaumasia θɔːˈmeɪʒə "Land of Wonders"
Thyle I ˈθaɪliː ˈpraɪmə "First Thule"
Thyle II ˈθaɪliː sɨˈkʌndə "Second Thule"
Thyles Collis ˈθaɪliːz ˈkɒlɨs "Hill of Thule"
Thyles Mons ˈθaɪliːz ˈmɒnz "Mountain of Thule"
Thymiamata ˌθɪmiˈæmətə "Incenses"
Tiphys Fretum ˈtaɪfɨs ˈfriːtəm
Titanum Sinus taɪˈteɪnəm ˈsaɪnəs "Bay of the Titans"
Tithonius Lacus tɨˈθoʊniəs ˈleɪkəs
Trinythios
Trivii Fons ˈtrɪvi.aɪ ˈfɒnz "Fountain of the Crossroads" (east of Trivium Charontis)
Trivium Charontis ˈtrɪviəm kəˈrɒntɨs "Crossroads of Charon"
Mare Tyrrhenum ˈmɛəriː tɨˈriːnəm "Tyrrhenian Sea"
Uchronia jʊˈkroʊniə "Nowhen"
Ulyxis Fretum jʊˈlɪksɨs ˈfriːtəm "Strait of Ulysses"
Utopia jʊˈtoʊpiə "Nowhere, Utopia"
Vulcani Pelagus vʌlˈkeɪnaɪ ˈpɛləɡəs "Sea of Vulcan"
Xanthi Sinus ˈzænθaɪ ˈsaɪnəs "Bay of Xanthus"
Xisuthri Regio zɨˈsuːθraɪ ˈriːdʒi.oʊ "Region of Xisuthrus"
Yaonis Regio ˈjeɪ.ənɨs ˈriːdʒi.oʊ "Region of Emperor Yao"
Zephyria zɨˈfɪriə "Land of the West Wind (Zephyr)"

അവലംബം[തിരുത്തുക]

 1. United States Geological Survey Astrogeology Program, "Mars Nomenclature: Albedo Feature",Gazeteer of Planetary Nomenclature